- Trending Now:
ചെറിയ സംരംഭം അല്ലേ, പ്രദേശികമായി നടത്തുന്നതല്ലേ എന്നൊക്കെ ചിന്തിച്ച് ഡിജിറ്റല്‍ മാര്‍ക്കറ്റിംഗിനോട് നോ പറയരുത്
ബിസിനസുകളുടെ പ്രധാന ഘടകം മാര്‍ക്കറ്റിംഗ് ആണ്. മാര്‍ക്കറ്റിംഗിനായി ആളുകള്‍ നിരവധി വഴികള്‍ തേടാറുണ്ട്. അതിനാല്‍ തന്നെ ബിസിനസില്‍ ഡിജിറ്റല്‍ മാര്‍ക്കറ്റിംഗിന്റെ പ്രാധാന്യം ഇപ്പോള്‍ വര്‍ധിച്ചു കൊണ്ടിരിക്കുകയാണ്. ഒരു കമ്പനിയുടെ ദ്രുതഗതിയിലുളള വളര്‍ച്ചയ്ക്ക് ഡിജിറ്റല്‍ മാര്‍ക്കറ്റിങ്ങ് അനിവാര്യമാണ്. വളരെ കുറഞ്ഞ ചെലവില്‍ കൂടുതല്‍ ആളുകളിലേക്ക് എത്താന്‍ സാധിക്കുന്നുവെന്നതാണ് ഡിജിറ്റല്‍ മാര്‍ക്കറ്റിംഗിന്റെ പ്രധാന്യം. ബിസിനസ്സ് ചെറുതായാലും വലുതായാലും അതില്‍ ഡിജിറ്റല്‍ മാര്‍ക്കറ്റിങ്ങിന് വലിയൊരു റോളുണ്ട്.
കോവിഡ് പകര്‍ച്ചവ്യാധി വ്യാപിച്ചതോടെ പല ബിസിനസ്സുകളും ഓണ്‍ലൈനിലേക്ക് മാറിയിരിക്കുകയാണ്. അതു കൊണ്ട് തന്നെ ഡിജിറ്റല്‍ മാര്‍ക്കറ്റിങ്ങിന്റെ അനന്തസാധ്യതകളാണ് ഇവിടെ തുറക്കുന്നത്. എന്നാല്‍ നമ്മള്‍ ഇതുവരെ ചെയ്തു പോന്ന ഡിജിറ്റല്‍ മാര്‍ക്കറ്റിങ്ങ് മാത്രം കൊണ്ട് മുന്നോട്ട് പോകാന്‍ സാധിക്കില്ല. കോവിഡാനന്തര ബിസിനസ്സില്‍ നമ്മള്‍ സ്വീകരിക്കേണ്ട ചില ഡിജിറ്റല്‍ മാര്‍ക്കറ്റിങ്ങ് തന്ത്രങ്ങള്‍ പരിശോധിക്കാം.
എസ്ഇഒ
കോവിഡ് വ്യത്യസ്ത രീതിയിലാണ് ഓരോ സാമ്പത്തിക മേഖലയെയും ഇത് ബാധിച്ചത്. നിങ്ങളുടെ ബ്രാന്റിനെ മാര്‍ക്കറ്റിലേക്ക് പഴയ രീതിയില്‍ തിരിച്ചെത്തിക്കണമെങ്കില്‍ ഒരേ സമയം പ്രദേശികവും അന്തര്‍ദ്ദേശീയവുമായ എസ്.ഇ.ഒ ശ്രദ്ധിക്കേണ്ടത് ആവശ്യമാണ്. ഓണ്‍ലൈന്‍ ട്രാഫിക് വിവിധ രീതിയില്‍ വര്‍ധിപ്പിച്ച് ഡിജിറ്റല്‍ മാര്‍ക്കറ്റിങ്ങില്‍ സമയബന്ധിതമായ മാറ്റം വരുത്തണം. നിലവിലെ സാഹചര്യത്തില്‍ പ്രാദേശിക രീതിയിലുളള എസ്ഇഒ വൈവിധ്യവത്ക്കരണവും അനിവാര്യമാണ്. ഇതുമായി ബന്ധപ്പെട്ട് മാര്‍ക്കറ്റ് രംഗത്തെ വിദഗ്ധരോട് അഭിപ്രായം തേടാവുന്നതാണ്.
പേയ്‌മെന്റ്
കോവിഡ് 19 വ്യാപനം മൂലമുണ്ടായ ലോക്ക്ഡൗണിനെ തുടര്‍ന്ന് കൂടുതല്‍ ബിസിനസ്സുകളും ഓണ്‍ലൈനിലേക്ക് മാറിയിരിക്കുകയാണ്. കൂടുതല്‍ ആളുകളും വീടുകളില്‍ ഇരുന്ന് ജോലി ചെയ്യാന്‍ തുടങ്ങി. ഇത് തൊഴിലിനെയും വരുമാനത്തെയും ബാധിച്ചിട്ടുണ്ട്. ഈ സാഹചര്യത്തില്‍ ഡിജിറ്റല്‍ മാര്‍ക്കറ്റിങ്ങില്‍ സ്മാര്‍ട്ട് പേയ്‌മെന്റുകള്‍ അവതരിപ്പിക്കാം. വ്യത്യസ്ത രീതികളിലൂടെയുളള സ്മാര്‍ട്ട് പേയ്മെന്റുകള്‍ നടത്തുമ്പോള്‍ ഓഫറുകള്‍ അവതരിപ്പിച്ച് ഉപഭോക്താക്കളെ ആകര്‍ഷിക്കാം. നിങ്ങള്‍ നല്‍കുന്ന സ്മാര്‍ട്ട് പേയ്മെന്റ് പ്ലാന്‍ ഓഫറുകള്‍ ഉപഭോക്താക്കളുടെ സാമ്പത്തിക ഭാരം കുറയ്ക്കും. ഇത് നിങ്ങളുടെ വളര്‍ച്ചയെയും സഹായിക്കും. എന്നാല്‍ ഓണ്‍ലൈന്‍ പേയ്‌മെന്റ് സംവിധാനം ഉപയോഗിക്കുമ്പോള്‍ ഉണ്ടാകുന്ന തട്ടിപ്പുകള്‍ മനസിലാക്കിയിരിക്കണം.
പെയ്ഡ് പരസ്യങ്ങള്‍
കോവിഡിന് മുന്‍പ് പ്രശസ്തമായ ബ്രാന്റുകളില്‍ മാത്രം പണമടച്ച് പരസ്യം ചെയ്താണ് ബിസിനസ്സ് മറ്റുളളവരിലേക്ക് എത്തിച്ചിരുന്നത്. എന്നാല്‍ ലോക്ക് ഡൗണിന് ശേഷം കൂടുതല്‍ ആളുകള്‍ എത്തുന്നത് ഓണ്‍ലൈന്‍ പ്ലാറ്റ് ഫോമുകളില്‍ ആണ്. ഓണ്‍ലൈനില്‍ ആളുകള്‍ കൂടുതല്‍ എത്തി തുടങ്ങിയതോടെ ആഗോള തലത്തില്‍ വെബ് സൈറ്റുകളില്‍ പെയ്ഡ് പരസ്യങ്ങള്‍ കൂടിയിട്ടുണ്ട്. ഇവയില്‍ പരസ്യം ചെയ്യുന്നതിന് ചെറിയ തുക മാത്രമാണ് ഈടാക്കുന്നത്. ഇത് ചെറുകിട സംരംഭകര്‍ക്കും, സറ്റാര്‍ട്ടപ്പുകള്‍ക്കും സുവര്‍ണ്ണ അവസരം നല്‍കുന്നു. കുറഞ്ഞ ചെലവില്‍ പെയ്ഡ് പരസ്യങ്ങള്‍ ഉപയോഗപ്പെടുത്താം. ഇത് എല്ലാ മേഖലയിലേക്കും ഉളള ആളുകളിലേക്ക്് എത്താന്‍ നിങ്ങളെ സഹായിക്കും.
ക്രെഡിറ്റ് കാര്‍ഡ് ഉപയോഗിക്കുമ്പോള്‍ ഇവയൊക്കെ ശ്രദ്ധിക്കണേ... Read More
സോഷ്യല്‍ മീഡിയ
ചെറുകിട പ്രാദേശിക ബിസിനസ്സുകളെ സംരക്ഷിക്കാന്‍ ബ്ലോഗിങ്ങ് നല്ല ഒരു തിരഞ്ഞെടുപ്പാണ്. പ്രാദേശിക ആളുകളെ ആകര്‍ഷിക്കാന്‍ ഇത് സഹായകമാകും. അതു കൊണ്ട് തന്നെ പ്രാദേശിക വായനകാര്‍ക്കായി നിങ്ങളുടെ ബ്ലോഗുകള്‍ വ്യക്തിഗതമാക്കുക. ഇത് പുതിയ സാധാരണ യുഗത്തില്‍ പ്രാദേശിക എസ്ഇഒയും, അന്താരാഷ്ട്ര എസ്ഇഒയും അംഗീകരിച്ച മികച്ച ഡിജിറ്റല്‍ മാര്‍ക്കറ്റിങ്ങ് തന്ത്രമാണ്്. നിങ്ങളുടെ അരികിലേക്ക് എത്താന്‍ സാധ്യതയുളള ആളുകള്‍ക്ക് ആഴത്തിലുളള വിവരം പങ്കുവയ്ക്കുന്ന ബ്ലോഗുകള്‍ എഴുതാന്‍ ശ്രമിക്കുക. ഇത്തരത്തില്‍ സോഷ്യല്‍ മീഡിയ തന്ത്രം പരിഷ്‌കരിക്കുന്നത് നിങ്ങള്‍ക്ക് ഗുണം ചെയ്യും.
അപ്ഡേറ്റഡായില്ലെങ്കില്‍ ഔട്ട്ഡേറ്റഡ് ആകും എന്ന കാര്യം പ്രത്യേകം പറയേണ്ടല്ലോ. അതിനാല്‍ ചെറിയ സംരംഭം അല്ലേ, പ്രദേശികമായി നടത്തുന്നതല്ലേ എന്നൊക്കെ ചിന്തിച്ച് ഡിജിറ്റല്‍ മാര്‍ക്കറ്റിംഗിനോട് നോ പറയരുത്. വരും കാലത്ത് സാധ്യതകള്‍ ഏറെ ഉള്ളതിനാല്‍ ഡിജിറ്റല്‍ മാര്‍ക്കറ്റിംഗിന്റെ എല്ലാ വശങ്ങളും മനസിലാക്കി ബിസിനസിനെ വളര്‍ത്തിയെടുക്കുക.
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ THE LOCAL ECONOMY ടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.