- Trending Now:
ജീവിതത്തിൽ ഉയർച്ചയുണ്ടാകുന്നതിനായി പാലിക്കേണ്ട എട്ട് കാര്യങ്ങളെ കുറിച്ചാണ് ഇന്ന് പറയുന്നത്. ഒരു വ്യക്തിയുടെ പ്രവർത്തനങ്ങളെ മുന്നോട്ടുകൊണ്ടുപോകുന്ന 8 പ്രധാനപ്പെട്ട സ്റ്റെപ്പുകളെ കുറിച്ചാണ് ഇന്ന് പറയുന്നത്. ഈ കാര്യങ്ങൾ ശ്രദ്ധിച്ചു കഴിഞ്ഞാൽ നിങ്ങളുടെ ജീവിതത്തിന് സാധാരണഗതിയിൽ നിന്നും തീർച്ചയായും ഉയരങ്ങളിലേക്ക് കൊണ്ടുവരാൻ സാധിക്കും.
പലപ്പോഴും പല ആളുകളും ശ്രദ്ധ കേന്ദ്രീകരിക്കുന്നത് മോശമായ കാര്യങ്ങൾക്കായിരിക്കും. ഉദാഹരണമായി നിങ്ങൾക്ക് ജീവിതത്തിൽ ഒരു ലക്ഷ്യം ഉണ്ടായിരിക്കും ആ ലക്ഷ്യത്തിലാണ് നിങ്ങൾ ശ്രദ്ധകേന്ദ്രീകരിക്കേണ്ടത്. അല്ലാതെ അനാവശ്യമായ കാര്യങ്ങളിൽ ശ്രദ്ധ കേന്ദ്രീകരിക്കുകയാണെങ്കിൽ നിങ്ങൾക്ക് ജീവിതവിജയം ഉണ്ടാകില്ല.
നിങ്ങൾക്ക് ഒരു കാര്യം നല്ലതാണെന്ന് ബോധ്യപ്പെടുകയും അത് നിങ്ങളുടെ ലക്ഷ്യത്തോടൊപ്പം ചേർന്ന് നിൽക്കുന്നതും ആണെങ്കിൽ പിന്നെ ചിന്തിച്ചു നിൽക്കേണ്ട കാര്യമില്ല ഉടൻ പ്രവർത്തിക്കുക. എപ്പോഴും ഉടനടി കാര്യങ്ങൾ പ്രവർത്തിക്കുന്നവരാണ് ജീവിതത്തിൽ വിജയിക്കുക. പക, വാശി,ദേഷ്യം എന്നിവ കൊണ്ട് ഒരിക്കലും പ്രവർത്തിക്കരുത്.
നന്ദിയുടെ പ്രാധാന്യത്തെ കുറിച്ചുള്ള നിരവധി വീഡിയോകൾ ഞങ്ങൾ നേരത്തെ പ്രസിദ്ധീകരിച്ചിട്ടുണ്ട്. ഈ ഒരൊറ്റ ഗുണം മാത്രം മതി നിങ്ങളുടെ ജീവിതം മാറ്റിമറിക്കുവാൻ. നന്ദിയുള്ളവർക്ക് മാത്രമാണ് ജീവിതവിജയം ഉണ്ടാകുന്നത്. അല്ലാത്തവർക്ക് ഒരിക്കലും ജീവിതവിജയം ഉണ്ടാകാറില്ല.
ചെറിയ ചെറിയ വിജയങ്ങൾ ഉണ്ടാകുമായിരിക്കും പക്ഷേ അത് വന്നതുപോലെ തന്നെ തിരിച്ചു പോകും. അതുകൊണ്ട് കൃതജ്ഞത മനോഭാവം വളർത്തുക.
അറിവ് എപ്പോഴും നേടി കൊണ്ടിരിക്കുക ഇന്നലത്തെപ്പോലെ ഒരാളാകരുത് നാളെയും ഓരോ ദിവസവും അപ്ഡേറ്റ് ചെയ്യുക. ഇങ്ങനെ അറിവുകൾ കൂട്ടിച്ചേർത്ത് മുന്നേറുന്നവർ തീർച്ചയായും ജീവിതത്തിൽ വിജയിക്കും. പലരും ഒരു നിശ്ചിത സമയം പഠിച്ചു കഴിഞ്ഞാൽ തുടർന്ന് പഠിക്കുവാൻ തയ്യാറാവുകയില്ല. തുടർന്ന് പഠിച്ചുകൊണ്ടിരിക്കുന്നവരാണ് ജീവിതത്തിൽ ഉന്നത തലങ്ങളിൽ എത്തിച്ചേരുന്നത്.
ആത്മാഭിമാനത്തിന്റെ പ്രാധാന്യത്തെക്കുറിച്ച് എല്ലാവർക്കും അറിയാവുന്നതാണ്. നിങ്ങളുടെ കഴിവും കഴിവുകേടിനെ കുറിച്ചും വ്യക്തമായ ധാരണ ഉണ്ടാകണം. നിങ്ങളുടെ കഴിവ് എന്താണെന്ന് കണ്ടെത്തി അത് വർദ്ധിപ്പിക്കുന്നതിന് വേണ്ടിയുള്ള സ്കില്ലുകൾ ആർജിക്കുക.
നിങ്ങളുടെ ജീവിതത്തെ മാറ്റിമറിക്കുന്ന 8 ശീലങ്ങൾ... Read More
നിങ്ങളുടെ സുഹൃത്തിന്റെ ശരാശരി ആയിരിക്കും നിങ്ങൾ. നിങ്ങൾക്ക് അഞ്ച് സുഹൃത്തുക്കൾ ഉണ്ടെങ്കിൽ അഞ്ചു സുഹൃത്തുക്കളുടെ ശരാശരിക്കാരൻ മാത്രമാണ് നിങ്ങൾ. ഈ അഞ്ചുപേരും മോശക്കാർ ആണെങ്കിൽ നിങ്ങളും മോശക്കാരായിരിക്കും. നിങ്ങളുടെ ഈ അഞ്ചു സുഹൃത്തുക്കളും കഴിവുള്ളവർ ആണെങ്കിൽ അത് നിങ്ങൾക്കും തീർച്ചയായും ലഭിക്കും. അതുകൊണ്ട് കഴിവുള്ള നിലവാരമുള്ള സുഹൃത്തുക്കളെ മാത്രം കൂടെ കൂട്ടുക.
രാവിലെ എണീക്കുമ്പോൾ തന്നെ നെഗറ്റീവ് ആയി എണീക്കുവാൻ പാടില്ല. രാവിലെ എന്താണോ ചിന്തിക്കുന്നത് രാത്രി വരെ ആ കാര്യങ്ങൾ നിങ്ങളിൽ തന്നെ ഉണ്ടാകും. എല്ലാദിവസവും വളരെ പോസിറ്റീവ് ആയി ആരംഭിക്കുക അതിനുവേണ്ടി മെഡിറ്റേഷൻ,യോഗ, എക്സസൈസ് തുടങ്ങിയ കാര്യങ്ങൾ ചെയ്യുക. മോശം ചിന്തകൾ മാറ്റിവെച്ചുകൊണ്ട് എല്ലാവരെയും സ്നേഹത്തോടെ കാണാൻ കഴിയുന്ന ഒരു മനോഭാവം നിങ്ങൾ ഉണ്ടാക്കിയെടുക്കുക. ഈ എട്ട് കാര്യങ്ങൾ നിങ്ങൾ ജീവിതത്തിൽ തുടരുകയാണെങ്കിൽ അത് നിങ്ങളെ ജീവിതത്തിൽ വളരെ ഉയർച്ചയിലേക്ക് എത്തിക്കും എന്ന കാര്യത്തിൽ യാതൊരുവിധ സംശയവുമില്ല.
ലോക്കൽ എക്കോണമി എന്ന ഈ ന്യൂസ് പോർട്ടൽ ജനങ്ങളെ ലോക്കൽ ടു ഗ്ലോബൽ എന്ന നിലയിൽ ഉയർത്തുക എന്നതാണ് ലക്ഷ്യമാക്കുന്നത്. ഈ പോർട്ടലിൽ രാവിലെ പോസിറ്റീവ് വാർത്തകൾ മാത്രമാണ് പോസ്റ്റ് ചെയ്യുന്നത്. രാവിലെ നെഗറ്റീവ് വാർത്ത കേൾക്കാതെ പോസിറ്റീവ് വാർത്തകൾ മാത്രം വായിക്കാൻ ആഗ്രഹിക്കുന്ന ആൾക്കാർ ഈ പോർട്ടൽ സബ്സ്ക്രൈബ് ചെയ്യുക, ഫോളോ ചെയ്യുക.
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ THE LOCAL ECONOMY ടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.