- Trending Now:
കൊച്ചി: രാജ്യത്തെ ഏറ്റവും വലിയ ആരോഗ്യ ഇൻഷുറൻസ് കമ്പനിയായ സ്റ്റാർ ഹെൽത്ത് ആൻറ് അലൈഡ് ഇൻഷുറൻസ് കമ്പനി നടപ്പു സാമ്പത്തിക വർഷത്തിൻറെ ഒന്നാം ത്രൈമാസത്തിൽ 44 ശതമാനം വർധനവോടെ 438 കോടി രൂപ അറ്റാദായം കൈവരിച്ചു. ഇക്കാലയളവിലെ ആകെ പ്രീമിയം 13 ശതമാനം വാർഷിക വർധനവോടെ 3936 കോടി രൂപയാണ്.
മുഖ്യ മേഖലകളിലെല്ലാം ആവേശകരമായ വളർച്ചയോടെയാണ് തങ്ങൾ നടപ്പു സാമ്പത്തിക വർഷത്തിൻറെ തുടക്കം കുറിച്ചിരിക്കുന്നതെന്ന് സ്റ്റാർ ഹെൽത്ത് ആൻറ് അലൈഡ് ഇൻഷുറൻസ് മാനേജിങ് ഡയറക്ടറും സിഇഒയുമായ ആനന്ദ് റോയ് പറഞ്ഞു. ഏജൻസി ചാനൽ തങ്ങളുടെ ബിസിനസിൻറെ സുപ്രധാന മേഖലയായി തുടരുകയാണ്. അതോടൊപ്പം ബാങ്കഷ്വറൻസ്, എസ്എംഇ ഗ്രൂപ്പ് ഇൻഷുറൻസ് തുടങ്ങിയവയെല്ലാം ശക്തമായ പിന്തുണയും നൽകുന്നു. സാങ്കേതികവിദ്യ, തട്ടിപ്പുകൾ തടയാനുള്ള വിശകലനം തുടങ്ങിയ മേഖലകളിൽ തങ്ങൾ നടത്തുന്ന നിക്ഷേപങ്ങൾ മികച്ച പ്രകടനങ്ങൾക്ക് വഴിയൊരുക്കുന്നതായും അദ്ദേഹം കൂട്ടിച്ചേർത്തു.
റീട്ടെയിൽ ഹെൽത്ത് മേഖല കമ്പനിയുടെ പ്രകടനത്തിൽ മികച്ച പിന്തുണയാണു നൽകുന്നത്. ആകെ പ്രീമിയത്തിലേക്ക് 3667 കോടിയാണ് ഇതിൽ നിന്നുള്ള സംഭാവന.
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ THE LOCAL ECONOMY ടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.