- Trending Now:
കൊച്ചി: സമകാലിക വനിതകൾക്കായി അതിമനോഹരമായ വാച്ചുകൾ രൂപകൽപ്പന ചെയ്യുന്നതിൽ പേരുകേട്ട വാച്ച് ബ്രാൻഡായ ടൈറ്റൻ രാഗ അതിൻറെ ഏറ്റവും പുതിയ ശേഖരമായ 'രാഗ കോക്ടെയിൽസ്' പുറത്തിറക്കി. തങ്ങളുടെ ഇടം, തിരഞ്ഞെടുപ്പുകൾ, തിളക്കം എന്നിവ സ്വന്തമാക്കുന്ന സ്ത്രീകൾക്കായി അനായാസമായ ചാരുതയും പരിഷ്കൃത ശൈലിയും ഒരുമിപ്പിക്കുന്നവയാണ് ടൈറ്റൻ രാഗ വാച്ചുകൾ.
രാഗ കോക്ടെയിൽസ് ശേഖരത്തിൽ അഞ്ച് അതിശയകരമായ വാച്ചുകളാണ് ഉൾപ്പെടുന്നത്. മനോഹരമായ രൂപകൽപ്പനയും തിളങ്ങുന്ന സൂര്യകിരണ ഡയലുകളും ക്രിസ്റ്റൽ അലങ്കാരങ്ങളും ഉൾക്കൊള്ളുന്ന ഈ ശേഖരം തിളങ്ങുന്ന എക്ലെക്റ്റിക് ബ്ലൂ, പിങ്ക്, സ്വർണ നിറങ്ങളിൽ ലഭ്യമാണ്. ട്രെൻഡിനൊപ്പം നിൽക്കുകയും വ്യക്തിഗത ശൈലി കൂടുതൽ ഉജ്ജ്വലമാക്കുകയും ചെയ്യുന്നവയാണ് രാഗ കോക്ടെയിൽസ് വാച്ചുകൾ.
ചലച്ചിത്ര താരം ആലിയ ഭട്ടാണ് രാഗ കോക്ടെയിൽസിൻറെ പ്രചാരണ മുഖം. 42,495 മുതൽ 49,995 രൂപ വരെയാണ് രാഗ കോക്ടെയിൽ വാച്ചുകളുടെ വില. കോക്ടെയിൽ ശേഖരം ടൈറ്റൻ ഔട്ട്ലെറ്റുകളിലും ഓൺലൈനായി www.titan.co.in എന്ന വെബ്സൈറ്റിലും ലഭ്യമാണ്.
കോക്ടെയിൽസ് വാച്ച് ശേഖരത്തിലൂടെ ഞങ്ങൾ ഓർമ്മകളെ ഉണർത്തുന്നതും ആകർഷകവുമായ വാച്ചുകൾ സൃഷ്ടിക്കാനാണ് ശ്രമിച്ചതെന്ന് ടൈറ്റൻ വാച്ചസിൻറെ ചീഫ് മാർക്കറ്റിംഗ് ഓഫീസർ രഞ്ജനി കൃഷ്ണസ്വാമി പറഞ്ഞു. ശ്രദ്ധേയമായ തിരഞ്ഞെടുപ്പുകൾ നടത്തുന്ന, തൻറെ അസ്തിത്വത്തിൽ ആത്മവിശ്വാസമുള്ള, ആരെയും ഭയക്കാത്ത ആധുനിക ഇന്ത്യൻ സ്ത്രീയുടെ വ്യക്തിത്വത്തെ ആഘോഷിക്കുന്നവയാണ് ഈ ശേഖരമെന്നും അവർ പറഞ്ഞു.
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ THE LOCAL ECONOMY ടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.