- Trending Now:
ഒരു മനുഷ്യന് ജീവിതത്തിൽ ഏറ്റവും പ്രധാനപ്പെട്ട രണ്ടു കാര്യങ്ങളാണ് സന്തോഷവും അംഗീകാരവും. എല്ലാവരും ഈ സന്തോഷത്തിനും അംഗീകാരത്തിനും വേണ്ടിയാണ് ജീവിക്കുന്നത്. സന്തോഷവും അംഗീകാരവും ലഭിക്കുന്നതിന് വേണ്ടിയും ജീവിതത്തിൽ ഉയർച്ച ഉണ്ടാകുന്നതിനും വേണ്ടി മനസ്സിൽ നിന്നും ഒഴിവാക്കേണ്ട ചില കാര്യങ്ങളെ കുറിച്ചാണ് ഇന്ന് ഇവിടെ സൂചിപ്പിക്കുന്നത്. സന്തോഷത്തിന്റെയും അംഗീകാരത്തിന്റെയും പ്രധാനപ്പെട്ട ശത്രുവാണ് ഭയം. ഭയമാണ് നിങ്ങൾക്ക് ശരിയായ ഉയർച്ചയിലേക്ക് എത്താത്തതിന്റെ പ്രധാനപ്പെട്ട കാരണം. ഭയം ഒഴിവാക്കിയാൽ മനുഷ്യന് വളരെ ഉയരങ്ങളിൽ എത്താം. ഏതൊരു കാര്യം ചെയ്യുവാനും ഭയത്തോട് നിൽക്കുന്ന ഒരു മനുഷ്യന് ജീവിതവിജയം ഉണ്ടാവുകയില്ല. എല്ലാവരുടെയും പൊതുവായ ഒരു ധാരണ ഭയം ഒഴിവാക്കാൻ സാധിക്കില്ല എന്നതാണ്. എന്നാൽ ശ്രദ്ധയോടുകൂടി പരിശ്രമിച്ചാൽ ഭയത്തേ തീർച്ചയായും നിങ്ങളുടെ ജീവിതത്തിൽ നിന്നും മാറ്റുവാൻ സാധിക്കും. എങ്ങനെ ഭയത്തിൽ നിന്നും മാറണം ഏതൊക്കെ ഭയങ്ങളാണ് ജീവിതത്തിൽ നിന്നും മാറ്റേണ്ടത് എന്നതിനെക്കുറിച്ച് വിശദമായി പരിശോധിക്കാം.
താൻ എന്തെങ്കിലും ചെയ്താൽ തന്റെ ചുറ്റുമുള്ള അയൽക്കാർ ബന്ധുക്കൾ അച്ഛനമ്മമാർ ഇവരൊക്കെ എന്ത് വിചാരിക്കും എന്ന് ചിന്തിച്ച് നീറി ജീവിക്കുന്നവരാണ് നമ്മളിൽ പലരും. എല്ലാവരും കൂടുതൽ ശ്രദ്ധിക്കുന്നത് മറ്റുള്ളവരുടെ പ്രശംസ പിടിച്ചു പറ്റുവാനും മറ്റുള്ളവർ നല്ലത് പറയുവാനും വേണ്ടിയിട്ടാണ്. ഇത് തീർച്ചയായും മാറ്റേണ്ട ഒരു സ്വഭാവമാണ്. യഥാർത്ഥത്തിൽ ആദ്യം ചെയ്യേണ്ടത് നിങ്ങൾ നിങ്ങളെ തന്നെ അംഗീകരിക്കുക. മറ്റുള്ളവർ നിങ്ങളെ എല്ലായിപ്പോഴും അംഗീകരിക്കണമെന്നില്ല അവരുടെ അംഗീകാരത്തിനു വേണ്ടിയാണ് നിങ്ങളുടെ ശ്രമം എങ്കിൽ അത് സമ്പൂർണ്ണമായി പരാജയം ആയിരിക്കും. മറ്റുള്ളവരുടെ അംഗീകാരമല്ല നിങ്ങളിൽ ഏറ്റവും പ്രധാനപ്പെട്ട കാര്യം. അതിന് പകരം നിങ്ങൾക്ക് മനോഹരമായ ഒരു ലക്ഷ്യം ഉണ്ടാവുക ആ ലക്ഷ്യത്തിനുവേണ്ടി പ്രവർത്തിക്കുക ആ ലക്ഷ്യം നേടുന്നതി വേണ്ടിയുള്ള എല്ലാ കാര്യങ്ങളും ചെയ്യുക. അതായത് സെൽഫ് ലവ് പോലുള്ള കാര്യങ്ങൾ പ്രാക്ടീസ് ചെയ്യുകയും എല്ലാവരെയും അംഗീകരിക്കുകയും ബഹുമാനിക്കുകയും ചെയ്തുകൊണ്ട് നിങ്ങളുടെ ലക്ഷ്യത്തിനുവേണ്ടി പ്രവർത്തിക്കുക.
ആരോഗ്യത്തെക്കുറിച്ച് അമിതമായി ശ്രദ്ധിക്കുന്നവർക്കാണ് ഇത്തരത്തിൽ ഭയം ഉണ്ടാകുന്നത്. തനിക്ക് എന്തെങ്കിലും രോഗം പിടിപ്പെട്ടോ ആക്സിഡന്റ് സംഭവിച്ചു മരണം സംഭവിക്കും എന്ന ഭയം പലർക്കും ഉണ്ടാകാറുണ്ട്.ഇത് പൊതുവെ 50 വയസ്സ് കഴിയുന്നവർക്കാണ് കൂടുതലായി ഉണ്ടാവുക. ഈ ഭയം കാരണം മനസ്സമാധാനം കിട്ടാതെ ജീവിക്കുന്ന ഒരുപാട് ആളുകളുണ്ട്. നിങ്ങളുടെ ജീവിതത്തിന് മരണം സംഭവിക്കാതിരിക്കണമെങ്കിൽ ഒറ്റ കാര്യം സംഭവിച്ചാൽ മാത്രമേ സാധ്യതയുള്ളൂ അത് നിങ്ങൾ ജനിക്കാതിരിക്കുക എന്നതാണ്. ജനിച്ചാൽ മരണം ഉറപ്പാണ്. മരണത്തെക്കുറിച്ച് നിങ്ങൾ ചിന്തിക്കേണ്ട ഇതൊരിക്കലും മാറ്റിവയ്ക്കാൻ കഴിയാത്ത ഒരു കാര്യമാണ്. നടക്കാത്ത കാര്യങ്ങളെക്കുറിച്ച് ചിന്തിച്ച് സമയം കളയുന്നതിൽ ഒരു കാര്യവുമില്ല അതുകൊണ്ട് മരണ ഭയം മാറ്റിവെച്ച് ജീവിക്കുക.
സെൽഫ് ലവ് ഇല്ലാത്തതിന്റെ പ്രധാനപ്പെട്ട ഒരു കാരണമാണ് ഇത്. താൻ എന്ത് കാര്യം ചെയ്താലും അത് പരാജയപ്പെടുമോ എന്ന് വിചാരിച്ച് ഒരു കാര്യവും ചെയ്യാൻ പറ്റാത്ത അവസ്ഥയാണ്. നിങ്ങൾ നടക്കാൻ പഠിച്ചത് ഒരുപാട് പ്രാവശ്യം വീഴ്ച സംഭവിച്ചതിനുശേഷമാണ്. ഒരായിരം പ്രാവശ്യം പരാജയപ്പെട്ടതിനുശേഷമാണ് നിങ്ങൾക്ക് നടക്കാൻ സാധിച്ചത് എന്നുള്ളതാണ് യഥാർത്ഥ സത്യം. തെറ്റുകൾ സംഭവിക്കുന്നതിൽ നിന്നാണ് പാടങ്ങൾ പഠിച്ച് അത് തിരുത്തി മുന്നോട്ടു പോകുവാൻ കഴിയുന്നത്. തെറ്റ് സ്വാഭാവികമായി എന്ത് കാര്യങ്ങൾ ചെയ്താലും ഉണ്ടാകും. ആ തെറ്റുകളെ അംഗീകരിച്ചുകൊണ്ട് അത് ആവർത്തിക്കാതിരിക്കുക എന്നതാണ് നിങ്ങൾക്ക് ചെയ്യാൻ സാധിക്കുന്ന കാര്യം. ഈ ഭയം ഉണ്ടാകുന്നതിനുള്ള പ്രധാനപ്പെട്ട കാരണം കുഞ്ഞുനാളുകളിൽ ഉണ്ടായിരുന്ന ചില പാരന്റിങ്ങിന്റെ പ്രശ്നമാണ്. ഉദാഹരണമായി ഒരു കുട്ടി നെഗറ്റീവ് കമന്റുകൾ കേട്ട് വളരുന്നു അങ്ങനെ ചെയ്യാൻ, പാടില്ല ഇങ്ങനെ ചെയ്യാൻ പാടില്ല,നീ ഭാഗ്യമില്ലാത്തവളാണ്, നിന്നെ കണ്ടതുമുതൽ ഈ വീട് നശിച്ചു ഇങ്ങനെയുള്ള നെഗറ്റീവ് കമന്റുകൾ കേട്ടിട്ട് വളരുന്ന ഒരു കുട്ടി താൻ ചെയ്യുന്നതെല്ലാം മോശമാണെന്ന് താൻ ചെയ്യുന്നതൊക്കെ പരാജയപ്പെടുന്ന കാര്യങ്ങളാണ് എന്ന് ചിന്തിച്ച് തെറ്റുകൾ സംഭവിക്കുമോ എന്ന ഭയം അവനിൽ ഉണ്ടാകും. അങ്ങനെ ചിന്തിക്കേണ്ട യാതൊരുവിധ കാര്യവുമില്ല തെറ്റുകൾ പറ്റാത്ത ഒരാൾ പോലും ഈ ലോകത്തില്ല. ഏതൊരു മഹാന്റെ ജീവിതചരിത്രം നോക്കിയാലും അവർക്കും ധാരാളം തെറ്റുകൾ സംഭവിച്ചിട്ടുണ്ട് അത് ഉൾക്കൊണ്ടുകൊണ്ട് അതിനെ ഒരുപാടമായി കരുതിക്കൊണ്ട് മുന്നോട്ടുപോവുക എന്നതാണ് അവിടെ ചെയ്യേണ്ടത്.
ജീവിതത്തിലെ ഉയർച്ച ഉറപ്പാക്കാൻ പാലിക്കേണ്ട 8 ശീലങ്ങൾ... Read More
കൂടുതൽ ആളുകൾക്കും ഉണ്ടാകുന്ന ഒരു ഭയമാണ് പ്രസംഗിക്കുവാനുള്ള ഭയം. സ്റ്റേജിൽ കയറി പ്രസംഗിക്കുക എന്നത് മരണത്തെക്കാൾ വലിയ ഭയമായാണ് പലരും കാണുന്നത്. ഇത് പ്രാക്ടീസ് കൊണ്ട് മാറ്റേണ്ട ഒരു കാര്യമാണ്. ജീവിതത്തിൽ ഉയർച്ച ആദരവ് എന്നിവ ലഭിക്കുവാൻ നിങ്ങൾ തീർച്ചയായും മനോഹരമായി സംസാരിക്കാൻ കഴിയുന്നവർക്ക് സാധിക്കുകയുള്ളൂ. ഇങ്ങനെ ഒരു കഴിവ് വളർത്തിയെടുക്കുവാൻ പ്രാക്ടീസ് കൊണ്ട് മാത്രമേ സാധിക്കുകയുള്ളൂ.
ജീവിതത്തിൽ ഉണ്ടാകുന്ന ചില ഭയങ്ങളെ കുറിച്ചാണ് ഇന്ന് ഇവിടെ ചർച്ച ചെയ്തത്. ഇതിന് പുറമേ പാമ്പിനെ പേടിയുള്ളവർ, പാറ്റയെ പേടിയുള്ളവർ,രാത്രി പേടിയുള്ളവര്,വെള്ളത്തെ പേടിക്കുന്നവർ ഇങ്ങനെ നിരവധി പേടികൾ പലർക്കും ഉണ്ട്. ഇതിൽ ഏറ്റവും കൂടുതൽ ഭയപ്പെടുത്തുന്ന ചില പ്രധാനപ്പെട്ട ഭയങ്ങളെ കുറിച്ചാണ് ഇന്ന് ഇവിടെ സൂചിപ്പിച്ചത്. എന്തുതന്നെയായാലും ഭയം മാറ്റിയാൽ മാത്രമേ ജീവിതത്തിൽ ഉയർച്ച ഉണ്ടാവുകയുള്ളൂ. എന്നാണോ നിങ്ങൾക്ക് കൂടുതൽ ഭയം ആ കാര്യം കൂടുതലായി ചെയ്യുക. നിരന്തരം അഭ്യാസം കൊണ്ട് ഏതൊരു കാര്യത്തിനും വരിധിയിൽ ആക്കുവാൻ നിങ്ങൾക്ക് സാധിക്കും. അങ്ങനെ ഭയത്തെ നിങ്ങളുടെ വരുതിയിലാക്കിക്കൊണ്ട് ജീവിതം മുന്നോട്ടു കൊണ്ടുപോവുകയാണെങ്കിൽ തീർച്ചയായും നിങ്ങൾക്ക് ജീവിതവിജയം ഉറപ്പാണ്.
ലോക്കൽ എക്കോണമി എന്ന ഈ ന്യൂസ് പോർട്ടൽ ജനങ്ങളെ ലോക്കൽ ടു ഗ്ലോബൽ എന്ന നിലയിൽ ഉയർത്തുക എന്നതാണ് ലക്ഷ്യമാക്കുന്നത്. ഈ പോർട്ടലിൽ രാവിലെ പോസിറ്റീവ് വാർത്തകൾ മാത്രമാണ് പോസ്റ്റ് ചെയ്യുന്നത്. രാവിലെ നെഗറ്റീവ് വാർത്ത കേൾക്കാതെ പോസിറ്റീവ് വാർത്തകൾ മാത്രം വായിക്കാൻ ആഗ്രഹിക്കുന്ന ആൾക്കാർ ഈ പോർട്ടൽ സബ്സ്ക്രൈബ് ചെയ്യുക, ഫോളോ ചെയ്യുക.
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ THE LOCAL ECONOMY ടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.