Sections

ഇന്ത്യന്‍ വിപണിയില്‍ ബലേനോ സിഎന്‍ജി അവതരിപ്പിയ്ക്കാന്‍ ഒരുങ്ങി മാരുതി സുസുക്കി

Tuesday, Oct 25, 2022
Reported By MANU KILIMANOOR

പുതിയ ബലേനോയില്‍ 1.2 ലിറ്റര്‍ ഫോര്‍ സിലിണ്ടര്‍ പെട്രോള്‍ എഞ്ചിനാണ് ഉള്ളത്

മാരുതി സുസുക്കിയുടെ ജനപ്രിയ മോഡലാണ് ബലേനോ, വില്‍പ്പനയുടെ കാര്യത്തില്‍ പുതിയ ബലേനോ ഏരെ മുന്നിലാണ്. 1.2 ലിറ്റര്‍ പെട്രോള്‍ എഞ്ചിനുമായി വണ്ടി വിപണിയിലേക്ക് വരുന്നു. അതിന്റെ മൈലേജും വളരെ മികച്ചതാണ്. 22.94 കിലോമീറ്റര്‍ വരെ മൈലേജ് ഈ കാര്‍ നല്‍കുന്നു, എന്നാല്‍ ഇപ്പോള്‍ അതിന്റെ മൈലേജ് കൂടുതല്‍ വര്‍ദ്ധിക്കാന്‍ പോകുകയാണ്. കാരണം മാരുതി ഇപ്പോള്‍ പുതിയ ബലേനോയെ സിഎന്‍ജി രൂപത്തിലും കൊണ്ടുവരികയാണ്. അടുത്ത മാസത്തോടെ ബലേനോ സിഎന്‍ജി പുറത്തിറങ്ങിയേക്കും എന്നാണ് പുതിയ റിപ്പോര്‍ട്ടുകള്‍.ഇത് സംബന്ധിച്ച് കമ്പനിയില്‍ നിന്ന് ഇതുവരെ ഔദ്യോഗികമായ ഒരു വിവരവും ലഭിച്ചിട്ടില്ല. ബലേനോ സിഎന്‍ജിയുടെ ഡിസൈനില്‍ മാറ്റമില്ല. അതില്‍ സിഎന്‍ജി കിറ്റ് മാത്രമേ ഇന്‍സ്റ്റാള്‍ ചെയ്യൂ. ഇതിന്റെ വില നിലവിലെ പെട്രോള്‍ മോഡലിനേക്കാള്‍ 70,000 രൂപ കൂടുതലായിരിക്കും. സിഎന്‍ജി കിറ്റ് സ്ഥാപിക്കുന്നതിനാല്‍ എന്‍ജിന്‍ ശക്തിയിലും ടോര്‍ക്കിലും നേരിയ വ്യത്യാസം ഉണ്ടായേക്കാം. ഡിസൈനിന്റെയും രൂപത്തിന്റെയും കാര്യത്തില്‍, ഈ കാര്‍ കൂടുതല്‍ പ്രീമിയമാണ്. കൂടാതെ സ്‌റ്റൈലിഷും തോന്നുന്നു. കാറിന്റെ ക്യാബിനും ഇപ്പോള്‍ മികച്ചതാണ്. ഈ സെഗ്മെന്റിലെ മറ്റ് കാറുകളില്‍ കാണാത്ത മികച്ച ഫീച്ചറുകള്‍ ഇതില്‍ ഉള്‍പ്പെടുത്തിയിട്ടുണ്ട്.

നിലവിലെ പെട്രോള്‍ ബലേനോയില്‍ ഫീച്ചറുകള്‍ക്ക് ഒരു കുറവുമില്ല. കാറിന് സ്റ്റാര്‍ട്ട്-സ്റ്റോപ്പ് ബട്ടണും ലഭിച്ചു. ഈ കാറിന് 16 ഇഞ്ച് ഡയമണ്ട് കട്ട് അലോയ് വീലുകള്‍ ലഭിക്കും. സുരക്ഷയ്ക്കായി, ആറ് എയര്‍ ബാഗുകള്‍, ആന്റി-ഹില്‍ കണ്‍ട്രോള്‍, ആന്റി-ലോക്ക് ബ്രേക്കിംഗ് സിസ്റ്റം, ഇബിഡി എന്നിവയുള്‍പ്പെടെ നിരവധി മികച്ച സവിശേഷതകള്‍ നല്‍കിയിട്ടുണ്ട്.ഹെഡ്‌സ്-അപ്പ് ഡിസ്‌പ്ലേ, 360-വ്യൂ ക്യാമറ, പുതിയ ഒമ്പത് ഇഞ്ച് സ്മാര്‍ട്ട് പ്ലേ പ്രോ പ്ലസ് ഇന്‍ഫോടെയ്ന്‍മെന്റ് സിസ്റ്റം എന്നിവ ഈ കാറിന് ലഭിക്കുന്നു. സുസുക്കി കണക് അലക്‌സാ വോയ്‌സ് പോലുള്ള ഫീച്ചറുകളും ഇതില്‍ ഉള്‍പ്പെടുത്തിയിട്ടുണ്ട്. ഇതിന് സ്റ്റാര്‍ട്ട്-സ്റ്റോപ്പ് ബട്ടണും ഉണ്ട്,എഞ്ചിനെക്കുറിച്ച് പറയുകയാണെങ്കില്‍, പുതിയ ബലേനോയില്‍ 1.2 ലിറ്റര്‍ ഫോര്‍ സിലിണ്ടര്‍ പെട്രോള്‍ എഞ്ചിനാണ് ഉള്ളത്. ഇത് 89 ബിഎച്ച്പി പവറും 113 എന്‍എം ടോര്‍ക്കും സൃഷ്ടിക്കുന്നു. ഈ എഞ്ചിന്‍ 5 സ്പീഡ് മാനുവല്‍, എജിഎസ് ഗിയര്‍ബോക്‌സുമായി ഘടിപ്പിച്ചിരിക്കുന്നു. മൈലേജിന്റെ കാര്യത്തില്‍, ഈ കാര്‍ മാനുവല്‍ ട്രാന്‍സ്മിഷനില്‍ 22.35 (MT) മൈലേജ് നല്‍കുന്നു. സിഎന്‍ജി മോഡില്‍, ഇതിന് മൈലേജില്‍ ഗണ്യമായ വര്‍ദ്ധനവ് പ്രതീക്ഷിക്കാം. ഏകദേശം 30കിമി/ കിഗ്രാംവരെ പോകാം എന്നാണ് റിപ്പോര്‍ട്ടുകള്‍.

അതേസമയം മാരുതി ബലേനോയെ അടിസ്ഥാനമാക്കിയുള്ള ഗ്ലാന്‍സ ഹാച്ച്ബാക്കിന്റെ സിഎന്‍ജി പതിപ്പ് ടൊയോട്ട കിര്‍ലോസ്‌കര്‍ മോട്ടോര്‍ അവതരിപ്പിക്കും. 1.2 എല്‍, 4 സിലിണ്ടര്‍ പെട്രോള്‍ മോട്ടോറും ഒരു സിഎന്‍ജി കിറ്റും പായ്ക്ക് ചെയ്ത എസ്, ജി, വി എന്നീ മൂന്ന് വേരിയന്റുകളില്‍ ഇത് ലഭ്യമാകും. ഹാച്ചിന്റെ പവര്‍ ഔട്ട്പുട്ട് 6,000 ആര്‍പിഎമ്മില്‍ 76 ബിഎച്ച്പി ആയിരിക്കും. 5 സ്പീഡ് മാനുവല്‍ ഗിയര്‍ബോക്‌സാണ് ട്രാന്‍സ്മിഷന്‍ ചുമതലകള്‍ നിര്‍വഹിക്കുന്നത്. എല്ലാ ടൊയോട്ട ഗ്ലാന്‍സ സിഎന്‍ജി വകഭേദങ്ങളും 1450 കിലോഗ്രാം ജിവിഡബ്ല്യു വഹിക്കും. ബലേനോ സിഎന്‍ജിക്ക് സമാനമായി, ഗ്ലാന്‍സയും 25 കിലോമീറ്റര്‍ / കിലോ ഇന്ധനക്ഷമത വാഗ്ദാനം ചെയ്യും.


ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ THE LOCAL ECONOMY ടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.