Sections

പുതിയ മാറ്റങ്ങള്‍ക്ക് തുടക്കമിട്ട് യൂട്യൂബ്, ഏറ്റവും പുതിയ ഫീച്ചറുകള്‍ പരിചയപ്പെടാം

Wednesday, Nov 02, 2022
Reported By MANU KILIMANOOR

അടുത്തതായി ഉള്‍പ്പെടുത്തിയ വര്‍ണ്ണാഭമായ ഫീച്ചറാണ് ആംബിയന്റ് മോഡ്

ഇന്ന് ഭൂരിഭാഗം ആള്‍ക്കാരും ഉപയോഗിക്കുന്ന ആപ്ലിക്കേഷനുകളില്‍ ഒന്നാണ് യുട്യൂബ്, വിവിധ വിഷയങ്ങളാണ് ഓരോരുത്തരും യൂട്യൂബില്‍ തിരയുന്നത്. ഏറ്റവും പുതിയ റിപ്പോര്‍ട്ടുകള്‍ പ്രകാരം, യൂട്യൂബിന്റെ ഇന്റര്‍ഫേസില്‍ കമ്പനി ചില മാറ്റങ്ങള്‍ വരുത്തിയിട്ടുണ്ട്. ഡിസൈനിലെ മാറ്റങ്ങള്‍ക്ക് പുറമേ, ഇത്തവണ നിരവധി ഫീച്ചറുകളും പുതിയ അപ്‌ഡേറ്റില്‍ ഉള്‍ക്കൊള്ളിച്ചിട്ടുണ്ട്. അവ എന്തൊക്കെയെന്ന് പരിചയപ്പെടാം.

നിലവില്‍, യൂട്യൂബില്‍ ഡാര്‍ക്ക് മോഡ് ലഭ്യമാണെങ്കിലും, ആപ്പിന്റെ ഇരുണ്ട ഭാഗങ്ങള്‍ കുറച്ചുകൂടി ഇരുണ്ടതാക്കാനായി ബാക്ക്ഗ്രൗണ്ടില്‍ ചില മാറ്റങ്ങള്‍ വരുത്തിയിട്ടുണ്ട്. പുതിയ മോഡ് കൂടുതല്‍ ഡാര്‍ക്ക് ഷെഡുകള്‍ ഉറപ്പുവരുത്തുന്നുണ്ട്.അടുത്തതായി ഉള്‍പ്പെടുത്തിയ വര്‍ണ്ണാഭമായ ഫീച്ചറാണ് ആംബിയന്റ് മോഡ്. വീഡിയോകളിലെ ഗ്രേഡിയന്റ് ടെക്ചറിലാണ് ഈ മാറ്റങ്ങള്‍ ഉള്‍പ്പെടുത്തിയിരിക്കുന്നത്. ഇരുട്ടു മുറിയില്‍ നിന്നും വീഡിയോകള്‍ കാണുമ്പോള്‍ നിറങ്ങളും വെളിച്ചവും വ്യാപിക്കുന്നതില്‍ നിന്ന് രക്ഷ നേടാന്‍ ഈ ഫീച്ചര്‍ സഹായിക്കും. എന്നാല്‍, ഡാര്‍ക്ക് മോഡ് പ്രവര്‍ത്തിക്കുന്ന അവസരങ്ങളില്‍ മാത്രമാണ് ആംബിയന്റ് മോഡും പ്രവര്‍ത്തിക്കുക.


ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ THE LOCAL ECONOMY ടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.