- Trending Now:
ആലപ്പുഴ: പട്ടികജാതി വിഭാഗത്തിൽപ്പെട്ട അംഗീകൃത പെട്രോളിയം ഡീലർമാർക്ക് നിലവിലെ പെട്രോൾ/ഡീസൽ/ എൽ.പി.ജി. വിൽപ്പനശാലകൾ പ്രവർത്തന നിരതമാക്കുന്നതിന് സംസ്ഥാന പട്ടികജാതി പട്ടികവർഗ വികസന കോർപ്പറേഷൻ പ്രവർത്തനമൂലധനമായി 10 ലക്ഷം രൂപ വരെ വായ്പ നൽകുന്നു.
അപേക്ഷകന് സംരംഭം നടത്തുന്നതിനാവശ്യമായ അടിസ്ഥാന സൗകര്യങ്ങൾ, ലൈസൻസ്, ടാക്സ് രജിസ്ട്രേഷൻ എന്നിവ ഉണ്ടായിരിക്കണം. വാർഷിക കുടുംബ വരുമാനം ആറ് ലക്ഷം രൂപയിൽ കവിയരുത്. പ്രായപരിധി 60 വയസ്.
അപേക്ഷകനോ ഭാര്യയോ/ഭർത്താവോ കേന്ദ്ര/സംസ്ഥാന സർക്കാർ വകുപ്പുകളിലോ അനുബന്ധ സ്ഥാപനങ്ങളിലോ സ്ഥിരം ജോലിയുള്ളവരാകരുത്. വായ്പക്ക് ആവശ്യമായ വസ്തുജാമ്യം നൽകണം.
റേഷൻകട ലൈസൻസിന് അപേക്ഷ ക്ഷണിച്ചു... Read More
താത്പര്യമുള്ളവർ മേൽവിലാസം, ഫോൺ നമ്പർ, ജാതി, കുടുംബ വാർഷിക വരുമാനം, വയസ്, വിദ്യാഭ്യാസ യോഗ്യത, ഡീലർഷിപ്പ് ലഭിച്ച തീയതി, ഡീലർഷിപ്പ് വിലാസം, ബന്ധപ്പെട്ട പെട്രോളിയം കമ്പനിയുടെ പേര് എന്നിവ സഹിതം വെള്ളകടലാസിൽ തയ്യാറാക്കിയ അപേക്ഷ മാനേജിങ് ഡയറക്ടർ, കേരള സംസ്ഥാന പട്ടികജാതി പട്ടികവർഗ വികസന കോർപ്പറേഷൻ, ടൗൺഹാൾ റോഡ്, തൃശൂർ-20 എന്ന വിലാസത്തിൽ നൽകണം.
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ THE LOCAL ECONOMY ടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.