- Trending Now:
അന്താരാഷ്ട്ര സ്വതന്ത്രവിജ്ഞാന ഗവേഷണ വികസനകേന്ദ്രം (ഐസിഫോസ്), സംസ്ഥാനവിനോദസഞ്ചാരവകുപ്പും, കേരള ഡെവലപ്മെന്റ് ആൻഡ് ഇന്നൊവേഷൻ സ്ട്രാറ്റജിക് കൗൺസിലും (കെ ഡിസ്ക്) കേരള സ്റ്റാർട്ടപ്പ് മിഷനുമായി (കെഎസ്യുഎം) സഹകരിച്ച് 30 മണിക്കൂർ ദൈർഘ്യമുള്ള വിമൻ ഹാക്കത്തോൺ എക്സ്പ്ലോറ വിൻഹാക്ക് 2023 (എക്സ്ഡബ്ല്യുഎച്ച്-23), ഫെബ്രുവരി 25, 26 തീയതികളിൽ തിരുവനന്തപുരം, കാര്യവട്ടം സ്പോട്സ് ഹബ്ബിലെ ഐസിഫോസ്സ് കാമ്പസിൽ സംഘടിപ്പിക്കും.
ഇന്നവേഷൻ ചലഞ്ച് - 2023 ൽ പങ്കെടുക്കാൻ അവസരം... Read More
സാങ്കേതികവിദ്യയിൽ പ്രാവീണ്യമുള്ള വനിതകളുടെ കൂട്ടായപ്രവർത്തനത്തിലൂടെ നിലവിലുള്ള സാങ്കേതിക പ്രശ്നങ്ങൾക്ക് നൂതനപരിഹാരം വികസിപ്പിക്കുന്നതിന് ഹാക്കത്തോൺ വഴിയൊരുക്കും. മൊബൈൽ ആപ്ലിക്കേഷൻ, റെസ്പോൺസീവ് വെബ്സൈറ്റ്, ജിഐഎസ് മാപ്പിങ് എന്നിവയുമായി ബന്ധപ്പെട്ട് പ്രവർത്തിക്കാൻ പങ്കെടുക്കുന്നവർക്ക് അവസരം ലഭിക്കും.
വിവിധ വിദ്യാഭ്യാസപശ്ചാത്തലത്തിലും നൈപുണ്യശേഷിയുമുള്ള വനിതകൾക്ക് ഈ ഹാക്കത്തോണിൽ പങ്കെടുക്കാം. സാങ്കേതികവിദ്യാമേഖലയിലുള്ള ലിംഗസമത്വവും വൈവിധ്യവും പ്രോത്സാഹിപ്പിക്കുന്നത് വിമൻ ഹാക്കത്തോണിന്റെ ഉദ്ദേശ്യലക്ഷ്യമാണ്. വിജയികളാവുന്ന ടീമുകൾക്ക് സമ്മാനവും പങ്കെടുത്ത എല്ലാവർക്കും മറ്റ് ഉപഹാരങ്ങളും ലഭിക്കും.
ആശയം സമർപ്പിക്കാനുള്ള അവസാന തീയതി: ഫെബ്രുവരി 17
ആദ്യ ഘട്ട മൂല്യനിർണ്ണയവും ഫലങ്ങളുടെ പ്രസിദ്ധീകരണവും: ഫെബ്രുവരി 21
ഗ്രാൻഡ് ഫിനാലെ: ഫെബ്രുവരി 25, 26 തീയതികളിൽ.
ബിസിനസ് എസ്റ്റാബ്ലിഷ്മെന്റ് പ്രോഗ്രാം... Read More
എക്സ്പ്ലോറ-വിൻഹാക്ക് 2023 (എക്സ്ഡബ്ല്യുഎച്ച്-23) വിമൻ ഹാക്കത്തോൺ രജിസ്റ്റർ ചെയ്യുന്നതിനും കൂടുതൽ വിവരങ്ങൾക്കും രജിസ്ട്രേഷനും https://icfoss.in/event-details/170 സന്ദർശിക്കുക. കൂടുതൽ വിവരങ്ങൾക്ക്: +91 7356610110 | +91 9400225962 |+91 2700012 /13 |+91 471 2413013 |
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ THE LOCAL ECONOMY ടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.