- Trending Now:
സംസ്ഥാനത്തെ സർക്കാർ ഓഫീസുകളിലും മറ്റ് സേവനകേന്ദ്രങ്ങളിലും കൗണ്ടറുകളിലും മുതിർന്ന പൗരന്മാർക്ക് പ്രത്യേക പരിഗണന നൽകണമെന്നും അവർക്ക് ബുദ്ധിമുട്ടുണ്ടാവാതിരിക്കാനുള്ള മതിയായ സൗകര്യങ്ങളൊരുക്കണമെന്നും നേരത്തേ നൽകിയിരുന്ന നിർദ്ദേശം ശരിയായി പാലിക്കപ്പെടാതിരുന്നതിനാലാണ് സാമൂഹ്യ നീതി വകുപ്പ് നം.സി2/155/2019/സനീവ എന്ന ഈ സർക്കുലർ പുറത്തിറക്കിയത്.
സർക്കാർ ഓഫീസുകൾ, നികുതി ബിൽ കൗണ്ടറുകൾ തുടങ്ങി പൊതുജനങ്ങൾ ഇടപാടു നടത്തുന്ന എല്ലാ സേവനകേന്ദ്രങ്ങളിലും മുതിർന്ന പൗരന്മാർ, ഗുരുതരമായി രോഗം ബാധിച്ചവർ, ഭിന്നശേഷിക്കാർ എന്നിവർക്ക് ക്യൂ നിൽക്കാതെ മുൻഗണനയിൽ സേവനം ഉറപ്പു വരുത്തുവാനുള്ള സജ്ജീകരണങ്ങൾ നടത്തണമെന്ന് സർക്കുലർ നിർദ്ദേശിക്കുന്നു.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ THE LOCAL ECONOMY ടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.