- Trending Now:
ഏറ്റവും ജനപ്രിയമായ ഇൻസ്റ്റന്റ് മെസേജിങ് ആപ്ലിക്കേഷനുകളിൽ ഒന്നാണ് വാട്സാപ്പ്. ലോകത്ത് ഏറ്റവും കൂടുതൽ ആളുകൾ ഉപയോഗിക്കുന്ന ആപ്പുകളിൽ ഒന്നായ വാട്സാപ്പ് പുത്തൻ ഫീച്ചറുകൾ അവതരിപ്പിക്കുന്നതിലും മുൻപന്തിയിലാണ്. ഇപ്പോഴിതാ, ഏറ്റവും പ്രയോജനകരമായ ഒരു ഫീച്ചർ അവതരിപ്പിച്ചിരിക്കുകയാണ് വാട്സാപ്പ്. ഒരാൾക്ക് സന്ദേശം അയച്ചശേഷം അബദ്ധത്തിൽ ഡിലീറ്റ് ചെയ്തുപോയാലും ഇനി പേടിക്കേണ്ടതില്ല. ഡിലീറ്റ് ചെയ്യാനുള്ള തീരുമാനം പിൻവലിക്കാനുള്ള അവസരമാണ് ഇപ്പോൾ വാട്സാപ്പ് ഒരുക്കിയിരിക്കുന്നത്.
കിടിലൻ ഫീച്ചറുകളുമായി വാട്സ്ആപ്പ്... Read More
സന്ദേശം അയച്ച ശേഷം ഡിലീറ്റ് ഫോർ എവരിവൺ' കൊടുക്കുന്നതിന് പകരം ഡിലീറ്റ് ഫോർ മീ കൊടുത്ത് കുഴപ്പത്തിലാകുന്ന അവസ്ഥയിലാണ് പുതിയ ഫീച്ചർ ഉപയോഗിക്കാനാകുന്നത്.ഡിലീറ്റ് ഫോർ മീ കൊടുത്താലും അഞ്ച് സെക്കന്റ് നേരത്തേക്ക് തീരുമാനം തിരുത്താനാകും. പോപ്പ് അപ്പായി ഒരു ബട്ടനാണ് ഇതിനായി വാട്സാപ്പ് നൽകിയിരിക്കുന്നത്. ഇതിൽ ക്ലിക്ക് ചെയ്താൽ ഡിലീറ്റായ സന്ദേശം തിരികെയെത്തും.ആൻഡ്രോയിഡിലും ഐഓഎസിലും ഫീച്ചർ ലഭ്യമായിത്തുടങ്ങിയിട്ടുണ്ട്. നേരത്തെ സ്വയം സന്ദേശമയക്കാനാകുന്ന മെസേജ് യുവർസെൽഫ് ഫീച്ചർ വാട്സാപ്പ് അവതരിപ്പിച്ചിരുന്നു.
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ THE LOCAL ECONOMY ടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.