Sections

ബിസ്നസ് ആരംഭിക്കുന്ന വേളയിൽ ഡിജിറ്റൽ മാർക്കറ്റിംഗിനായി എന്തൊക്കെ തയ്യാറെടുപ്പുകൾ നടത്തണം

Wednesday, Aug 02, 2023
Reported By Soumya
Digital Marketing

നമ്മൾ കുറച്ചു ദിവസമായി ഡിജിറ്റൽ മാർക്കറ്റിങ്ങിനെക്കുറിച്ചാണ് ചർച്ച ചെയ്യുന്നത്. ഇന്ന് ചർച്ചചെയ്യുന്നത് ഡിജിറ്റൽ മാർക്കറ്റിങ്ങിന്റെ ഭാഗമായി ഏതൊക്കെ സൗകര്യമാണ് നമ്മൾ ഒരു ഷോപ്പ് തുടങ്ങുമ്പോൾ ഉണ്ടാകേണ്ടത് എന്നതിനെ കുറിച്ചാണ്.

  • നമുക്കൊരു വെബ്സൈറ്റ് ആവശ്യമാണ്. ബിസിനസ്സിൽ ഏറ്റവും ബേസിക് ആയിട്ടുള്ള കാര്യമാണ് വെബ്സൈറ്റ്. നമ്മുടെ ബിസിനസിന്റെ പേരുമായി യോജിക്കുന്ന ഒരു ഡൊമൈൻ നെയിം തിരഞ്ഞെടുക്കുക. 900 രൂപ മുതൽ ഡൊമൈനുകൾ ലഭ്യമാണ്. 2-3 വർഷത്തെ പ്ലാനുകൾ നോക്കി ബുക്ക് ചെയ്താൽ ഡൊമൈൻ നെയിമിന് വലിയ വില ആകില്ല. വെബ്സൈറ്റ് രൂപീകരിക്കുന്നതിന് വേണ്ടി വെബ്സൈറ്റുകൾ ചെയ്തു നല്കുന്ന ടീമുമായി ബന്ധപ്പെട്ട് നമുക്ക് ചെയ്യാവുന്നതാണ്.
  • നമുക്കൊരു ഫേസ്ബുക്ക് പേജ് ഉണ്ടാകണം. പൊതുവേ ഒരു ബിസിനസ് ആരംഭിക്കുമ്പോഴോ അല്ലെങ്കിൽ ഒരു ഷോപ്പ് തുടങ്ങുമ്പോഴോ ഫേസ്ബുക്കിൽ അക്കൗണ്ട് തുടങ്ങാറുണ്ട്. ബിസിനസിന് സഹായിക്കുന്നത് ഫെയ്സ്ബുക്ക് അക്കൗണ്ട് അല്ല ഫേസ്ബുക്ക് പേജ് ആണ്. ഫേസ്ബുക്കിന്റെ പോളിസി ബിസിനസുകാർ ഫേസ്ബുക്ക് പേജ് എടുക്കുക എന്നുള്ളതാണ്. പലർക്കും ഫേസ്ബുക്ക് അക്കൗണ്ട് ഫേസ്ബുക്ക് പേജും തമ്മിലുള്ള വ്യത്യാസം അറിയില്ല. ബിസിനസുമായി ബന്ധപ്പെട്ടുള്ളത് ഫേസ്ബുക്ക് പേജ് ആണ്. ബിസിനസിനെ സഹായകരമാകുന്ന ധാരാളം സപ്പോർട്ടിംഗ് ഓപ്ഷനുകൾ ഫേസ്ബുക്ക് പേജിൽ ഉണ്ട്.
  • ആധുനിക കാലഘട്ടത്തിൽ ചെറുപ്പക്കാർ അധികവും ഫേസ്ബുക്കിനേക്കാൾ കൂടുതൽ ഉപയോഗിക്കുന്നത് ഇൻസ്റ്റാഗ്രാമാണ്. 30 വയസ്സിന് താഴെ പ്രായമുള്ള ആൾക്കാർക്കുള്ള പ്രോഡക്റ്റാണ് നമ്മുടേതെങ്കിൽ. ഇൻസ്റ്റാഗ്രാമിൽ നിർബന്ധമായും അക്കൗണ്ട് ഉണ്ടായിരിക്കണം. ഫേസ്ബുക്ക് പൊതുവേ പ്രായം മുതിർന്ന ആൾക്കാരാണ് കൂടുതലും ഉപയോഗിച്ചു കാണുന്നത്. ഉദാഹരണത്തിന് സാരി, കുട്ടികളുടെ ഡ്രസ്സ്, അല്ലെങ്കിൽ കുട്ടികളുടെ പഠനോപകരണങ്ങൾ അല്ലെങ്കിൽ ഫുഡ് കോർട്ട് എന്നിവ ആരംഭിക്കുന്നവർ ഇൻസ്റ്റാഗ്രാമിൽ പരസ്യം ചെയ്യുന്നതായിരിക്കും ഏറ്റവും നല്ലത്.
  • അടുത്തത് ട്വിറ്റർ പോലുള്ള ആപ്ലിക്കേഷൻസ് ആണ്. ഇത് ഹൈ എഫിഷ്യൻസിയുള്ള ആൾക്കാർ നിൽക്കുന്ന മേഖലയാണ്. ആ തരത്തിൽ ബിസിനസ് ചെയ്യുന്നവർ മാത്രം ട്വിറ്ററിൽ അക്കൗണ്ട് എടുത്താൽ മതിയാകും.
  • വാട്സ്ആപ്പ് ബിസിനസ് അക്കൗണ്ട്. വാട്സ്ആപ്പ് അക്കൗണ്ടും വാട്സ്ആപ്പ് ബിസിനസ് അക്കൗണ്ടും നമുക്ക് ക്രിയേറ്റ് ചെയ്യാം. ബിസിനസ് ചെയ്യുന്നവർക്ക് നിർബന്ധമായും വാട്സ്ആപ്പ് ബിസിനസ് അക്കൗണ്ട് ഉണ്ടായിരിക്കണം. നമ്മുടെ ബിസിനസിനെ സഹായിക്കുന്ന പല ടൂളുകളും വാട്സ്ആപ്പ് ബിസിനസ് അക്കൗണ്ടിൽ ഉണ്ട്. ഉദാഹരണത്തിന്റെ നമ്മുടെ പ്രൊഡക്ടുകളുടെ കാറ്റലോഗുകൾ ബിസ്നസ് വാട്ട്സാപ്പിൽ ആഡ് ചെയ്യാനും അത് കസ്റ്റമേഴ്സിന് അയച്ചുകൊടുക്കുവാനും സാധിക്കും.
  • ഇമെയിൽ. ഹൈയ് പ്രൊഫൈൽ ബിസിനസിന്റെ ഭാഗമായി ഉപയോഗിക്കുന്നതാണ് ഇമെയിൽ. നമ്മുടെ വെബ്സൈറ്റുമായി ചേർന്നിട്ടുള്ള ഇമെയിൽ (ബിസിനസ് മെയിൽ) എടുക്കുമ്പോഴാണ് അതിന് ഒരു ക്രെഡിബിലിറ്റി ഉള്ളതെന്ന് പ്രത്യേകം ഓർമ്മവേണം.
  • ജനങ്ങളുമായി പെട്ടെന്ന് കണക്ട് ചെയ്യാൻ പറ്റുന്ന സോഷ്യൽ മീഡിയ ടൂൾ ആണ് യൂട്യൂബ്. യൂട്യൂബിനെ കുറിച്ച് കൂടുതൽ ഡിസ്കസ് ചെയ്യേണ്ട കാര്യമില്ല അതിനെക്കുറിച്ച് നിങ്ങൾക്ക് ഡീറ്റെയിൽ ആയിട്ട് അറിയാമായിരിക്കും.

ഇത്രയും കാര്യങ്ങളാണ് ഒരു ബിസിനസ് ആരംഭിക്കുമ്പോൾ ഡിജിറ്റൽ മാർക്കറ്റിംഗിന്റെ ഭാഗമായി പ്രാരംഭമായി നമ്മൾ ചെയ്യേണ്ട കാര്യങ്ങൾ.



ചെറുകിട സംരംഭകർക്കും സംരംഭം ആരംഭിക്കാൻ ഉദ്ദേശിക്കുന്നവർക്കുമുള്ള ടിപ്പുകൾ നിരന്തരം ലഭിക്കുവാൻ വേണ്ടി ഞങ്ങളെ ഫോളോ ചെയ്യുക


ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ THE LOCAL ECONOMY ടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.