Sections

എന്താണ് ഉഷ്ണ തരംഗം? ഉഷ്ണ തരംഗത്തിന്റെ ആഘാതം എങ്ങനെ ഒഴിവാക്കാം?

Monday, Apr 29, 2024
Reported By Soumya
Heat Wave

രാജ്യത്ത് ഉഷ്ണ തരംഗ സാധ്യതയുണ്ടെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പിന്റെ മുന്നറിയിപ്പ്.

എന്താണ് ഉഷ്ണ തരംഗം?

സമതലങ്ങളിൽ പരമാവധി താപനില കുറഞ്ഞത് 40°C, തീരപ്രദേശങ്ങളിൽ കുറഞ്ഞത് 30 °C, മലയോര പ്രദേശങ്ങളിൽ 37°C എത്തുമ്പോഴാണ് ഉഷ്ണ തരംഗം സ്ഥിരീകരിക്കുന്നത്. പരമാവധി താപനില സാധാരണയിൽ നിന്ന് 6.4 ഡിഗ്രി സെൽഷ്യസിന് മുകളിലായിരിക്കുമ്പോൾ കടുത്ത ഉഷ്ണതരംഗമായി കണക്കാക്കുന്നു. ഉഷ്ണതരംഗം അഥവാ ഹീറ്റ് വേവ് ആരോഗ്യത്തെയും ശരീരത്തിന്റെ പ്രവർത്തനങ്ങളെയും പ്രതികൂലമായി ബാധിക്കാൻ സാധ്യതയുള്ളതിനാൽ എല്ലാവരും സുരക്ഷിതമായിരിക്കണം. ഉയർന്ന ചൂട് സൂര്യാഘാതം, സൂര്യാതപം, നിർജലീകരണം തുടങ്ങി നിരവധി ഗുരുതരമായ ആരോഗ്യ പ്രശ്നങ്ങൾക്ക് കാരണമാകും. രാവിലെ 11 മുതൽ വൈകുന്നേരം 3 വരെയുള്ള സമയത്ത് നേരിട്ട് സൂര്യപ്രകാശം ഏൽക്കുന്നത് പരമാവധി ഒഴിവാക്കുക. കുഞ്ഞുങ്ങൾ, പ്രായമായവർ, ഗർഭിണികൾ, ഗുരുതര രോഗമുള്ളവർ എന്നിവർ പ്രത്യേകം ശ്രദ്ധിക്കണം. നിർജലീകരണം ഉണ്ടാകാൻ സാധ്യതയുള്ളതിനാൽ ധാരാളം വെള്ളം കുടിക്കുകയെന്നതാണ് പ്രധാന പ്രതിരോധ മാർഗം. എന്തെങ്കിലും ശാരീരിക ബുദ്ധിമുട്ടുകളുണ്ടായാൽ ചികിത്സ തേടേണ്ടതാണ്.

ഉഷ്ണ തരംഗത്തിന്റെ ആഘാതം കുറയ്ക്കുന്നതിനും സൂര്യാഘാതവും അതിനോനബന്ധിച്ച ബുദ്ധിമുട്ടുകളും മരണവും കുറയ്ക്കുന്നതിന്

  • സൂര്യനുള്ളപ്പോൾ പ്രത്യേകിച്ച് 12.00 നും 3.00നും ഇടയ്ക്ക് പുറത്തിറങ്ങാതിരിക്കുക.
  • ദാഹമില്ലെങ്കിലും ആവശ്യത്തിനും പറ്റുമ്പോഴൊക്കെയും വെള്ളം കുടിക്കുക.
  • കനം കുറഞ്ഞ, ഇളം നിറത്തിലുള്ള കാറ്റു കടക്കുന്ന പരുത്തി വസ്ത്രങ്ങൾ ധരിക്കുക.
  • ചൂട് കൂടുതലുള്ളപ്പോൾ കൂടൂതൽ ശാരീരിക അദ്ധ്വാനം വേണ്ട ജോലികൾ ചെയ്യാതിരിക്കുക.
  • പുറത്ത് 12.00 നും 3.00 ഇടയ്ക്ക് ജോലി ചെയ്യാതിരിക്കുക.
  • യാത്ര ചെയ്യുമ്പോൾ വെള്ളം കരുതുക.
  • ആൽക്കഹോൾ, ചായ, കാപ്പി, ഗ്യാസുള്ള ശീതള പാനീയങ്ങൾ എന്നിവ ഉപേക്ഷിക്കുക.
  • ഉയർന്ന കൊഴുപ്പുള്ളതും പഴകിയതുമായ ഭക്ഷണം കഴിക്കരുത്.
  • പുറത്ത് ജോലി ചെയ്യേണ്ടി വന്നാൽ തൊപ്പി, കുട എന്നിവ ഉപയോഗിക്കുക.
  • തലയിലും കഴുത്തിലും മുഖത്തും കൈകാലുകളിലും നനഞ്ഞ വസ്ത്രം കൊണ്ട് മൂടുക.
  • കുട്ടികളെ അടച്ച കാറിലാക്കി പോകരുത്.
  • തല ചുറ്റലൊ ക്ഷീണമൊ തോന്നിയാൽ ഉടനെ ഡോക്ടറെ കാണുക.
  • ശരീരത്തിന് പുനർജലീകരണം ചെയ്യുന്ന ഒ ആർ എസ് ലായനി, വീട്ടീലുണ്ടാക്കുന്ന പാനീയങ്ങളായ ലസ്സി, കഞ്ഞിവെള്ളം, നാരങ്ങവെള്ളം, സംഭാരം എന്നിവ കഴിക്കുക.
  • മൃഗങ്ങളെ തണലിൽ നിർത്തുക, ആവശ്യത്തിന് വെള്ളം കൊടുക്കുക.
  • തണുത്ത വെള്ളത്തിൽ ഇടയ്ക്കിടെ കുളിക്കുക.

ഹെൽത്ത് ടിപ്സുകൾ ദിവസവും ലഭിക്കുവാൻ ഈ പോർട്ടൽ ഫോളോ ചെയ്യുക.


ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ THE LOCAL ECONOMY ടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.