Sections

എരിവ് കൂടിയ ഭക്ഷണങ്ങൾ: ഗുണവും ദോഷവും

Tuesday, May 06, 2025
Reported By Soumya
Spicy Food: Health Risks, Benefits, and How to Consume Safely

എരിവില്ലെങ്കിൽ ചിലർക്ക് ഭക്ഷണം കഴിക്കാൻ അൽപം ബുദ്ധിമുട്ടാണ്. സ്ഥിരമായി എരിവുള്ള ഭക്ഷണങ്ങൾ കഴിക്കുന്നവരുണ്ട്. എരിവ് കിട്ടാൻ വറ്റൽമുളക്, പച്ചമുളക്, കാന്താരി മുളക്, കുരുമുളക് എന്നിവയാണ് പ്രധാനമായി ചേർക്കാറുള്ളത്. എരിവ് അധികം ആയാൽ അത് ശരീരത്തിന് കൂടുതൽ ദോഷം ചെയ്യും. സ്ഥിരമായി എരിവുള്ള ഭക്ഷണങ്ങൾ കഴിക്കുന്നത് വേദനയ്ക്കും ആമാശയശ്രവണങ്ങൾക്കും കാരണമായിത്തീരും. കുട്ടികൾക്ക് അധികം എരിവ് ഭക്ഷണങ്ങൾ കൊടുത്ത് ശീലിപ്പിക്കരുത്. ഭാവിയിൽ മറ്റ് രോഗങ്ങൾ പിടിപ്പെടാനുള്ള സാധ്യത കൂടുതലാണ്.

മാത്രമല്ല, എരിവ് ഭക്ഷണത്തിന്റെ ദഹനത്തെ തടസപ്പെടുത്തുന്നതിനാൽ, ഇങ്ങനെയുള്ള ഭക്ഷണം ദഹിക്കാൻ കൂടുതൽ സമയം വേണ്ടി വരികയും ചെയ്യും.ഭക്ഷണത്തിന്റെ അളവ് അധികമാക്കുക കൂടി ചെയ്യുമ്പോൾ, ദഹനേന്ദ്രിയങ്ങൾക്ക് അത് ബുദ്ധിമുട്ടുണ്ടാക്കുന്നു. അച്ചാറുകൾ ഒഴിവാക്കുക, അല്ലെങ്കിൽ പച്ചമുളകു കൊണ്ടുള്ള അച്ചാറുകൾ മിതമായ അളവിൽ മാത്രം ഉപയോഗിക്കുക. ഇഞ്ചി ചേർത്തുള്ള അച്ചാറുകൾ മിതമായ അളവിൽ ഉപയോഗിക്കുന്നത് ദഹനത്തിനും നല്ലതാണ്.നമ്മുടെ ദഹനേന്ദ്രിയത്തിന് യോജിച്ചതല്ല എങ്കിലും എരിവ് പൂർണമായും ഒഴിവാക്കുന്നത് പ്രായോഗികമല്ല. പക്ഷേ വിവേകപൂർവം എരിവ് പരിമിതമായ അളവിൽ മാത്രം ഉപയോഗിക്കാൻ സാധിക്കും. ഭക്ഷണ വിഭവങ്ങളിലെ എരിവിന്റെ തോത് കുറയ്ക്കുക. അതേപോലെ തന്നെ ദോഷം കുറവുള്ള പച്ചമുളക്, ഇഞ്ചി എന്നിവ മാത്രം ഉപയോഗിച്ച് തീഷ്ണത കൂടുതലുള്ള വറ്റൽമുളക് പൂർണമായും ഒഴിവാക്കുക. കുരുമുളക് മിതമായ അളവിൽ മാത്രം ഉപയോഗിക്കുക. വറ്റൽമുളക് ഉപയോഗിച്ച് പാകം ചെയ്തു ശീലിച്ച എല്ലാ വിഭവങ്ങളിലും പകരം പച്ചമുളക്, ഇഞ്ചി ഇവ ഉപയോഗിക്കാൻ സാധിക്കും. എരിവ് കൂടിയ ഭക്ഷണം കഴിക്കുന്നതുകൊണ്ട് ഒരു ഗുണമുണ്ട്. ഹൃദ്രോഗസാധ്യത കുറയ്ക്കാൻ എരിവ് കൂടിയ ഭക്ഷണങ്ങൾക്കു സാധിക്കും എന്നാണ് പഠനങ്ങൾ സൂചിപ്പിക്കുന്നത്.


ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ THE LOCAL ECONOMY ടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.