- Trending Now:
കൊച്ചി: സുസ്ഥിരതയും എല്ലാവരേയും ഉൾക്കൊള്ളുന്നതുമായ സാമ്പത്തിക പ്രതിബദ്ധതയ്ക്ക് വലിയ അംഗീകാരമായി മുത്തൂറ്റ് മൈക്രോഫിൻ ലിമിറ്റഡ് ശ്രദ്ധേയമായ 72.2 എന്ന ഇഎസ്ജി സ്കോർ നേടി. അതിനുപുറമെ സെബി ലൈസൻസുള്ള ഇഎസ്ജി റേറ്റിങ് പ്രൊവൈഡർ കെയർ ഇഎസ്ജി റേറ്റിങ്സ് ലിമിറ്റഡിൻറെ ഏറ്റവും ഉയർന്ന റേറ്റിങ് കെയർഎഡ്ജ്-ഇഎസ്ജി 1 റേറ്റിങും കരസ്ഥമാക്കി. ധാർമികതയോടു കൂടിയ ഭരണം, സമൂഹ കേന്ദ്രീകൃത സാമ്പത്തിക പദ്ധതികൾ, ഉത്തരവാദിത്തത്തോടു കൂടിയ വളർച്ച തുടങ്ങിയവയിൽ പുതിയ മാനദണ്ഡങ്ങളുമായി ഇന്ത്യയിലെ സാമ്പത്തിക സേവന മേഖലയിലെ ഇഎസ്ജി രംഗത്തെ മുൻനിരക്കാരായി മുത്തൂറ്റ് മൈക്രോഫിൻ. ഇഎസ്ജി അനുബന്ധ മേഖലകളിൽ ഈ രംഗത്തുള്ളവരെ പിന്നിലാക്കുന്ന പ്രകടനമാണ് മുത്തൂറ്റ് മൈക്രോഫിൻ നടത്തിയിരിക്കുന്നത്. മികച്ച വെളിപ്പെടുത്തലുകൾ, നയങ്ങൾ, പ്രകടനം എന്നിവയിലൂടെ ഇഎസ്ജി റിസ്ക് നിയന്ത്രണത്തിൽ കമ്പനിയെ നേതൃത്വ നിരയിലേക്ക് എത്തിച്ചിട്ടുണ്ട്. ഈ മേഖലയിൽ കെയർ നൽകുന്ന ഏറ്റവും ഉയർന്ന ഇഎസ്ജി സ്കോർ ഇതാണ്.
സുപ്രധാന പ്രവർത്തനങ്ങളിൽ പരിസ്ഥിതി, സാമൂഹ്യ, ഭരണ മികവ് തുടങ്ങിയ ഘടകങ്ങളിലെ മികവ് അംഗീകരിക്കുന്നതാണ് ഈ റേറ്റിങ്. രാജ്യത്തെ ഗ്രാമീണ മേഖലകളിൽ നിന്നുള്ള വനിതാ വായ്പാ ഉപഭോക്താക്കളെ ശാക്തീകരിക്കുന്നതു മുതൽ കാലാവസ്ഥാ വെല്ലുവിളി, എല്ലാവരേയും ഉൾപ്പെടുത്തിയുള്ള തൊഴിലിട രീതികൾ തുടങ്ങിയ മേഖലകളിലെ മികവും ഇതിലൂടെ അംഗീകരിക്കുന്നുണ്ട്.
മുത്തൂറ്റ് മൈക്രോഫിൻ 2023-24 സാമ്പത്തിക വർഷത്തിൽ ഡാറ്റാ ലംഘനങ്ങളില്ലാതെ, ഡിജിറ്റൽ വ്യക്തിഗത ഡാറ്റാ സംരക്ഷണ നിയമവുമായി പൂർണ്ണമായും യോജിപ്പിച്ച്, ശക്തമായ ആക്സസ് പ്രോട്ടോക്കോളുകളോടെ നൂതന ഡാറ്റാ ഭരണം പിന്തുടരുന്നു.
ലിംഗ സമത്വം പ്രോൽസാഹിപ്പിക്കാനുള്ള നീക്കങ്ങൾക്കു ശക്തി പകരുന്ന രീതിയിലാണ് മുത്തൂറ്റ് മൈക്രോഫിന്നിൻറെ പിങ്ക് ഹയറിങ്, ഹേർ ഇനീഷിയേറ്റീവ് തുടങ്ങിയ നീക്കങ്ങൾ. വൈദ്യുത വാഹനങ്ങൾ വാങ്ങൽ, സബ്സിഡിയോടു കൂടിയ താമസം തുടങ്ങിയവ വഴിയുള്ള പിന്തുണയും കമ്പനി നൽകുന്നുണ്ട്.
തങ്ങൾ എങ്ങനെ സേവനങ്ങൾ നൽകുന്നു എന്നതിൻറേയും വളരുന്നു എന്നതിൻറേയും ഉദാഹരണം കൂടിയാണ് ഇഎസ്ജി രംഗത്തെ നേട്ടങ്ങളെന്ന് മുത്തൂറ്റ് മൈക്രോഫിൻ സിഇഒ സദാഫ് സയീദ് പറഞ്ഞു. സമൂഹങ്ങളെ ശാക്തീകരിക്കാനും മികച്ച സംവിധാനങ്ങൾ കെട്ടിപ്പടുക്കാനും തങ്ങളുടെ വളർച്ച ജീവിതങ്ങൾ മികച്ച രീതിയിൽ മെച്ചപ്പെടുത്താൻ സഹായിക്കുന്നു എന്ന് ഉറപ്പു വരുത്താനുള്ള പ്രതിബദ്ധത തുടങ്ങിയവ കൂടിയാണ് ഇഎസ്ജി റേറ്റിങിലൂടെ കാണുന്നത്. പരിസ്ഥിതി, സമൂഹങ്ങളുടെ വളർച്ച, ശക്തമായ ധാർമികത തുടങ്ങിയവയെ സ്ഥാപനം ഉയർത്തിക്കാട്ടുമ്പോൾ ദീർഘകാലത്തേക്കുള്ളപ്രവർത്തന വിജയത്തിനും സുസ്ഥിര വളർച്ചയ്ക്കും കൂടിയുള്ള അടിത്തറ കൂടിയാണ് ഇടുന്നതെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
ഭരണ ക്രമവുമായി ബന്ധപ്പെട്ട 1500-ൽ ഏറെ ഡാറ്റാ പോയിൻറുകൾ, സാമൂഹിക ആഘാതം, കാലാവസ്ഥാ ആഘാത വിലയിരുത്തൽ തുടങ്ങിയവ വിലയിരുത്തിയാണ് കെയർഎഡ്ജ് ഇഎസ്ജി 1 റേറ്റിങ് നൽകുന്നത്. മുത്തൂറ്റ് മൈക്രോഫിന്നിൻറെ ഇഎസ്ജി റേറ്റിങുകൾ വ്യവസായ ശരാശരിയായ 56.8 നെ മറികടന്നു. സുസ്ഥിരത, ഉത്തരവാദിത്തത്തോടു കൂടിയ വായ്പ, ധാർമികതയോടു കൂടിയ ഭരണക്രമം തുടങ്ങിയ മേഖലകളിലെ മുത്തൂറ്റ് മൈക്രോഫിന്നിൻറെ തന്ത്രപരമായ ദിശ കൃത്യമായി വ്യക്തമാക്കുന്നതാണ് ഇഎസ്ജി റേറ്റിങ്. ഇഎസ്ജി അവബോധമുള്ള നിക്ഷേപകരേയും ബന്ധപ്പെട്ടവരേയും സംബന്ധിച്ച വിശ്വസനീയ പങ്കാളി എന്ന സ്ഥാനം ഇതിലൂടെ ഉറപ്പിക്കുകയും ചെയ്യുന്നു.
ഇഎസ്ജി റേറ്റിങ് സംബന്ധിച്ച കൂടുതൽ വിവരങ്ങൾക്കായി MML_ESG-Rating-Ratioanle_CareEdge-ESG.pdf
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ THE LOCAL ECONOMY ടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.