Sections

വസ്തു വാങ്ങുന്നതിന് മുൻപായി ആധാരം വായിച്ച് നോക്കുമ്പോൾ ശ്രദ്ധിക്കേണ്ട കാര്യങ്ങളെന്തെല്ലാം?

Monday, Mar 04, 2024
Reported By Soumya
real estate

ഒരു വസ്തു വാങ്ങാൻ പോകുമ്പോൾ ആധാരം വളരെ വ്യക്തമായി വായിച്ചു മനസ്സിലാക്കിയതിനു ശേഷം മാത്രമേ വസ്തു വാങ്ങാൻ തയ്യാറാകാവു. പല ആളുകളും ആധാരത്തിൽ പല അവകാശികളുടെ പേരുകൾ വച്ചിട്ടുണ്ടാകും.പഴയ മലയാള അക്ഷരം ആയതുകൊണ്ട് തന്നെ വായിച്ചു ബുദ്ധിമുട്ടാൻ തയ്യാറല്ലാത്തതുകൊണ്ടും, വ്യക്തതയില്ലാത്തതുകൊണ്ടും, വായിച്ചു മനസ്സിലാക്കാൻ കഴിയാത്തത് കൊണ്ടും അതിൽ വേറെ അവകാശികൾ ഉണ്ടോ എന്ന് മനസ്സിലാകാറില്ല. ആധാരം വായിക്കുമ്പോൾ ശ്രദ്ധിക്കേണ്ട കാര്യങ്ങളെക്കുറിച്ചാണ് ഇന്ന് പറയുന്നത്.

  • ആധാരം വ്യക്തമായി വായിച്ചു നോക്കുക. മറ്റു അവകാശികളോ, ഒറ്റിയാണോ അതുപോലെ മറ്റു പല കാര്യങ്ങളും മറ്റ് ആർക്കെങ്കിലും മൈനർ അവകാശങ്ങൾ ഉണ്ടോ എന്നീ കാര്യങ്ങൾ വ്യക്തമായി മനസ്സിലാക്കുക.
  • നിങ്ങൾക്ക് സ്വയം വായിക്കാൻ കഴിയില്ലെങ്കിൽ ഒരു അഡ്വക്കേറ്റിന്റെ സഹായം തേടാം. അഡ്വക്കേറ്റ്മാരുടെ സഹായം തേടുമ്പോൾ ലീഗൽ വശങ്ങൾ അറിയാവുന്ന വസ്തു വാങ്ങലിനെയും വിൽക്കലിനെയും കുറിച്ച് അറിയാവുന്ന നിയമപരമായി എക്സ്പീരിയൻസ് ഉള്ള ഒരു അഡ്വക്കേറ്റിന്റെ അടുത്തേക്കാണ് പോകേണ്ടത്. എല്ലാ അഡ്വക്കേറ്റ്മാർക്കും വസ്തു ഇടപാടുകളെക്കുറിച്ച് അറിയണമെന്നില്ല. ലീഗൽ വശങ്ങൾ അറിയുന്ന അഡ്വക്കേറ്റിന്റെ അടുത്ത് പോയി വസ്തുവിന്റെ ആധാരം വായിച്ച് വ്യക്തമായി മനസ്സിലാക്കുക.
  • അസൽ പകർപ്പ് രജിസ്റ്റർ ഓഫീസിൽ നിന്ന് വാങ്ങാവുന്നതാണ്. അഡ്വക്കേറ്റ് സംശയങ്ങൾ പറയുകയാണെങ്കിൽ അസൽ പകർപ്പ് രജിസ്റ്റർ ഓഫീസിൽനിന്ന് എടുക്കാവുന്നതാണ്. വസ്തു ഉടമയുടെ സഹായത്തോടു കൂടി എടുത്തു വായിച്ചു നോക്കാവുന്നതാണ്.
  • ഇങ്ങനെ വായിക്കുന്ന സമയത്ത് വസ്തുവിൽ എന്തെങ്കിലും ബാധ്യത തോന്നുന്നപക്ഷം ഒരു കാരണവശാലും അത് വാങ്ങരുത് ഇത് വളരെയധികം പ്രശ്നങ്ങൾ ഉണ്ടാക്കും. വണ്ടി വാങ്ങുമ്പോൾ ആർസി ബുക്കിൽ മറ്റ് ആരെങ്കിലും പണയം വെച്ചതായി രേഖപ്പെടുത്തിയിട്ടുണ്ടെങ്കിൽ ആ വണ്ടി ഒരിക്കലും വാങ്ങാൻ സാധിക്കില്ല എന്ന് പറയുന്നതുപോലെ ഈ ആധാരപ്രകാരം അവകാശികൾ ഉണ്ടെങ്കിൽ അത് ഉപയോഗിക്കാൻ ഒരിക്കലും സാധിക്കില്ല എന്ന കാര്യം മനസ്സിലാക്കണം. അതുപോലെ ആധാരം വളരെ വ്യക്തമായി വായിച്ചു മനസ്സിലാക്കിയതിനു ശേഷം മാത്രമേ വാങ്ങാൻ പാടുള്ളൂ. ആധാരം വായിക്കുന്നതിന് പുറമേ ബാധ്യത സർട്ടിഫിക്കറ്റ് കുറഞ്ഞത് 13 വർഷത്തെ ബാധ്യത സർട്ടിഫിക്കറ്റ് എങ്കിലും നോക്കണം. ബാധ്യത ഒന്നുമില്ലെന്ന് ഉറപ്പുവരുത്തിയതിനു ശേഷം മാത്രമേ വസ്തു വാങ്ങാൻ പാടുള്ളൂ.

റിയൽ എസ്റ്റേറ്റ് രംഗത്ത് പ്രയോജനകരമായ ടിപ്പ്സുകളും അറിവുകളും നിരന്തരം ലഭിക്കുവാൻ ഈ പോർട്ടൽ ഫോളോ ചെയ്യുക.


ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ THE LOCAL ECONOMY ടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.