Sections

അറിവ് ഒരു ആയുധമാണ് - അതിനെ മൂർച്ച കൂട്ടാനുള്ള മാർഗങ്ങൾ

Wednesday, Oct 08, 2025
Reported By Soumya
Knowledge Is a Weapon — 10 Ways to Sharpen It

അറിവ് ഒരു ആയുധംപോലെയാണ് അത് എത്ര ഉപയോഗിക്കുന്നു അത്ര മൂർച്ചയാകും.നിങ്ങളുടെ അറിവ് വർധിപ്പിക്കാൻ എന്തൊക്കെ കാര്യങ്ങൾ ചെയ്യണം എന്നതിനെക്കുറിച്ചാണ് ഇന്ന് നോക്കുന്നത്.

  • പഠനം ഒരിക്കലും അവസാനിക്കരുത്. ഓരോ ദിവസവും എന്തെങ്കിലും പുതിയതായി പഠിക്കാൻ ശ്രമിക്കുക പുസ്തകങ്ങൾ, വീഡിയോകൾ, അല്ലെങ്കിൽ അനുഭവങ്ങൾ വഴി.
  • വായന അറിവിന്റെ അടിത്തറയാണ്. ഓരോ ദിവസവും കുറഞ്ഞത് പത്തു മിനിറ്റ് എങ്കിലും വായനയ്ക്കായി മാറ്റിവയ്ക്കുക.
  • എന്ത്?, എങ്ങനെ?, എന്തുകൊണ്ട്? എന്ന ചോദ്യങ്ങൾ ചോദിക്കാൻ മടിക്കരുത്. ചോദ്യം ചോദിക്കുന്നവരാണ് കൂടുതൽ അറിവ് നേടുന്നത്.
  • ഓരോ തെറ്റും ഒരു പാഠമാണെന്ന് കാണുക. നിങ്ങളുടെ ജീവിതത്തിലെ ഓരോ സംഭവവും നിങ്ങളെ കുറച്ചെങ്കിലും പഠിപ്പിക്കും.
  • നിങ്ങൾക്കു ചുറ്റുമുള്ള ആളുകൾ അനുഭവങ്ങളുടെ ഗ്രന്ഥശാലയാണ്. അവരുടെ കഥകളും അനുഭവങ്ങളും കേൾക്കുക.
  • ഓൺലൈൻ കോഴ്സുകൾ, പോഡ്കാസ്റ്റുകൾ, യൂട്യൂബ്, ഇ-ബുക്കുകൾ തുടങ്ങിയവ ഉപയോഗിച്ച് നിങ്ങളുടെ അറിവ് പുതുക്കുക.
  • വായിച്ച അറിവ് പ്രായോഗികമായി ഉപയോഗിച്ചാലാണ് അത് സ്ഥിരമാകുന്നത്. പഠിച്ച കാര്യം ജോലിയിൽ, ബിസിനസ്സിൽ, ജീവിതത്തിൽ പ്രയോഗിക്കുക.
  • ലോകം വേഗത്തിൽ മാറുകയാണ്. പഴയ അറിവ് മാത്രം മതിയാവില്ല. പുതിയ ട്രെൻഡുകളും വിവരങ്ങളും മനസ്സിലാക്കുക.
  • മറ്റുള്ളവർ പറയുമ്പോൾ ശ്രദ്ധിക്കുക. നല്ലൊരു ശ്രോതാവാകുന്നത് അറിവിന്റെ വാതിൽ തുറക്കുന്നു.
  • പഠനം ബാധ്യതയല്ല, ആനന്ദമാണ് എന്ന മനോഭാവം സ്വീകരിക്കുക. നിങ്ങൾക്ക് ഇഷ്ടമുള്ള വിഷയങ്ങളിൽ നിന്നാണ് ഏറ്റവും നല്ല അറിവ് ലഭിക്കുക.

ലോക്കൽ എക്കോണമി എന്ന ഈ ന്യൂസ് പോർട്ടൽ ജനങ്ങളെ ലോക്കൽ ടു ഗ്ലോബൽ എന്ന നിലയിൽ ഉയർത്തുക എന്നതാണ് ലക്ഷ്യമാക്കുന്നത്. ഈ പോർട്ടലിൽ രാവിലെ പോസിറ്റീവ് വാർത്തകൾ മാത്രമാണ് പോസ്റ്റ് ചെയ്യുന്നത്. രാവിലെ നെഗറ്റീവ് വാർത്ത കേൾക്കാതെ പോസിറ്റീവ് വാർത്തകൾ മാത്രം വായിക്കാൻ ആഗ്രഹിക്കുന്ന ആൾക്കാർ ഈ പോർട്ടൽ സബ്സ്ക്രൈബ് ചെയ്യുക, ഫോളോ ചെയ്യുക


ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ THE LOCAL ECONOMY ടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.