Sections

സമയം എങ്ങനെ ഫലപ്രദമായി ഉപയോഗിക്കാം

Thursday, Oct 09, 2025
Reported By Soumya
Master Time Management for Success in Life

സമയം എന്ന അത്യന്തം വിലയേറിയ വിഭവത്തെ എങ്ങനെ ശരിയായി നിയന്ത്രിച്ച് ജീവിതത്തിൽ വിജയിക്കാമെന്നത് വിശദമായി ഈ വീഡിയോയിൽ അവതരിപ്പിക്കുന്നു. ലോകത്തിലെ എല്ലാവർക്കും ഒരേ 24 മണിക്കൂറാണ് ലഭിക്കുന്നത് - പ്രധാനമന്ത്രിക്കും, വ്യവസായിക്കും, സാധാരണ മനുഷ്യനുമൊക്കെ. പക്ഷേ ചിലർ അതേ സമയത്തെ ഉപയോഗിച്ച് വലിയ വിജയങ്ങൾ കൈവരിക്കുമ്പോൾ, മറ്റുചിലർ സമയം പോരെന്ന പരാതിയിലാണ്. അതിന്റെ കാരണം ടൈം മാനേജ്മെന്റ് അഭാവമാണ്.

വീഡിയോയിൽ പറഞ്ഞിരിക്കുന്ന മാർഗങ്ങൾ വളരെ പ്രായോഗികവുമാണ്. ടു ഡു ലിസ്റ്റ് തയ്യാറാക്കൽ, മൾട്ടി ടാസ്കിങ് ഒഴിവാക്കൽ, ഇടയ്ക്കിടെ വിശ്രമം എടുക്കൽ, 'നോ' പറയാനുള്ള ധൈര്യം, ഓവർ തിങ്കിങ് ഒഴിവാക്കൽ എന്നിവ സമയം ലാഭിക്കാനും കാര്യക്ഷമത വർധിപ്പിക്കാനും സഹായിക്കുന്ന പ്രധാന ഘടകങ്ങളായി ഈ വീഡിയോ വിശദീകരിക്കുന്നു. അതോടൊപ്പം, നെഗറ്റീവ് ആൾക്കാരെയും ചുറ്റുപാടുകളെയും വിട്ടുനിൽക്കുന്നതിന്റെ പ്രാധാന്യവും ഉൾപ്പെടുത്തിയിരിക്കുന്നു.

അവസാനമായി, ഓരോ ദിവസവും ചെയ്ത കാര്യങ്ങൾ റിവ്യൂ ചെയ്യാനും പിറ്റേദിവസം മെച്ചപ്പെടുത്താനുള്ള പദ്ധതി തയ്യാറാക്കാനും പ്രേരിപ്പിക്കുന്ന ഈ വീഡിയോ, സമയം ശരിയായി ഉപയോഗിച്ച് വ്യക്തിജീവിതത്തിലും ബിസിനസിലും വളരാൻ ആഗ്രഹിക്കുന്ന ഏവർക്കും ഒരു മികച്ച പ്രചോദനമാണ്. വീഡിയോ മുഴുവൻ കാണുകയും നിങ്ങളുടെ അഭിപ്രായങ്ങളും നിർദ്ദേശങ്ങളും കമന്റുകളായി രേഖപ്പെടുത്തുവാനും ശ്രമിക്കുമല്ലോ.


ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ THE LOCAL ECONOMY ടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.