Sections

'വ്യവസായ കേരളം' ഫോട്ടോഗ്രാഫി മത്സരം അവസാന തീയതി നീട്ടി

Tuesday, Sep 19, 2023
Reported By Admin
Photography Competition

സംസ്ഥാന വ്യവസായ വികസന കോർപ്പറേഷൻ കെ എസ് ഐ ഡി സി 'വ്യവസായ കേരളം' വിഷയത്തിൽ സംഘടിപ്പിക്കുന്ന ഫോട്ടോഗ്രാഫി മത്സരത്തിലേക്ക് എൻട്രികൾ അയക്കുന്നതിനുള്ള അവസാന തീയതി ഒക്ടോബർ അഞ്ച് വരെ നീട്ടി.

വ്യവസായ വകുപ്പിന്റെ നേട്ടങ്ങൾ, നടപ്പിലാക്കിയ മാതൃകാ പദ്ധതികൾ, വിജയകരമായി മുന്നേറുന്ന സംരംഭങ്ങൾ തുടങ്ങി കേരളത്തിന്റെ വ്യവസായ മേഖലയ്ക്ക് കൂടുതൽ പ്രചോദനമേകുന്ന ചിത്രങ്ങളാണ് മത്സരത്തിന് പരിഗണിക്കുന്നത്. പ്രായപരിധിയില്ല. മത്സരാർഥി സ്വന്തമായി മൊബൈൽ ഫോണിലോ ഡി എസ് എൽ ആർ ക്യാമറയിലോ പകർത്തിയ ചിത്രങ്ങൾ അടിക്കുറിപ്പോടെ അയയ്ക്കണം.

ഒരാൾക്ക് ഒരു ഫോട്ടോ അയക്കാം. വാട്ടർ മാർക്കുള്ള ഫോട്ടോ പരിഗണിക്കില്ല .കളറിലോ ബ്ലാക്ക് ആൻഡ് വൈറ്റിലോ ഫോട്ടോകൾ അയക്കാം. വിദഗ്ധ ജൂറി തിരഞ്ഞെടുത്ത മികച്ച 10 ഫോട്ടോകൾ കെ എസ് ഐ ഡി സി യുടെ ഫേസ്ബുക്ക് / ഇൻസ്റ്റാഗ്രാം പേജിൽ പബ്ലിഷ് ചെയ്യും. അതിൽ കൂടുതൽ ലൈക്ക് അൻഡ് ഷെയർ ലഭിക്കുന്ന മൂന്ന് ഫോട്ടോകളാണ് വിജയിയായി പരിഗണിക്കുക.

കെ എസ് ഐ ഡി സി യുടെ ഫേസ്ബുക്ക് ഇൻസ്റ്റാഗ്രാം പേജുകൾ ഫോളോ ചെയ്യുന്നവരെയാണ് മത്സരത്തിന് പരിഗണിക്കുന്നത്. തിരഞ്ഞെടുക്കുന്ന ഏറ്റവും മികച്ച ചിത്രത്തിന് 7000 രൂപയും പ്രശസ്തി പത്രവും മികച്ച രണ്ടാമത്തെ ചിത്രത്തിന് 5000 രൂപയും പ്രശസ്തിപത്രവും മൂന്നാമത്തെ ചിത്രത്തിന് 3000 രൂപയും പ്രശസ്തിപത്രവും ലഭിക്കും കൂടാതെ മികച്ച ഏഴ് ഫോട്ടോകൾക്ക് പ്രോത്സാഹന സമ്മാനമായി 1000 രൂപ വീതവും നൽകും ഫോട്ടോയോടൊപ്പം മത്സരാർഥിയുടെ പേര് സ്ഥലം ഫോൺ നമ്പർ എന്നിവ രേഖപ്പെടുത്തി contest@ksidcmail.org യിൽ അയക്കണം . വിവരങ്ങൾക്ക് കെ എസ് ഐ ഡി സി ഫേസ്ബുക്ക് ഇൻസ്റ്റഗ്രാം പേജ് സന്ദർശിക്കുക. ഫോൺ 0471 2318922.


ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ THE LOCAL ECONOMY ടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.