- Trending Now:
വനേതര മേഖലകളിലെ വനവൽക്കരണം ലക്ഷ്യമിട്ട് സംസ്ഥാന സർക്കാർ നടപ്പാക്കുന്ന വൃക്ഷസമൃദ്ധി പദ്ധതിയുടെ ഭാഗമായി പാമ്പാക്കുട ബ്ലോക്ക് പഞ്ചായത്തിൽ നട്ടത് 4798 വൃക്ഷത്തൈകൾ. വനം – തദ്ദേശ സ്വയംഭരണ വകുപ്പുകൾ സംയുക്തമായി നടപ്പാക്കുന്ന പദ്ധതിയിൽ ജൂലൈ 30 വരെ 5.38 ഹെക്ടർ സ്ഥലത്താണ് തൈകൾ നട്ടുപിടിപ്പിച്ചത്. 1450 എണ്ണം കൂടി നടാനുള്ള പ്രവർത്തനങ്ങൾ പുരോഗമിച്ച് വരികയാണ്.
റബറിനെയും തെങ്ങിനെയും കുരുമുളകിനെക്കഴിഞ്ഞും ലാഭം നല്‍കും ഫലവൃക്ഷങ്ങള്‍ ... Read More
പദ്ധതിയുടെ ഭാഗമായി ബ്ലോക്ക് പരിധിയിലെ ഗ്രാമ പഞ്ചായത്തുകളിലായി 7200 വൃക്ഷത്തൈകൾ നട്ടു വളർത്താനാണ് അധികൃതർ ലക്ഷ്യമിടുന്നത്. വിവിധ പഞ്ചായത്തുകളിലെ തൊഴിലുറപ്പ് തൊഴിലാളികളാണ് തൈകളുടെ നടീലും തുടർന്നുള്ള പരിപാലനമുൾപ്പടെയുള്ള പ്രവർത്തനങ്ങളും ചെയ്യുന്നത്.
പാലക്കുഴ ഗ്രാമ പഞ്ചായത്തിലാണ് വൃക്ഷസമൃദ്ധിയുടെ ഭാഗമായി ഏറ്റവുമധികം തൈകൾ നട്ടത്. 2000 തൈകൾ നടാൻ ലക്ഷ്യമിടുന്ന പഞ്ചായത്തിൽ 1600 എണ്ണം ഇതിനോടകം കഴിഞ്ഞിട്ടുണ്ട്. രണ്ടാം സ്ഥാനത്തുള്ള തിരുമാറാടിയിൽ 1000 തൈകൾ നടാനാണ് ലക്ഷ്യമിട്ടിരുന്നതെങ്കിലും ഇതിനോടകം 1050 തൈകളാണ് വച്ചുപിടിപ്പിച്ചത്. 854 തൈകൾ നട്ട ഇലഞ്ഞി പഞ്ചായത്തിൽ 150 എണ്ണം കൂടി നടാനാണ് അധികൃതർ ലക്ഷ്യമിടുന്നത്.
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ THE LOCAL ECONOMY ടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.