Sections

ഓരോ യാത്രയ്ക്കും അനുയോജ്യമായ വിധത്തിൽ വി സൗകര്യപ്രദമായ അന്താരാഷ്ട്ര റോമിങ് പദ്ധതികൾ അവതരിപ്പിച്ചു

Wednesday, May 20, 2026
Reported By Admin
Vi Launches New International Roaming Plans

കൊച്ചി: അന്താരാഷ്ട്ര യാത്രക്കാർക്ക് കൂടുതൽ സൗകര്യപ്രദമായ രീതിയിൽ മുൻനിര ടെലികോം സേവന ദാതാക്കളായ വി പോസ്റ്റ്പെയ്ഡ് ഉപഭോക്താക്കൾക്കായി ഏഴു ദിവസം, 14 ദിവസം, 21 ദിവസം എന്നിങ്ങനെയുള്ള അന്താരാഷ്ട്ര റോമിങ് പദ്ധതികൾ പുതുതായി അവതരിപ്പിച്ചു. പരിധിയില്ലാത്ത ഡാറ്റ, അന്താരാഷ്ട്ര യാത്രകൾക്കിടെ ആത്മവിശ്വാസത്തോടെ കണക്ടഡ് ആയിരിക്കാനുള്ള അവസരം തുടങ്ങി 17 മികച്ച സവിശേഷതകളാണ് വി ലഭ്യമാക്കുന്നത്.

ഒരു ദിവസത്തെ യാത്ര മുതൽ 30 ദിവസത്തെ യാത്ര വരെ സേവനം ലഭ്യമാക്കുന്ന പദ്ധതികളാണിവിടെ ലഭ്യമായിട്ടുള്ളത്. 749 രൂപയ്ക്ക് പരിധിയില്ലാത്ത നേട്ടങ്ങളുമായി 40 രാജ്യങ്ങളിലും പരിധിയുളള നേട്ടങ്ങളോടെ 120 രാജ്യങ്ങളിലും സേവനം ലഭ്യമാക്കുന്നതാണ് ഒരു ദിവസത്തെ പദ്ധതി. 30 ദിവസത്തെ കാലാവധിയുള്ള പദ്ധതികൾ 5999 രൂപ, 3999 രൂപ നിരക്കുകളിൽ ലഭ്യമാണ്. പരിധിയില്ലാത്ത ഡാറ്റയും വോയ്സ് കോളുകളും ലഭ്യമാക്കുന്ന വിവിധ പദ്ധതികൾ ഒരു ദിവസം, ഏഴു ദിവസം, പത്തു ദിവസം, 14 ദിവസം, 21 ദിവസം എന്നീ കാലാവധികളിലും ലഭ്യമാക്കിയിട്ടുണ്ട്. വി ആപ്പിലൂടെ അന്താരാഷ്ട്ര റോമിങ് പദ്ധതികൾ സൗകര്യപ്രദമായി വാങ്ങാനും അവസരമുണ്ട്.

അന്താരാഷ്ട്ര യാത്രകൾക്കിടെയുള്ള ആവശ്യങ്ങൾ കൂടുതൽ വൈവിധ്യമാർന്നതായി മാറിക്കൊണ്ടിരിക്കുകയാണെന്ന് ഇതേക്കുറിച്ചു സംസാരിക്കവെ വി ചീഫ് മാർക്കറ്റിങ് ഓഫിസർ അവനീഷ് ഖോസ്ല പറഞ്ഞു. വിയുടെ സൗകര്യപ്രദമായ പോസറ്റ് പെയ്ഡ് പദ്ധതികൾ ആഗോള കണക്ടിവിറ്റി ലളിതമാക്കുകയും ഉപഭോക്താക്കൾക്ക് തങ്ങളുടെ ആവശ്യങ്ങൾക്ക് അനുസൃതമായ പദ്ധതികൾ തെരഞ്ഞെടുക്കാനുള്ള സ്വാതന്ത്ര്യം നൽകുമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.


ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ THE LOCAL ECONOMY ടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.