Sections

ആമസോണിൽ ഉപയോഗവും സുസ്ഥിരതയും പ്രയോജനപ്പെടുത്തി ആർത്തവ പരിരക്ഷയെ പുനർനിർവചിക്കുന്ന വെൽവെറ്റ് മെൻസ്ട്രൽ കപ്പ്

Wednesday, May 28, 2025
Reported By Admin
Velvet Menstrual Cup and Amazon Drive Sustainable Menstrual Care on Menstrual Hygiene Day

ഈ മെൻസ്ട്രൽ ഹൈജീൻ ദിനത്തിൽ ആർത്തവമായി സംബന്ധിച്ച പുതുമകൾ അവതരിപ്പിക്കുക മാത്രമല്ല, മാന്യതയും അവബോധവും സുസ്ഥിരതയും അടങ്ങിയ പരിരക്ഷയെ പുതിയൊരു തലത്തിലേക്കു മാറ്റുക കൂടി ചെയ്യുകയാണ് ആമസോൺ. സുരക്ഷിതമായും പരിസ്ഥിതി സൗഹാർദ്ധത്തോടെയും ഭയപ്പാട് ഇല്ലാതെയും പരമ്പരാഗത ആർത്തവ അനുബന്ധ ഉല്പന്നങ്ങൾക്ക് ബദൽ കണ്ടെത്താനുള്ള സ്ത്രീകളുടെ ആവശ്യത്തിൽ നിന്ന് ഉടലെടുത്തതാണ് വെൽവെറ്റ് മെൻസ്ട്രൽ കപ്പ് എന്ന ബ്രാൻഡ്.

ആർത്തവ ആരോഗ്യം സംബന്ധിച്ച ചർച്ചകൾ ഇന്ന് നിശബ്ദതയിൽ നിന്ന് സുസ്ഥിരതയിലേക്കു മാറുന്ന ഇന്ത്യൻ പശ്ചാത്തലത്തിൽ അതിനു നേതൃത്വം നല്കുകയും രാജ്യത്തെമ്പാടുമായും ആഗോള തലത്തിലുമുള്ള വനിതകളിലേക്ക് എത്തിച്ചേരാൻ ശാസ്ത്രാധിഷ്ഠിത ഉല്പന്നങ്ങളുമായി സഹായിക്കുകയാണ് വെൽവെറ്റ് മെൻസ്ട്രൽ കപ്പ്.

ലളിതവും അതേ സമയം ശക്തവുമായ ഒരു ചോദ്യത്തിൽ നിന്നാണ് വെൽവെറ്റ് മെൻസ്ട്രൽ കപ്പ് ഉടലെടുക്കുന്നത്. ആർത്തവ സമയത്തെ പരിചരണം സ്ത്രികളെ സംബന്ധിച്ച് സുരക്ഷിതവും ഭൂമിയെ സംബന്ധിച്ച് മികച്ചതുമാണോ എന്നതാണ് ആ ചോദ്യം. സൗകര്യം, ആത്മവിശ്വാസം, അവബോധം തുടങ്ങിയവ സംയോജിപ്പിച്ചുള്ള ഒരു ഉല്പന്നമാണ് ബ്രാൻഡിന്റെ സ്ഥാപകർ വിഭാവന ചെയ്തത്. ഉപയോഗിച്ച് ഉപേക്ഷിക്കുന്ന സാനിറ്ററി ഉൽപ്പന്നങ്ങൾക്ക് ബദലായി പുനരുപയോഗിക്കാവുന്ന ഒരു മാർഗമാണ് ഇങ്ങനെ മെഡിക്കൽ ഗ്രേഡ് സിലിക്കോണിൽ നിന്ന് തയ്യാറാക്കി അപകടകരമായ രാസവസ്തുക്കളിൽ നിന്നു മുക്തമായ രീതിയിൽ അവതരിപ്പിക്കുന്നത്.

വളരെ ചെറിയ രീതിയിൽ തുടക്കം കുറിച്ച് ആർത്തവ ക്ഷേമ രംഗത്തെ അംഗീകരിക്കപ്പെട്ട വിശ്വസ്ത ബ്രാന്ഡ് ആയി വെൽവെറ്റ് മെൻസ്ട്രൽ കപ്പ് വളരുകയായിരുന്നു. ഇ-കോമേഴ്സ് വളർന്നപ്പോൾ വളർന്നപ്പോൾ ആമസോൺ ഇതിന്റെ സ്വാഭാവിക പങ്കാളിയാകുകയും ഇതിനെ വലിയ തോതിലുള്ളതും സുസ്ഥിരവുമായ ബിസിനസായി വളരാൻ സഹായിക്കുകയുമായിരുന്നു.

സുസ്ഥിര വളർച്ചയിലേക്ക് കുതിക്കാൻ ആമസോണിന്റെ സ്വാധീനം

കുടുതൽ പേരിലേക്ക് എത്താനുള്ള തന്ത്രപരമായ ചുവടു വെപ്പായാണ് ആമസോണിലൂടെയുള്ള വെൽവെറ്റിന്റെ പ്രയാണം ആരംഭിക്കുന്നത്. ഇന്ത്യയുടെ ഗ്രാമങ്ങളിലും നഗരങ്ങളിലുമുള്ള ജനങ്ങളിലേക്ക് എത്തിച്ചേരുക എന്നത് ചെറിയൊരു കാര്യമായിരുന്നില്ല. ആമസോണിന്റെ വിശ്വസനീയമായ സംവിധാനങ്ങൾ, ലോജിസ്റ്റിക്, വെരിഫൈ ചെയ്ത റിവ്യൂകൾ, ശക്തമായ ഉപഭോക്തൃ പിന്തുണ തുടങ്ങിയവ ഫലപ്രദമായി വൻ തോതിലുള്ള വളർച്ചയ്ക്ക് സഹായകമായി.

ആമസോൺ ഇന്ത്യ, ആമസോൺ ഗ്ലോബൽ സെല്ലിങ് എന്നിവയിലൂടെ ഇന്ത്യയിൽ മാത്രമല്ല, ആഗോള തലത്തിലും വെൽവെറ്റ് ഉപഭോക്താക്കളെ നേടിയത് ആർത്തവ പരിചരണം സംബന്ധിച്ച ഇത്തരത്തിലെ മാർഗങ്ങൾ ലഭ്യമല്ലാതിരുന്ന മേഖലകളിലേക്ക് സുസ്ഥിരതയോടു കൂടിയ പരിചരണം എത്തിക്കുകയായിരുന്നു.

വളർച്ചയ്ക്ക് സഹായകമായി അവബോധം

ഉപഭോക്തൃ അവബോധവും പരമ്പരാഗതമായുള്ള വിമുഖതയുമായിരുന്നു മെൻസ്ട്രൽ കപ്പുകൾക്കുണ്ടായിരുന്ന ഏറ്റവും വലിയ വെല്ലുവിളി. ആമസോണിന്റെ വിശദമായ ഉല്പന്ന ലിസ്റ്റിങ്, ഉപഭോക്താക്കൾക്കായുള്ള ചോദ്യോത്തരങ്ങൾ എന്നിവയിലൂടെ വെൽവെറ്റ് ഇതിനെ നേരിടുകയായിരുന്നു. ഉല്പന്നത്തെ വിശദീകരിക്കുന്ന അവബോധ ഉള്ളടക്കങ്ങളും പ്രയോജനപ്പെടുത്തി. ഉപഭോക്താക്കളുടെ റിവ്യൂകൾ കാലങ്ങളായി വിശ്വാസം വളർത്തിയെടുക്കാനും മറ്റുള്ളവരെ സുസ്ഥിരതയോടു കൂടിയ പരിചരണത്തിലേക്കുള്ള ആദ്യ ചുവടു വെക്കാനും സഹായിക്കുന്ന ശക്തമായ ഘടകമായി വർത്തിച്ചു.

ആമസോണിന്റെ ഡിജിറ്റൽ മാർക്കറ്റ് പ്ലെയ്സ് ലോജിസ്റ്റിക്കിനും ഉപരിയായുള്ള പലതും ലഭ്യമാക്കുകയായിരുന്നു. ഉപഭോക്താക്കളുടെ രീതികൾ സംബന്ധിച്ച് ഡാറ്റയുടെ അടിസ്ഥാനത്തിലുള്ള അറിവുകൾ തങ്ങളുടെ രീതികൾ പുതുക്കാനും പാക്കിങ് മെച്ചപ്പെടുത്താനും ഉപഭോക്താക്കളുടെ ആവശ്യങ്ങൾ അടുത്തു നിന്നു വീക്ഷിക്കാനും വെൽവെറ്റിനെ സഹായിച്ചു.

വെൽവെറ്റിന്റെ ഉല്പന്നം ആധുനികവും ക്ലിനിക്കൽ പിന്തുണയുള്ളതും ആയതിനൊപ്പം അതിന്റെ ബ്രാന്ഡ് ഐഡന്റിറ്റി ഇന്ത്യയുടെ സാംസ്ക്കാരിക പാരമ്പര്യത്തെ അഭിമാനത്തോടെ പ്രതിഫലിപ്പിക്കുന്നതുമായി തുടർന്നു. പരമ്പരാഗത ഇന്ത്യൻ പശ്ചാത്തലത്തിലുള്ള പാക്കിങ് മുതൽ അവബോധ നീക്കങ്ങൾ വരെയുള്ളവയുമായി വെൽവെറ്റ് ആധുനിക ശാസ്ത്രവും സമഗ്ര ജീവിത പരിചരണങ്ങൾ സംബന്ധിച്ച പരമ്പരാഗത മൂല്യങ്ങളും സംയോജിപ്പിക്കുകയായിരുന്നു.

ആർത്തവ പരിചരത്തെ കേവലം സുസ്ഥിര രീതിയിലേക്ക് എത്തിക്കുക മാത്രമല്ല, സാംസ്ക്കാരികമായി പിന്തുണ നല്കുന്നതും വൈകാരികമായി ശാക്തീകരിക്കുന്നതും കൂടിയാക്കുന്നതായിരുന്നു ഇത്.

നീക്കങ്ങൾ വിപുലീകരിക്കുന്നു

വെൽവെറ്റ് മെൻസ്ട്രൽ കപ്പ് എന്നത് വെറുമൊരു ഉല്പന്നം മാത്രമായല്ല വർത്തിച്ചത്, അതൊരു ദൗത്യം കൂടിയായിരുന്നു. എൻജിഓകൾ, സ്കൂളുകൾ, വിദ്യാഭ്യാസ രംഗത്തുളളവർ തുടങ്ങിയവരുമായി സഹകരിച്ചു പ്രവർത്തിച്ച ഈ ബ്രാന്ഡ് മെൻസ്ട്രൽ കപ്പുകൾ സംബന്ധിച്ച അവബോധം വളർത്താനും വിതരണം ചെയ്യാനുമുള്ള നീക്കങ്ങളും നടത്തി. ആരോഗ്യ രംഗത്തെ പ്രൊഫഷണലുകൾ, പരിസ്ഥിതി പ്രവർത്തകർ തുടങ്ങിയവരുമായും സഹകരിച്ചു പ്രവർത്തിച്ചു.

ആമസോണിന്റെ പിന്തുണയോടെ സബ്സ്ക്രിപ്ഷൻ മോഡലുകൾ, പരിസ്ഥിതി സൗഹാർദ്ദ കിറ്റുകൾ തുടങ്ങിയവ പ്രയോജനപ്പെടുത്തി 2025-ഓടെ ഒരു ദശലക്ഷം വനിതകളിലേക്ക് എത്താനാണ് വെൽവെറ്റ് ലക്ഷ്യമിടുന്നത്. ഉല്പന്ന നിര വിപുലമാക്കുക, വിദ്യാഭ്യാസ പരിപാടികൾ അവതരിപ്പിക്കുക, ആഗോള സാന്നിധ്യം ശക്തമാക്കുക തുടങ്ങിയവയാണ് ഭാവിയിലേക്കുള്ള ലക്ഷ്യങ്ങൾ.

കുടുംബം, ടീം അംഗങ്ങൾ, ലക്ഷ്യങ്ങളിൽവിശ്വസിക്കുന്ന വളർന്നു കൊണ്ടിരിക്കുന്ന സമൂഹം എന്നിവ അടങ്ങിയ ശക്തമായ പിന്തുണാ സംവിധാനത്തിന്റെ ബലത്തിലാണ് വെല്വെറ്റ് ഓരോ ചുവടിലും നീങ്ങുന്നത്. എന്താണ് ഇതിൽ നിന്നുള്ള ഏറ്റവും വലിയ പാഠം? ശരിയായ പാതയിലൂടെയാണ് നിങ്ങൾ കൃത്യമായ ലക്ഷ്യവുമായി മുന്നോട്ടു പോകുന്നതെങ്കിൽ യഥാർത്ഥ മാറ്റങ്ങൾ സാധ്യമാണെന്നാണ്.


ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ THE LOCAL ECONOMY ടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.