Sections

വിവിധ സ്ഥാപനങ്ങൾ അവധിക്കാല കോഴ്‌സുകൾക്കായി അപേക്ഷകൾ ക്ഷണിച്ചു

Wednesday, Mar 27, 2024
Reported By Admin
Vacation Courses

അവധിക്കാല കമ്പ്യൂട്ടർ കോഴ്സുകൾ

കൊല്ലം: കെൽട്രോൺ നോളജ്സെന്ററിൽ മൂന്ന് മുതൽ 10 ാം ക്ലാസുവരെയുള്ള കുട്ടികൾക്കായി അവധിക്കാലകമ്പ്യൂട്ടർ കോഴ്സുകൾ ആരംഭിക്കും. വിവരങ്ങൾക്ക് ഹെഡ്ഓഫ്സെന്റർ, കെൽട്രോൺ നോളജ്സെന്റർ, ടൗൺ അതിർത്തി, കൊല്ലം ഫോൺ : 0474-2731061.

അവധിക്കാല കോഴ്സ്

തൃശ്ശൂർ:സംസ്ഥാന സിവിൽ സർവീസ് അക്കാദമിയുടെ ഉപകേന്ദ്രമായി പൊന്നാനിയിൽ പ്രവർത്തിക്കുന്ന ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് കരിയർ സ്റ്റഡീസ് ആൻഡ് റിസർച്ചിൽ ഏപ്രിലിൽ ആരംഭിക്കുന്ന അവധിക്കാല കോഴ്സുകൾക്ക് അപേക്ഷ ക്ഷണിച്ചു. എട്ട്, ഒമ്പത്, 10 ക്ലാസുകളിൽ പഠിക്കുന്ന വിദ്യാർഥികൾക്ക് ടാലന്റ് ഡവലപ്പ്മെന്റ് കോഴ്സിനും +1, +2 ക്ലാസുകളിൽ പഠിക്കുന്നവർക്ക് സിവിൽ സർവീസ് ഫൗണ്ടഷൻ കോഴ്സിനും അപേക്ഷിക്കാം. ഏപ്രിൽ 13 വരെ https://ksesa.org ൽ അപേക്ഷ നൽകാം. ഏപ്രിൽ 15 ന് ഐ.സി.എസ്.ആറിൽ പ്രവേശന പരീക്ഷ നടക്കും. 17ന് ക്ലാസുകൾ ആരംഭിക്കും. ഫോൺ: 0494 2665489, 8848346005, 9846715386, 9645988778.

വനിത പോളിടെക്നിക്കിൽ അവധിക്കാല കോഴ്സുകൾ

തിരുവനന്തപുരം കൈമനത്തുള്ള സർക്കാർ വനിതാ പോളിടെക്നിക് കോളേജിലെ തുടർ വിദ്യാഭ്യാസ സെല്ലിന്റെ കീഴിൽ ഏപ്രിൽ 3 മുതൽ ആരംഭിക്കുന്ന ഡിപ്ലോമ ഇൻ കമ്പ്യൂട്ടർ ആപ്ലിക്കേഷൻ (ഡി.സി.എ), ഡെസ്ക് ടോപ് പബ്ലിഷിംഗ് (ഡി.റ്റി.പി), ഡേറ്റ എൻട്രി, ഓട്ടോ കാഡ് (2ഡി, 3ഡി), ടാലി, വീഡിയോ എഡിറ്റിംഗ്, ഹാർഡ് വെയർ ആൻഡ് നെറ്റ്വർക്കിംഗ് പി.എച്ച്.പി, പൈത്തൺ പ്രോഗ്രമിങ്, വെബ് ഡിസൈനിങ്, എം.എസ് ഓഫീസ്, ഓഫീസ് ഓട്ടോമേഷൻ, സി.പ്ലസ്.പ്ലസ് പ്രോഗ്രാമിങ്, സി പ്രോഗ്രമിങ്, ജാവാ പ്രോഗ്രാമിങ്, ഹാൻഡ് എംബ്രോയിഡറി ആൻഡ് പെയിന്റിംഗ്, അപ്പാരൽ ഡിസൈനിങ്, ബ്യൂട്ടീഷ്യൻ, ക്രാഫ്റ്റ് വർക്ക്, കമ്മ്യൂണിക്കേറ്റിവ് ഇംഗ്ലീഷ്, എന്നീ അവധിക്കാല കോഴ്സുകളിലേക്ക് അപേക്ഷ ക്ഷണിക്കുന്നു. ആൺകുട്ടികൾക്കും അപേക്ഷിക്കാവുന്നതാണ്. വിശദവിവരങ്ങൾക്ക് നേരിട്ടോ, 0471 2490670 എന്ന ഫോൺ നമ്പരിലോ ബന്ധപ്പെടുക.

അവധിക്കാല കോഴ്സുകൾക്ക് അപേക്ഷ ക്ഷണിച്ചു

മലപ്പുറം: സംസ്ഥാന സർക്കാർ സ്ഥാപനമായ കേരള സ്റ്റേറ്റ് സിവിൽ സർവ്വീസ് അക്കാദമിയുടെ ഉപകേന്ദ്രമായി പൊന്നാനിയിൽ പ്രവർത്തിക്കുന്ന ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് കരിയർ സ്റ്റഡീസ് ആൻഡ് റിസർച്ചിൽ (ICSR) 2024 ഏപ്രിൽ മാസത്തിൽ ആരംഭിക്കുന്ന അവധിക്കാല കോഴ്സുകൾക്ക് അപേക്ഷ ക്ഷണിച്ചു. 8,9,10 ക്ലാസുകളിൽ പഠിക്കുന്ന വിദ്യാർഥികൾക്ക് ടാലന്റ് ഡവലപ്പ്മെന്റ് കോഴ്സിനും പ്ലസ് വൺ, പ്ലസ്ടു ക്ലാസുകളിൽ പഠിക്കുന്ന വിദ്യാർഥികൾക്ക് സിവിൽ സർവ്വീസ് ഫൗണ്ടേഷൻ കോഴ്സിനും അപേക്ഷിക്കാം. മാർച്ച് 27 മുതൽ ഏപ്രിൽ 13 വരെ https://kscsa.org. എന്ന വെബ്സൈറ്റ് മുഖേനെ അപേക്ഷ സമർപ്പിക്കാം. പ്രവേശനം ലഭിക്കുന്നതിന് വിദ്യാർഥികൾ ഏപ്രിൽ 15ന് ഐ.സി.എസ്.ആറിൽ നടക്കുന്ന പ്രവേശന പരീക്ഷയിൽ പങ്കെടുക്കണം. ടാലന്റ് ഡവലപ്പ്മെന്റ് കോഴ്സിനുള്ള പ്രവേശന പരീക്ഷ പത്ത് മുതൽ 11 വരെയും സിവിൽ സർവ്വീസ് ഫൗണ്ടേഷൻ കോഴ്സിനുള്ള പ്രവേശന പരീക്ഷ രാവിലെ 11 മുതൽ 12 വരെയും നടക്കും. ഏപ്രിൽ 17ന് ക്ലാസുകൾ ആരംഭിക്കും. കൂടുതൽ വിവരങ്ങൾക്ക് ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് കരിയർ സ്റ്റഡീസ് ആൻഡ് റിസർച്ച്, കരിമ്പന, ഈശ്വരമംഗലം പി.ഒ, പൊന്നാനി, പിൻ: 679573 എന്ന വിലാസത്തിൽ ലഭിക്കും. ഫോൺ: 0494 2665489, 828109886, 8848346005,9846715386, 9645988778.


ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ THE LOCAL ECONOMY ടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.