- Trending Now:
കൊച്ചി: രാജ്യത്തെ റോഡ് അപകടങ്ങൾ മൂലമുണ്ടാകുന്ന മരണങ്ങളിൽ ഭൂരിഭാഗവുംമനുഷ്യൻ സൃഷ്ടിക്കുന്ന പിഴവുകളാണ് കാരണമാകുന്നത് എന്ന പശ്ചാത്തലത്തിൽ റോഡുകളിലെ അപക്വവും ഉത്തരവാദിത്തമില്ലാത്തതുമായ പെരുമാറ്റത്തെക്കുറിച്ചു അവബോധം സൃഷ്ടിക്കാനായി ഉജ്ജീവൻ സ്മോൾ ഫിനാൻസ് ബാങ്ക് പ്ളീസ്ഗ്രോഅപ്പ് (PleaseGrowUp) എന്ന ഫിജിറ്റൽ റോഡ് ബോധവൽക്കരണ കാമ്പയിൻ ആരംഭിച്ചു.
റോഡപകടങ്ങൾക്ക് കാരണം അടിസ്ഥാന സൗകര്യങ്ങളുടെ പോരായ്മയോ വാഹനങ്ങളുടെ തകരാറോ ആണെന്ന് ചൂണ്ടിക്കാണിക്കാറുണ്ടെങ്കിലും അമിതവേഗം, സിഗ്നൽ തെറ്റിക്കുന്നത്, ശ്രദ്ധ തെറ്റിയുള്ള ഡ്രൈവിംഗ്, മദ്യമോ മറ്റ് ലഹരിവസ്തുക്കളോ ഉപയോഗിച്ചുള്ള ഡ്രൈവിംഗ്, അടിസ്ഥാന സുരക്ഷാ മാനദണ്ഡങ്ങളോടുള്ള അവഗണന തുടങ്ങിയ ഒഴിവാക്കാനാകുന്ന പെരുമാറ്റങ്ങളാണ് ഭൂരിഭാഗം മരണങ്ങൾക്കും കാരണം. സ്വയം ഡ്രൈവിംഗ് ശീലങ്ങളെ വിലയിരുത്താനും ഉത്തരവാദിത്തബോധം വളർത്താനും പ്രേരിപ്പിക്കുക എന്നതാണ് ഈ കാമ്പയിൻറെ ലക്ഷ്യം.
പ്ളീസ്ഗ്രോഅപ്പ് കാമ്പയിനിലൂടെ റോഡുകളിലെ അശ്രദ്ധയെ യഥാർത്ഥ രൂപത്തിൽ അവതരിപ്പിക്കാനാണ് ഉജ്ജീവൻ എസ്എഫ്ബി ശ്രമിക്കുന്നത്. നിയമലംഘനം എന്നത് ധീരതയോ, സ്റ്റൈലോ, മുതിർന്നവർക്ക് ചേർന്ന പ്രവൃത്തിയോ അല്ല മറിച്ച് അത് തികച്ചും ബാലിശമാണ്. ആക്ഷേപഹാസ്യവും ദൃശ്യവൈരുധ്യവും ഉപയോഗിച്ചു ഉത്തരവാദിത്തമില്ലാത്ത ഡ്രൈവിംഗിനെ കുട്ടിത്തം നിറഞ്ഞ ഭാഷയിലേക്കും ചിത്രങ്ങളിലേക്കും മാറ്റി ഈ പ്രചാരണം ശക്തമാക്കുന്നത്. പൊതുനിരത്തുകളിൽ ഇത്തരം അശ്രദ്ധമായ പെരുമാറ്റങ്ങൾ എത്രത്തോളം യോജിക്കാത്തതാണെന്ന് ബോധ്യപ്പെടുത്താനാണ് ഈ സമീപനം സ്വീകരിച്ചിരിക്കുന്നത്.
സോഷ്യൽ മീഡിയ വീഡിയോകൾ, ഡിജിറ്റൽ കണ്ടൻറ് എന്നിവയിലൂടെ ഒരു നിമിഷത്തെ തെറ്റായ തീരുമാനം നിരപരാധികളായ ആളുകളുടെ ജീവിതത്തെ എങ്ങനെ മാറ്റിമറിക്കുന്നു എന്ന് ഈ കാമ്പയിൻ തെളിയിക്കുന്നു. നിങ്ങൾ റോഡ് നിയമങ്ങൾ ലംഘിക്കുമ്പോൾ, നിങ്ങൾ കുട്ടിയെപ്പോലെ പെരുമാറുകയാണ്; ഇനി വളരേണ്ട സമയമാണ് എന്ന ലളിതമായ ആശയമാണ് ഇതിലെ ഓരോ സന്ദേശവും ഊട്ടിയുറപ്പിക്കുന്നത്.
പ്ളീസ്ഗ്രോഅപ്പ് എന്ന റോഡ് സുരക്ഷാ പദ്ധതിയുടെ ഭാഗമായി പൊതുജനവും ട്രാഫിക് അധികൃതരുമായി സഹകരിച്ച് ഉജ്ജീവൻ എസ്എഫ്ബി ഈ ആഴ്ച നിരവധി നഗരങ്ങളിൽ വിപുലമായ പ്രചാരണ പരിപാടികൾ സംഘടിപ്പിക്കുന്നു. ബെംഗളൂരുവിൽ ഹെൽമെറ്റ് ഉപയോഗത്തിൻറെ പ്രാധാന്യം ഊന്നിപ്പറയുന്നതിനും യാത്രക്കാർക്ക് നേരിട്ട് ബോധവൽക്കരണം നൽകുന്നതിനുമായി പൂർണ്ണമായും ബ്രാൻഡ് ചെയ്ത ലൈഫ്-സൈസ് ഹെൽമെറ്റ് മൊബൈൽ വാൻ തിരക്കേറിയ സ്ഥലങ്ങളിൽ റോഡ്ഷോകൾ നടത്തും.
കൊൽക്കത്തയിൽ പബ്ലിക് അനൗൺസ്മെൻറ് സംവിധാനങ്ങളും കാമ്പയിൻ ചിത്രങ്ങളും അടങ്ങിയ ബ്രാൻഡ് ചെയ്ത മൊബൈൽ കാൻറർ നഗരത്തിലെ പ്രധാന ട്രാഫിക് കേന്ദ്രങ്ങളിൽ സജീവമാകും. ഇതോടൊപ്പം അഹമ്മദാബാദിലെ എസ്.ജി. ഹൈവേയിലെ പ്രധാന ജംഗ്ഷനിലും, പൂനെയിലെ ഖരാഡി ട്രാഫിക് ജംഗ്ഷനിലും കാമ്പയിൻ സംഘടിപ്പിക്കും. ഉത്തരവാദിത്തമുള്ള റോഡ് പെരുമാറ്റത്തെയും സമൂഹത്തിൻറെ സുരക്ഷയെയും കുറിച്ചുള്ള സന്ദേശം രാജ്യമെമ്പാടും എത്തിക്കുകയാണ് ഇതിലൂടെ ലക്ഷ്യമിടുന്നത്.
റോഡ് സുരക്ഷാ സന്ദേശങ്ങൾ ജനങ്ങളിലേക്ക് എത്തിക്കുക എന്നത് പലപ്പോഴും ബുദ്ധിമുട്ടേറിയ കാര്യമാണ് കാരണം കാലക്രമേണ സുരക്ഷിതമല്ലാത്ത പെരുമാറ്റങ്ങൾ ഒരു ശീലമായി മാറിയിരിക്കും. പ്ളീസ്ഗ്രോഅപ്പ് എന്ന കാമ്പയിനിലൂടെ ആളുകൾക്ക് തങ്ങളുടെ പ്രവൃത്തികളെക്കുറിച്ച് ചിന്തിക്കാൻ പ്രേരിപ്പിക്കുന്നതിനായി ഒരു പുതിയ സമീപനം സ്വീകരിക്കാനാണ് ശ്രമിക്കുന്നത്. ഉത്തരവാദിത്തമുള്ള ഒരു ബാങ്ക് എന്നത് സമൂഹത്തിൻറെ ക്ഷേമത്തിനായി സാമ്പത്തിക സേവനങ്ങൾ നൽകുന്നതിൽ മാത്രമല്ല സ്വയം ബോധവാനായിരിക്കുക എന്നതും ഉത്തരവാദിത്തമുള്ള പൗരധർമ്മം പുലർത്തുക എന്നതും ഉൾപ്പെടുന്നുവെന്ന് ഉജ്ജീവൻ സ്മോൾ ഫിനാൻസ് ബാങ്ക് ചീഫ് മാർക്കറ്റിംഗ് ഓഫീസർ ലക്ഷ്മൺ വേലായുധം പറഞ്ഞു.
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ THE LOCAL ECONOMY ടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.