Sections

പ്രധാന നിർമാണ ശാലകളിൽ ഹൈബ്രിഡ് വൈദ്യുത പദ്ധതികൾ സ്ഥാപിക്കാൻ സിയറ്റും ക്ലീൻമാക്സും സഹകരിക്കുന്നു

Saturday, Jan 17, 2026
Reported By Admin
CEAT Partners with CleanMax for 59MW Hybrid Renewable Energy

കൊച്ചി: ഗുജറാത്തിലും തമിഴ്നാട്ടിലുമുള്ള തങ്ങളുടെ നിർമാണ കേന്ദ്രങ്ങളിൽ 59 മെഗാവാട്ട് ശേഷി വരുന്ന കാറ്റാടി-സൗരോർജ്ജ ഹൈബ്രിഡ് വൈദ്യുത പദ്ധതികൾ സ്ഥാപിക്കാൻ മുൻനിര ഇന്ത്യൻ ടയർ നിർമാതാക്കളായ സിയറ്റ്, ക്ലീൻമാക്സ് ഇൻവിറോ എനർജി സൊലൂഷൻസുമായി (ക്ലീൻമാക്സ്) സഹകരണമാരംഭിച്ചു. ഈ പദ്ധതികളിലൂടെ സിയറ്റിൻറെ ശുദ്ധ വൈദ്യുതി ഉപയോഗം വാർഷികാടിസ്ഥാനത്തിൽ 60 ശതമാനമായി ഉയരും. ഗുജറാത്തിലെ ഹലോൽ, തമിഴ്നാട്ടിലെ കാഞ്ചീപുരം എന്നിവിടങ്ങളിലാണ് ഈ വൈദ്യുതി പദ്ധതികൾക്കു തുടക്കം കുറിക്കുന്നത്.

വൈദ്യുതി കൂടുതലായി ഉപയോഗിക്കുന്ന യൂണിറ്റുകളെ സംബന്ധിച്ച് ഏറെ പ്രാധാന്യമുള്ള രീതിയിൽ ഗ്രിഡിൻറെ സുസ്ഥിര ഉറപ്പു വരുത്താനും ഈ നീക്കം സഹായിക്കും. പ്രതിവർഷം ഒരു ലക്ഷം ടൺ വീതം കാർബൺ ഡയോക്സൈഡ് പുറന്തള്ളൽ കുറക്കാനും ഇതു സഹായിക്കുമെന്നാണ് കണക്കു കൂട്ടുന്നത്.


ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ THE LOCAL ECONOMY ടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.