ചില ആളുകളുണ്ട് ചെറിയ ചെറിയ കാര്യങ്ങൾക്ക് പോലും കുറ്റം പറഞ്ഞു കൊണ്ടിരിക്കുന്നവർ. അങ്ങനെയുള്ള ആളുകളെ കാണുമ്പോൾ തന്നെ നിങ്ങൾക്ക് ഇറിറ്റേഷൻ ഉണ്ടാകും. അവരുമായി കൂടുതൽ സമയം ചെലവഴിക്കാൻ ഇഷ്ടപ്പെടില്ല. അല്ലെങ്കിൽ ഇവർ അടുത്ത് വരുമ്പോൾ തന്നെ അവർ ഒന്ന് പോയി കിട്ടിയാൽ മതിയെന്ന് തോന്നാറുണ്ട്. ഇത്തരത്തിലുള്ള ആൾക്കാരുമായി സഹകരിച്ചു പോകുവാൻ വളരെ ബുദ്ധിമുട്ടാണ്. ഇവർക്ക് തൊട്ടാവാടിയുടെ സ്വഭാവമായിരിക്കും. ചെറിയ കാര്യങ്ങളെ വലിയ കാര്യങ്ങൾ ആയി പർവതീകരിക്കുകയും ചെയ്യും. ഇവർ എന്തുകൊണ്ട് ഇങ്ങനെ ചെയ്യുന്നു എന്നതിനെ കുറിച്ചാണ് ഇന്ന് പരിശോധിക്കുന്നത്.
- അവർ ഇങ്ങനെ ആയതിന്റെ പ്രധാനപ്പെട്ട ഒരു കാരണം അവർ എപ്പോഴും മറ്റുള്ളവരെ കുറിച്ച് നെഗറ്റീവായി ചിന്തിക്കുന്നത് കൊണ്ടാണ്. ഇവർക്ക് ആത്മവിശ്വാസം വളരെ കുറവായിരിക്കും.
- മറ്റുള്ളവരുടെ അംഗീകാരം ലഭിക്കുന്നതിനുവേണ്ടി മാത്രമാണ് ഇവർ പ്രവർത്തിക്കുന്നത്. മറ്റുള്ളവരുടെ സ്നേഹവും അംഗീകാരവും ലഭിക്കുന്നതിനുവേണ്ടി എപ്പോഴും പരിശ്രമിച്ചുകൊണ്ടിരിക്കുന്നവരായിരിക്കും. ആരെങ്കിലും അവർക്ക് അത്തരത്തിൽ ഒരു അംഗീകാരം കൊടുത്തില്ലെങ്കിൽ അവർ ഇവരുടെ ശത്രുക്കളായി മാറും.
- ഇവരെപ്പോഴും സ്വയം പുകഴ്ത്തി പറഞ്ഞുകൊണ്ടിരിക്കും. സ്വയം പുകഴ്ത്തൽ ആത്മവിശ്വാസം ഇല്ലാത്തവരുടെ ലക്ഷണമാണ്. അവർ ഭീരുക്കളെ പോലെ പെരുമാറുകയും മറ്റുള്ളവരെ നയിക്കുവാനോ സ്വയം ഒരു ലീഡർ ആകുവാനോ കഴിവുള്ളവർ ആയിരിക്കില്ല.
- ഇവരുടെ അഭിപ്രായങ്ങൾ എപ്പോഴും മാറിക്കൊണ്ടിരിക്കും. ഒരു കാര്യത്തിന് പല അഭിപ്രായങ്ങൾ ഇവർ പറഞ്ഞുകൊണ്ടിരിക്കും.
- ഇവർ മറ്റുള്ളവരെ പ്രീതിപ്പെടുത്തുവാൻ വേണ്ടിയായിരിക്കും ജീവിക്കുന്നത്. അതുകൊണ്ടുതന്നെ ഇവർക്ക് ജീവിതത്തിൽ മറ്റുള്ളവരോടൊപ്പം എത്തുവാൻ പാടുപെടും.
- ഏതൊരു കാര്യം ചെയ്യുമ്പോഴും പണം ചിലവാക്കുമ്പോഴും വീട് വയ്ക്കുമ്പോഴും ഇങ്ങനെ ഏതൊരു കാര്യം ചെയ്യുമ്പോഴും മറ്റുള്ളവരെ ബോധ്യപ്പെടുത്തലും ബോധ്യപ്പെടുത്താൻ വേണ്ടി ആയിരിക്കും ഇവർ ചെയ്യുക.
- മറ്റുള്ളവരുടെ ശ്രദ്ധ പിടിച്ചു പറ്റുന്നതിന് വേണ്ടിയുള്ള കാര്യങ്ങളും ചെയ്യും. ഇതിനുവേണ്ടി ആത്മവിശ്വാസം കുറഞ്ഞ അർദ്ധ ശൂന്യമായ കാര്യങ്ങൾ ചെയ്തുകൊണ്ടിരിക്കും.
- ഇത്തരക്കാർ തീരുമാനമെടുക്കാൻ കഴിയാത്തവരും ഉത്തരവാദിത്വം ഏറ്റെടുക്കാൻ ധൈര്യപ്പെടാത്തവരും ആയിരിക്കും. ആരെങ്കിലും വിമർശിക്കുകയാണെങ്കിൽ വളരെയധികം ഭയപ്പെടുകയും വിമർശിക്കുന്ന ആളുകളെ എപ്പോഴും കുറ്റപ്പെടുത്തി കൊണ്ട് നടക്കുന്ന ആളുകളുമായിരിക്കും.
- സമൂഹത്തിൽ ആരെങ്കിലും രക്ഷപ്പെടുകയാണെങ്കിൽ അത് തെറ്റായ വഴിയിൽ കൂടിയാണ് അവർ രക്ഷപ്പെട്ടതെന്ന് പറഞ്ഞു നടക്കും.
- ഇവർ പലപ്പോഴും സാമൂഹ്യവിരുദ്ധനായിരിക്കും എന്ന കാര്യത്തിൽ സംശയമില്ല. ഇവർക്ക് ദിശാബോധം തീർച്ചയായും ഉണ്ടാകില്ല.
- ഞാനെന്ന ഭാവം അവരുടെ മുഖത്ത് ഉണ്ടാകും.
- ഇവർ മറ്റുള്ളവരോട് നന്ദി പറയുവാനോ ആശംസകൾ കൊടുക്കുവാനോ താല്പര്യമുള്ളവർ ആയിരിക്കില്ല.
- നൂറ് സഹായം ചെയ്തിട്ട് ഒരു കാര്യം ചെയ്യാൻ സാധിച്ചില്ലെങ്കിൽ അവരെ കുറ്റം പറഞ്ഞു കൊണ്ട് നടക്കും.
ഇങ്ങനെയുള്ള ആളുകളുമായി കൂടുതൽ സഹവസിക്കാതിരിക്കുന്നതാണ് നല്ലത്. അവരിൽ നിന്നും മാറി നിൽക്കുക കാരണം നിങ്ങൾക്ക് ഇവരെ ഒരിക്കലും സംതൃപ്തിപ്പെടുത്തുവാൻ സാധിക്കില്ല.

അമ്മായിയമ്മയും മരുമകളും തമ്മിൽ ഉള്ള ബന്ധം മനോഹരമാക്കാം... Read More
ലോക്കൽ എക്കോണമി എന്ന ഈ ന്യൂസ് പോർട്ടൽ ജനങ്ങളെ ലോക്കൽ ടു ഗ്ലോബൽ എന്ന നിലയിൽ ഉയർത്തുക എന്നതാണ് ലക്ഷ്യമാക്കുന്നത്. ഈ പോർട്ടലിൽ രാവിലെ പോസിറ്റീവ് വാർത്തകൾ മാത്രമാണ് പോസ്റ്റ് ചെയ്യുന്നത്. രാവിലെ നെഗറ്റീവ് വാർത്ത കേൾക്കാതെ പോസിറ്റീവ് വാർത്തകൾ മാത്രം വായിക്കാൻ ആഗ്രഹിക്കുന്ന ആൾക്കാർ ഈ പോർട്ടൽ സബ്സ്ക്രൈബ് ചെയ്യുക, ഫോളോ ചെയ്യുക.
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ THE LOCAL ECONOMY ടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.