ജീവിതവിജയത്തിനും സന്തോഷകരമായ ഒരു ജീവിതം തുടർന്നു പോകുന്നതിനും നിങ്ങളെ സ്നേഹിക്കുന്നവരെ ഒപ്പം നിർത്തുന്നതിനും ചില വിട്ടുവീഴ്ചകൾ നിങ്ങൾ ചെയ്യേണ്ടതായി വരുന്നു. ഇത് നല്ലതാണോ അതോ നിങ്ങൾക്ക് ദോഷകരമാണോ എന്നതിനെ കുറിച്ചാണ് ഇന്ന് നോക്കുന്നത്.
- എനിക്കില്ല അതുകൊണ്ട് നിനക്കും വേണ്ട എന്നല്ല എനിക്ക് നേടാനാകാതെ പോയത് മറ്റാർക്കെങ്കിലും ലഭിക്കട്ടെ എന്ന് നിങ്ങൾ ചിന്തിക്കുന്നിടത്താണ് നാം യഥാർത്ഥ മനുഷ്യനാകുന്നത്.
- ജീവിതവിജയം എന്നത് മറ്റുള്ളവരെ തോൽപ്പിക്കലല്ല.മാനുഷിക മൂല്യങ്ങൾ ഉയർത്തിപ്പിടിക്കുവാനും ബന്ധങ്ങൾ നിലനിർത്തുവാനും ത്യാഗത്തിലൂടെയും സഹനത്തിലൂടെയും മറ്റുള്ളവർക്ക് വേണ്ടി തോറ്റുകൊടുക്കലും കൂടിയാണത്.
- വിട്ടുവീഴ്ച ചെയ്തു കൊടുക്കുക എന്നാൽ നിങ്ങൾ തോൽക്കുക എന്നതല്ല അവിടെ അർത്ഥമാക്കുന്നത്. പരസ്പരം വിട്ടുവീഴ്ചകൾ ചെയ്താൽ മാത്രമേ ബന്ധങ്ങൾ ദൃഢമാവുകയുള്ളൂ.
- പിടിവാശികൊണ്ടോ അഹംഭാവംകൊണ്ടോ ജീവിതത്തിൽ ആരും ഒന്നും നേടിയിട്ടില്ല. പക്ഷേ വിട്ടുവീഴ്ച കൊണ്ട് പലതും നേടാൻ കഴിയും.
- മറ്റുള്ളവരുടെ കള്ളങ്ങളും കപടങ്ങളും നിങ്ങൾക്ക് മനസ്സിലാകാതെ പോകുന്നത് നിങ്ങൾ ഒരു ബുദ്ധി ശൂന്യൻ ആയതുകൊണ്ടല്ല നിങ്ങൾക്ക് അവരോടുള്ള വിശ്വാസവും സ്നേഹവും കൊണ്ടാണ്.
- ഒരാളേയും മറ്റൊരാളുടെ മുന്നിൽ വെച്ച് തരംതാഴ്ത്തി സംസാരിക്കരുത്. ചിലപ്പോൾ ആ മുറിവ് ഉണക്കാനൊ ഒരു ക്ഷമ പോലും പറയാനൊ പിന്നീട് ജീവിതത്തിൽ അവസരം ലഭിച്ചെന്ന് വരില്ല.
- ജീവിതത്തിൽ നമുക്ക് ഉയർച്ച ഉണ്ടാകണമെങ്കിൽ വേദനിക്കേണ്ടി വരും. ചിലപ്പോൾ ദുഃഖിക്കേണ്ടി വരും.നഷ്ടങ്ങൾ ഉണ്ടായിട്ടുണ്ടാകും .കാരണം വിജയം അറിയാൻ പരാജയപ്പെടേണ്ടി വരും.
- നേട്ടത്തിനായി നഷ്ടപ്പെടേണ്ടി വന്നിട്ടുണ്ടാകും. ജീവിതം മൂല്യങ്ങൾ അറിയാൻ വേദനിക്കേണ്ടിയും വരും. ജീവിതത്തിലെ പ്രധാന പാഠങ്ങൾ പഠിക്കുന്നത് വേദന, നഷ്ടം, ദുഃഖം എന്നിവയിലൂടെയാണ്.
- നെഗറ്റീവ് ചിന്തകളിൽ നിന്ന് മനസ്സിനെ മാറ്റി നിർത്തുക എന്നത് വലിയ ഒരു കാര്യമാണ്.
- മൂല്യമേറിയതും അർത്ഥവത്തായതുമായ നിങ്ങളുടെ ജീവിതത്തിനു കൃത്യമായ ഒരു ലക്ഷ്യം ഉണ്ടാക്കിയെടുക്കുക.ബാല്യം മുതൽ മരണം വരെ അടങ്ങാത്ത ആഗ്രഹങ്ങൾക്ക് ഉടമയാണ് മനുഷ്യൻ. മനുഷ്യന്റെ ആഗ്രഹങ്ങൾക്ക് വിരാമമിടുന്നത് മണ്ണ് മാത്രമായിരിക്കും. അഥവാ മരണത്തോടെ മാത്രമെ മനുഷ്യന്റെ അത്യാഗ്രഹം അവസാനിക്കുകയുള്ളൂ. അലസതയും വിരസതയും ജീവിതത്തിൽ നിന്നും പാടെ അകറ്റുക. നിങ്ങൾക്ക് ചെയ്തു തീർക്കാനുള്ള കർത്തവ്യങ്ങളും കടമകളും ഭംഗിയായി ചെയ്തു തീർക്കുക. വലിയ വലിയ ആഗ്രഹങ്ങൾക്ക് വേണ്ടി കാത്തുനിൽക്കാതെ നിങ്ങൾക്ക് കിട്ടുന്ന ചെറിയ സന്തോഷങ്ങളിൽ തൃപ്തരാകുവാൻ ശ്രമിക്കുക. ചെറിയ കാര്യങ്ങൾക്ക് പലരും ചിലപ്പോൾ നിങ്ങളോട് അകൽച്ചയും പിണക്കവും കാട്ടിയേക്കാം പക്ഷേ അവിടെയും നിങ്ങൾ ജീവിതത്തിൽ സന്തോഷത്തോടെ മുന്നോട്ട് തന്നെ പോകണം.
ലോക്കൽ എക്കോണമി എന്ന ഈ ന്യൂസ് പോർട്ടൽ ജനങ്ങളെ ലോക്കൽ ടു ഗ്ലോബൽ എന്ന നിലയിൽ ഉയർത്തുക എന്നതാണ് ലക്ഷ്യമാക്കുന്നത്. ഈ പോർട്ടലിൽ രാവിലെ പോസിറ്റീവ് വാർത്തകൾ മാത്രമാണ് പോസ്റ്റ് ചെയ്യുന്നത്. രാവിലെ നെഗറ്റീവ് വാർത്ത കേൾക്കാതെ പോസിറ്റീവ് വാർത്തകൾ മാത്രം വായിക്കാൻ ആഗ്രഹിക്കുന്ന ആൾക്കാർ ഈ പോർട്ടൽ സബ്സ്ക്രൈബ് ചെയ്യുക, ഫോളോ ചെയ്യുക.

ജീവിത പുരോഗതി ഉറപ്പാക്കുന്ന ദൈനംദിന പോസിറ്റീവ് ശീലങ്ങൾ... Read More
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ THE LOCAL ECONOMY ടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.