നമ്മുടെ ദൈനംദിന ശീലങ്ങളിൽ അതിപ്രധാനമാണ് ടൂത്ത് ബ്രഷ്. തേഞ്ഞു തേഞ്ഞു തീരാം, മോഡലുകൾ മിന്നിമറിയാം. പല്ല് ശുചീകരിക്കാനായി മനുഷ്യൻ കണ്ടുപിടിച്ച ആദ്യത്തെ ഉപകരണമല്ല ബ്രഷ്. 5,000 വർഷങ്ങൾക്കു മുമ്പ് പ്രാചീന ഈജിപ്തുകാർ വായ വൃത്തിയാക്കാൻ ചിലയിനം കുറ്റിച്ചെടികളുടെ കമ്പുകൾ ഉപയോഗിച്ചിരുന്നതായി ചരിത്രം പറയുന്നു. പിന്നീട് ചൈനയിലും ഭാരതത്തിലുമൊക്കെ പല രീതിയിലുള്ള 'ടൂത്ത് സ്റ്റിക്കുകൾ' ഉപയോഗിക്കാൻ തുടങ്ങി. എന്നാൽ ഇന്നു കാണുന്ന നാരുകളുള്ള ടൂത്ത് ബ്രഷുകൾ (ബ്രിസിലുകൾ) ആദ്യമായി ഉപയോഗിച്ചത് പതിനൊന്നാം നൂറ്റാണ്ടിൽ ചൈനക്കാരാണ്. വ്യാസം അനുസരിച്ച് മൃദുവായതും (Soft), ഇടത്തരവും (Medium), കട്ടി കൂടിയതും (Hard) വിപണിയിൽ ലഭ്യമാണ്.
എങ്ങനെയുള്ള ബ്രഷ് ഉപയോഗിക്കണം
- നിത്യേനയുള്ള ഉപയോഗത്തിന് ഇടത്തരമാണ് ഉചിതം.
- പല്ലിന് പുളിപ്പുള്ളവർ, മോണരോഗ ശസ്ത്രക്രിയ കഴിഞ്ഞവർ, മോണ പിൻവാങ്ങി വേരിന്റെ ഭാഗം തെളിഞ്ഞുകാണുന്നവർ എന്നിവരൊക്കെ മൃദുവായ ബ്രഷ് വേണം ഉപയോഗിക്കാൻ.
- കൃത്രിമദന്തങ്ങൾ വൃത്തിയാക്കാൻ ഹാർഡ് ബ്രഷ് ഉപയോഗിക്കാം.
- ബ്രഷിന്റെ കഴുത്തുഭാഗം മുതൽ വളയുന്ന ഫ്ളക്സിബിൾ ടൈപ്പാണ് ഉചിതം. ഇവ കൂടുതൽ സ്ഥലങ്ങളിലേക്ക് കടന്നുചെന്ന് അഴുക്ക് പരമാവധി നീക്കം ചെയ്യും.
- പവേർഡ് അഥവാ ബാറ്ററി ഓപറേറ്റഡ് ബ്രഷ് ഉപയോഗിക്കേണ്ടത്.
- കിടപ്പുരോഗികളെയും വയോജനങ്ങളെയും കൂട്ടിരിപ്പുകാർ ബ്രഷ് ചെയ്യിക്കുമ്പോൾ, കൈക്ക് സ്വാധീനക്കുറവ് ഉള്ളവർക്ക്, നാഡീസംബന്ധമായ തകരാർ കാരണം കൈകാൽ ചലനങ്ങൾ അപാകതയുള്ളവർക്ക്.
- രണ്ടു വയസ്സുവരെ അമ്മയുടെ കൈയിൽ ഘടിപ്പിക്കാവുന്ന വിരൽ ബ്രഷുകൾ ഉപയോഗിക്കാം. ചവച്ചിട്ടു തുപ്പാവുന്ന തരം നൂതനമായ ച്യൂയബിൾ ബ്രഷുകളും ലഭ്യമാണ്.
എത്ര സമയം ബ്രഷ് ചെയ്യണം എപ്പോഴാണ് മറ്റേണ്ടത്
- രാവിലെയും രാത്രിയും മൂന്നു മിനിറ്റ് വീതം.
- മൂന്നുമാസം കൂടുമ്പോൾ ബ്രഷ് മാറ്റണം. ബ്രഷിന്റെ നാരുകൾ വിടർന്നു തുടങ്ങിയാൽ ബ്രഷ് മാറ്റാനുള്ള സമയമായി എന്ന് ഉറപ്പിക്കാം.
ഹെൽത്ത് ടിപ്സുകൾ ദിവസവും ലഭിക്കുവാൻ ഈ പോർട്ടൽ ഫോളോ ചെയ്യുക.

ചൂടുകുരു ശമിക്കാൻ വീട്ടിൽ തന്നെ ചെയ്യാവുന്ന പരിഹാരങ്ങൾ... Read More
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ THE LOCAL ECONOMY ടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.