Sections

ഇൻവെസ്റ്റ്മെന്റ് എന്ന നിലയിൽ ഫ്ളാറ്റുകളും വില്ലകളും വാങ്ങുന്നതിന് മുൻപ് ശ്രദ്ധിക്കേണ്ട കാര്യങ്ങൾ

Wednesday, Apr 24, 2024
Reported By Soumya S
Invest in Flat and Villas

വലിയ ഒരു ഇൻവെസ്റ്റ്മെന്റ് എന്ന നിലയിൽ ഫ്ലാറ്റുകളും വില്ലകളും വാങ്ങി ഇടാറുണ്ട്. അതുപോലെതന്നെ മറ്റ് ഉദ്യോഗസ്ഥരോക്കെ ലോൺ കിട്ടാൻ വളരെ എളുപ്പമായത് കൊണ്ട് തന്നെ അവരൊരു അസറ്റായി ഇത് വാങ്ങി ഇടാറുണ്ട്. ഇങ്ങനെ വാങ്ങിയിടുന്നത് വളരെ ലാഭകരമാണോ എന്നതിനെക്കുറിച്ചാണ് ഇന്ന് നോക്കുന്നത്. ഒരു ഫ്ലാറ്റോ വില്ലയോ വാങ്ങിയിടുന്നത് ഹൗസ് പ്ലോട്ടുകൾ വാങ്ങുന്നതിനേക്കാൾ ലാഭകരമാണ് എന്ന കാര്യത്തിൽ സംശയമില്ല കാരണം നിങ്ങൾക്ക് ഒരു റിട്ടേൺ ലഭിച്ചുകൊണ്ടിരിക്കും എന്നതാണ് വാസ്തവം. എന്നാൽ അങ്ങനെ ചെയ്യുമ്പോഴും ചില കാര്യങ്ങൾ ശ്രദ്ധിക്കണം.

  • ഫ്ലാറ്റോ വീടോ വില്ലയോ ആണെങ്കിൽ വാടക കിട്ടുന്ന ഏരിയ ആണോ എന്ന് ഉറപ്പ് വരുത്തുക. ഉദാഹരണമായി ഒരുകോടി രൂപ ഇൻവെസ്റ്റ്മെന്റ് ആണ് ഒരു ഫ്ലാറ്റിന് വേണ്ടി വരുന്നതെങ്കിൽ പിന്നീട് അതിനുള്ള റീ അറേഞ്ച് മെൻസ് ഫർണിച്ചർ ഒക്കെ ആകുമ്പോൾ ഇത് ഒരു 10 ലക്ഷം രൂപ കൂടി എക്സ്ട്രാ അയേക്കാം. ഇതിനുശേഷം നിങ്ങൾ വാടകയ്ക്ക് കൊടുക്കുമ്പോൾ കിട്ടുന്ന വാടക മാക്സിമം 30,000 രൂപ ആയിരിക്കും കിട്ടുക. ഒരു വർഷത്തേക്ക് 3,60,000 രൂപയാണ് ലാഭം വരുന്നത്. പക്ഷേ എല്ലാ സ്ഥലങ്ങളിലും ഈ വാടക കിട്ടണം എന്നില്ല. ഈ മൂന്ന് ലക്ഷത്തി അറുപതിനായിരം രൂപ നിങ്ങൾക്ക് കിട്ടുന്നുണ്ടെങ്കിൽ അത് ലാഭകരമാണ്. ചില സ്ഥലങ്ങളിൽ വാടക വളരെ കുറവായിരിക്കും അവിടെ 15,000 രൂപയായിരിക്കും മാക്സിമം കിട്ടുക. അതുകൊണ്ട് തന്നെ നിങ്ങൾ വാങ്ങുന്ന ഫ്ലാറ്റ് നല്ല നിലവാരമുള്ള ഏരിയയിൽ ആയിരിക്കണം.
  • കിട്ടുന്ന വാടകയെല്ലാം തന്നെ നിങ്ങളുടെ കയ്യിൽ നിൽക്കണം എന്നില്ലാ മറ്റു ചിലവുകളിൽ വന്നേക്കാം. ഇതിനിടയ്ക്ക് ഒരു ബ്രോക്കർ കാണാം അയാൾക്ക് ഒരു മാസത്തെ വാടക ബ്രോക്കർ ഫീസായി കൊടുക്കേണ്ടി വരാം. എല്ലാവർഷവും വാടകക്കാർ മാറിക്കൊണ്ടിരിക്കും ഓരോ പ്രാവശ്യം മാറുമ്പോഴും ഫ്ലാറ്റിൽ അറ്റകുറ്റ പണികളും മെയിന്റനൻസ് ഒക്കെ വന്നേക്കാം. അങ്ങനെയുള്ള കാര്യങ്ങൾ വഴി ചിലവ് വളരെ കൂടാൻ സാധ്യതയുണ്ട്. അതുകൊണ്ടുതന്നെ ഇത് 100% ലാഭകരമായ ഒരു ഏർപ്പാടാണ് എന്ന് പറയാൻ കഴിയില്ല. പക്ഷേ നാട്ടിൽ ഒരു അസറ്റ് ഉണ്ടാക്കുന്നു എന്ന തരത്തിൽ ഏറ്റവും മികച്ച ഒരു നിക്ഷേപമായി കണക്കാക്കാം. നാട്ടിൽ ഒരു ഫ്ലാറ്റ് ഉണ്ട് ഇല്ലെങ്കിൽ വില്ലയുണ്ട് എന്ന് പറയുമ്പോൾ സാമ്പത്തിക സംതൃപ്തിയെക്കാൾ ഒരു മാനസിക സംതൃപ്തിയാണ് കൂടുതൽ കിട്ടുക. 100% ലാഭകരമായ ഒരു കാര്യമായി കാണാൻ കഴിയില്ല എങ്കിലും ഒരു പരിധിവരെ വളരെ ലാഭകരമാക്കാൻ സാധിക്കും.

റിയൽ എസ്റ്റേറ്റ് രംഗത്ത് പ്രയോജനകരമായ ടിപ്പ്സുകളും അറിവുകളും നിരന്തരം ലഭിക്കുവാൻ ഈ പോർട്ടൽ ഫോളോ ചെയ്യുക.


ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ THE LOCAL ECONOMY ടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.