Sections

നിലവാരമുള്ള രീതിയിൽ റിയൽ എസ്റ്റേറ്റ് ബിസിനസ് നടത്തുവാൻ വേണ്ടി റിയൽ എസ്റ്റേറ്റ് ബ്രോക്കർമാർ ശ്രദ്ധിക്കേണ്ട കാര്യങ്ങൾ

Monday, Mar 18, 2024
Reported By Admin
real estate

റിയൽ എസ്റ്റേറ്റിൽ ഇന്ന് ബ്രോക്കർമാർ നിരവധി ആളുകളുണ്ട്. റിയൽ എസ്റ്റേറ്റ് ബ്രോക്കർമാരെ കൊണ്ട് കേരളം നിറഞ്ഞുനിൽക്കുന്ന അവസ്ഥയാണ് കാണാറുള്ളത്. വാളെടുക്കുന്നവരൊക്കെ വെളിച്ചപ്പാട് എന്ന് പറയുന്നതുപോലെ എല്ലാ ജോലി ചെയ്യുന്നവരും റിയൽ എസ്റ്റേറ്റ് ബ്രോക്കർമാരാണ്. നിലവാരമുള്ള റിയൽ എസ്റ്റേറ്റ് ബ്രോക്കർമാർ എത്ര പേരാണന്ന് നോക്കിയാൽ അവരുടെ എണ്ണം വളരെ കുറവായിരിക്കും. ശരിയായ രജിസ്ട്രേഷൻ ഒന്നുമില്ലാതെയാണ് 90% ആളുകളും റിയൽ എസ്റ്റേറ്റ് ബ്രോക്കർമാരായി പ്രവർത്തിക്കുന്നത്. ബ്രോക്കർമാർ തമ്മിലുള്ള മത്സരവും കശപിശയും റിയൽ എസ്റ്റേറ്റ് മേഖലയെ സാരമായി ബാധിക്കുന്നുണ്ട്. കള്ളം പറഞ്ഞു കൊണ്ടും ഇല്ലാത്ത കാര്യങ്ങൾ പറഞ്ഞുകൊണ്ട് വസ്തുക്കൾ വില കൂട്ടുക, അല്ലെങ്കിൽ തനിക്ക് കിട്ടില്ല വിചാരിച്ചുകൊണ്ട് വസ്തുക്കളുടെ വില കുറയ്ക്കുക ഇങ്ങനെ നിരവധി കാര്യങ്ങൾ കൊണ്ട് റിയൽ എസ്റ്റേറ്റ് നശിപ്പിക്കുന്നവരാണ് ബ്രോക്കർമാരായി ഇന്ന് നിലവിലുള്ളത്. എന്നാൽ റിയൽ എസ്റ്റേറ്റ് ബ്രോക്കർമാർക്ക് വിദേശരാജ്യങ്ങളിൽ വളരെയധികം പ്രാധാന്യമുണ്ട്. റിയൽ എസ്റ്റേറ്റ് ബ്രോക്കർ എന്ന് പറയുന്നത് ഏറ്റവും മികച്ച പ്രൊഫഷനായി അവിടെ കണക്കാക്കപ്പെടുന്നു. എന്നാൽ നമ്മുടെ നാട്ടിൽ അങ്ങനെയല്ല ഒരു പണിയും ചെയ്യാത്ത ആളുകൾ ശരീരമനങ്ങാതെ കാശ് വാങ്ങുന്ന ഒരു സമ്പ്രദായമായാണ് റിയൽ എസ്റ്റേറ്റ് ബ്രോക്കർമാരെ ആളുകൾ കാണുന്നത്. രാജ്യ വികസനത്തിന് റിയൽ എസ്റ്റേറ്റ് ബ്രോക്കർമാരുടെ പങ്ക് വളരെയധികമാണ്. അവർ ശരിയായ വസ്തുക്കളെ നിക്ഷേപകർക്ക് കണ്ടുപിടിച്ചു കൊടുക്കുകയും അവർ ശരിയായ രീതിയിൽ നിക്ഷേപിക്കുകയും ശരിയായ തരത്തിൽ നിക്ഷേപിക്കുകയും ചെയ്തുകൊണ്ട് മാർഗ്ഗങ്ങൾ കാണിച്ചു കൊടുക്കുന്ന സമയത്ത് റിയൽ എസ്റ്റേറ്റ് രംഗം സ്വാഭാവികമായും കുതിച്ചു ഉയരം. എന്നാൽ നമ്മുടെ നാട്ടിലെ റിയൽ എസ്റ്റേറ്റ് ബ്രോക്കർമാർ ഇവരിൽ നിന്നൊക്കെ വ്യത്യസ്തരായി മുറി ബീഡിയും വലിച്ച് മുണ്ടും മടക്കികുത്തി ഭീഷണിപ്പെടുത്തുന്ന ബ്രോക്കർമാരെയാണ് കാണാൻ സാധിക്കുന്നത്. എന്നാൽ എല്ലാവരും ഇങ്ങനെയാണെന്നല്ല പറയുന്നത്. റിയൽ എസ്റ്റേറ്റ് ബ്രോക്കർമാർ രീതിയും ഇടപെടലും മാറ്റേണ്ടത് ഇന്ന് വളരെ അത്യാവശ്യമാണ്. കാരണം നേരത്തെ പറഞ്ഞതുപോലെ ബ്രോക്കർമാർക്ക് രാജ്യ വികസനത്തിന് വളരെയധികം സംഭാവനകൾ നൽകാനുണ്ട്. അതിനുവേണ്ടി റിയൽ എസ്റ്റേറ്റ് ബ്രോക്കർമാരായി നിൽക്കുന്ന ചില ആളുകൾ ശ്രദ്ധിക്കേണ്ട കാര്യങ്ങളെ കുറിച്ചാണ് ഇന്നിവിടെ പറയുന്നത്.

  • റിയൽ എസ്റ്റേറ്റ് ബ്രോക്കർ എന്ന് പറയുന്നത് ഏറ്റവും മികച്ച ഒരു ജോലിയാണെന്ന് മനസ്സിലാക്കുക. റിയൽ എസ്റ്റേറ്റ് ബ്രോക്കർമാരുടെ ധർമ്മം എന്താണെന്ന് തിരിച്ചറിയുക.
  • റിയൽ എസ്റ്റേറ്റ് ബ്രോക്കർമാരുടെ പ്രധാനപ്പെട്ട ധർമ്മo പ്രോപ്പർട്ടി വിൽക്കുന്നവരെയും വാങ്ങാൻ വരുന്നവരെയും സഹായിക്കുക എന്നതാണ്. അതിന് വസ്ത്രധാരണം, സംസാരം,പെരുമാറ്റം എന്നിവയെല്ലാം ഒരു പ്രൊഫഷണൽ നിലവാരത്തിലേക്ക് കൊണ്ടുവരാൻ വേണ്ടി ശ്രമിക്കണം.
  • ഏതൊരു ജോലിയെ പോലെയും ഉയർന്ന നിലവാരമുള്ള ഒന്നാണ് റിയൽ എസ്റ്റേറ്റ് ജോലി എന്ന് മനസ്സിലാക്കുക. നിങ്ങൾ ചെയ്യുന്നത് രാജ്യവികാസത്തിനും ആളുകളെ സഹായിക്കുന്നതിന് വേണ്ടിയുള്ള ഒരു ജോലി ആണെന്ന് മനസ്സിലാക്കുക.
  • പലരും റിയൽ എസ്റ്റേറ്റ് ബിസിനസിനെ ഒരു പൂ കൃഷി ആയിട്ടാണ് കാണുന്നത്. കസ്റ്റമറിനെ കണ്ടെത്തി ഏതെങ്കിലും ഒരു വസ്തു വിറ്റ് ലാഭം ഈടാക്കുക എന്ന ഒറ്റ ഒരു ലക്ഷ്യം മാത്രമേ പലപ്പോഴും കാണാറുള്ളൂ.
  • പഠിച്ചിട്ട് മാത്രം റിയൽ എസ്റ്റേറ്റ് മേഖലയിലോട്ട് ഇറങ്ങുക. ഒരു പോലീസ് ആകുവാനോ ടീച്ചർ ആകുവാനോ നിരവധി വർഷത്തെ ട്രെയിനിങ് ആവശ്യമാണ്. എന്തെങ്കിലും പറഞ്ഞുകൊണ്ട് റിയൽ എസ്റ്റേറ്റ് ബിസിനസിലേക്ക് ഇറങ്ങുന്നതിന് പകരം വസ്തുവിന്റെ ലീഗൽ വശങ്ങൾ വസ്തുവിന്റെ സ്വഭാവം കസ്റ്റമറിന് ഏത് തരത്തിലുള്ള വസ്തുവാണ് വേണ്ടത് എന്നിങ്ങനെയുള്ളവ തിരിച്ചറിഞ്ഞ് കസ്റ്റമറിനെയും വസ്തു വിൽക്കുന്ന ആളിനേയും മനസ്സിലാക്കിക്കൊണ്ട് വളരെ ഭംഗിയായി നിൽക്കുക എന്നതാണ് ഏറ്റവും പ്രധാനപ്പെട്ട കാര്യം. ചതിയിലൂടെ കസ്റ്റമറിന് വസ്തു വിൽക്കാൻ വേണ്ടി ശ്രമിക്കരുത്. ആധാരവും മുന്നാധാരവും ഒന്നുമില്ലാത്ത വസ്തുക്കൾ പറ്റിച്ചു കൊണ്ട് വിൽക്കാൻ വേണ്ടി റിയൽ എസ്റ്റേറ്റിൽ ചെയ്യുന്നത് കൊണ്ടാണ് റിയൽ എസ്റ്റേറ്റ് ചെയ്യുന്ന ബ്രോക്കർമാർക്ക് വിലയില്ലാതാകുന്നത്. അതുകൊണ്ട് തന്നെ സത്യസന്ധത റിയൽ എസ്റ്റേറ്റിൽ തീർച്ചയായും കാണിക്കണം. ചെറിയ തുകയുടെ നിക്ഷേപമല്ല റിയൽ എസ്റ്റേറ്റിൽ ഉള്ളത് വലിയ തുകയുടെഇടപാടുകളാണ് പലരും ചെയ്യാറുള്ളത്. അവരുടെ ജീവിതത്തിൽ ഉണ്ടാക്കുന്ന മുഴുവൻ സമ്പാദ്യവുമാണ് റിയൽ എസ്റ്റേറ്റ് മേഖലയിലേക്ക് അവർ ഇറക്കുന്നത്. അതുകൊണ്ട് തന്നെ കസ്റ്റമറെ പറഞ്ഞു പറ്റിച്ചു കൊണ്ട് ഒരു വസ്തു നിൽക്കാതിരിക്കുക. നിങ്ങൾക്ക് ചെറിയ ലാഭം ഉണ്ടാകുമെങ്കിലും ദൂരവ്യാപകമായി ഇത് റിയൽ എസ്റ്റേറ്റ് രംഗം തകരുന്നതിനുള്ള കാരണങ്ങളിൽ ഒന്നായി മാറും.
  • വിദേശരാജ്യങ്ങളിൽ റിയൽ എസ്റ്റേറ്റ് ബ്രോക്കർമാർ എന്ന് പറയുന്നത് വളരെയധികം പ്രാധാന്യമുള്ള നിലവാരമുള്ള പ്രൊഫഷൻ ആയിട്ടാണ് കാണുന്നത്. ധാരാളം സമ്പത്ത് ഒന്നും അവർ ഉണ്ടാക്കുന്നില്ല. സംസാരം, വസ്ത്രധാരണം, രീതി വസ്തുവിനെ കുറിച്ച് മുഴുവനായി കാര്യങ്ങൾ അറിയാവുന്ന തരത്തിലുള്ള ബ്രോക്കർമാരെ ആയിരിക്കും ഇനിയുള്ള കാലംപ്രതീക്ഷിക്കുന്നത്. അതുകൊണ്ട് തന്നെ പ്രൊഫഷണൽ രീതി മനസ്സിലാക്കി അതിനനുസരിച്ച് മുന്നോട്ടു പോവുക എന്നത് വളരെ പ്രധാനപ്പെട്ടതാണ്.

റിയൽ എസ്റ്റേറ്റ് രംഗത്ത് പ്രയോജനകരമായ ടിപ്പ്സുകളും അറിവുകളും നിരന്തരം ലഭിക്കുവാൻ ഈ പോർട്ടൽ ഫോളോ ചെയ്യുക.


ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ THE LOCAL ECONOMY ടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.