- Trending Now:
മുന്‍നിര രാജ്യാന്തര സൂചികകളിലെ തളര്‍ച്ച ഏഷ്യന്‍ സൂചികകളെ തുടക്കം തന്നെ വരിഞ്ഞു മുറുകി
ഇന്നും വിപണികളില്‍ താരം ഈ സ്റ്റോക്കുകള്‍ തന്നെ. ദുര്‍ബലമായ ആഗോള വികാരങ്ങള്‍ക്കിടെ ഇന്ത്യന്‍ ഓഹരി വിപണികള്‍ കൂപ്പുകുത്തുമ്പോള്‍ താരമായി പെന്നി സ്റ്റോക്കുകള്‍. യു.എസ്. ഡൗ ജോണ്‍സ് വ്യാവസായിക ശരാശരി ഇന്നലെ 1.02 ശതമാനം ഇടിഞ്ഞു. അതുപോലെ എസ് ആന്‍ഡ് പി 500, നസ്ഡാക് സൂചികകള്‍ യഥാക്രമം 1.65 ശതമാനവും, 3.18 ശതമാനവും ഇടിഞ്ഞു. 5.18 ശതമാനം കൂപ്പുകുത്തിയ ആപ്പിള്‍ ഇന്‍കോര്‍പ്പറേഷനാണ് വിദേശ വിപണികളില്‍ നിക്ഷേപകരുടെ കണ്ണീര്‍ വീഴ്ത്തിയത്.
മുന്‍നിര രാജ്യാന്തര സൂചികകളിലെ തളര്‍ച്ച ഏഷ്യന്‍ സൂചികകളെ തുടക്കം തന്നെ വരിഞ്ഞു മുറുകി. എസ്.ജി.എക്‌സ്. നിഫ്റ്റി 149 പോയിന്റ് നഷ്ടത്തില്‍ തുടര്‍ച്ചയായി അഞ്ചാം ദിവസവും തുടങ്ങി. തല്‍ഫലമായി, ഇന്ത്യന്‍ ഹെഡ്‌ലൈന്‍ സൂചികകളായ സെന്‍സെക്സും നിഫ്റ്റിയും ചുവപ്പിലായിരുന്നു ദിനം മൊത്തം.
രാവിലെ 10:00 ന്, ബി.എസ്.ഇ. സെന്‍സെക്‌സ് 1.55 ശതമാനം ഇടിഞ്ഞ് 53,250.53 ലെവലിലായിരുന്നു. സെന്‍സെക്സിലെ ഏക നേട്ടം ടാറ്റ കണ്‍സള്‍ട്ടന്‍സി സര്‍വീസസ് ലിമിറ്റഡ് മാത്രമാണ്. മറ്റെല്ലാ ഓഹരികളും താഴേക്ക് വ്യാപാരം നടത്തി. ഏറ്റവും കൂടുതല്‍ ബാധിച്ച ഓഹരികള്‍ അള്‍ട്രാടെക് സിമെന്റ് കമ്പനി, ഇന്‍ഡസ്ഇന്‍ഡ് ബാങ്ക്, ബജാജ് ഫിനാന്‍സ് ലിമിറ്റഡ് എന്നിവയാണ്. സ്‌മോള്‍ക്യാപ് സൂചികയും 1.59 ശതമാനം ഇടിഞ്ഞ് 25,089.31 ലെവലിലെത്തി.
നിഫ്റ്റി സൂചിക 1.74 ശതമാനം ഇടിഞ്ഞ് 15,885.16 പോയിന്റിലാണ് വ്യാപാരം നടത്തിയത്. നിഫ്റ്റി 50 സൂചികയില്‍, ഓയില്‍ ആന്‍ഡ് നാച്ചുറല്‍ ഗ്യാസ് കോര്‍പ്പറേഷന്‍, ആക്‌സിസ് ബാങ്ക്, ഇന്‍ഡസ്ഇന്‍ഡ് ബാങ്ക് എന്നിവയായിരുന്നു നേട്ടത്തിലുണ്ടായിരുന്നത്. മറുവശത്ത്, ശ്രീ സിമെന്റ്‌സ്, ബജാജ് ഫിന്‍സെര്‍വ്, ലാര്‍സന്‍ ആന്‍ഡ് ടൂബ്രോ ലിമിറ്റഡ് എന്നീ ഓഹരികള്‍ നഷ്ടത്തിലായി. നഷ്ടങ്ങള്‍ക്കിടയിലും ചില പെന്നി സ്റ്റോക്കുകള്‍ നേട്ടം തുടര്‍ന്നു.
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ THE LOCAL ECONOMY ടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.