Sections

അയഡിൻറെ പ്രാധാന്യം ഉയർത്തിക്കാട്ടി ടാറ്റാ സോൾട്ട്

Monday, Dec 04, 2023
Reported By Admin
Tata Salt

  • സമാനതകളില്ലാത്ത പ്രതിബദ്ധതയോടെയും കരുതലോടെയും നാല് പതിറ്റാണ്ടുകളായി രാജ്യത്തിൻറെ ക്ഷേമം പരിപോഷിപ്പിക്കുന്നു

കൊച്ചി: കഴിഞ്ഞ നാലു പതിറ്റാണ്ടുകളിലേറെയായി ഇന്ത്യൻ ഭവനങ്ങളിലെ വിശ്വാസ്യതയുടേയും ശുദ്ധതയുടേയും പ്രതീകമാണ് ടാറ്റാ സോൾട്ട്. ഇപ്പോഴിത് ഉപഭോക്താക്കളുടെ ക്ഷേമത്തിനായുള്ള പ്രതിബദ്ധത കൂടുതൽ ഉയർത്തിക്കാട്ടുകയാണ്. ഓരോ വ്യക്തിയുടേയും ക്ഷേമത്തിനായുള്ള ഉന്നത നിരവാരമുള്ള അയഡൈസ്ഡ് സോൾട്ട് ലഭ്യമാക്കുന്നതിൽ ടാറ്റാ സോൾട്ട് പ്രതിബദ്ധത തുടരുകയാണ്.

ശുദ്ധതയുടേയും ഗുണമേൻമയുടേയും പ്രതീകമായി രാജ്യമൊട്ടാകെ ടാറ്റാ സോൾട്ട് സ്ഥാനം പിടിച്ചിട്ടുണ്ട്. ലബോറട്ടറി പരിശോധനകൾ പ്രകാരം ദേശീയ തലത്തിലെ 100 ഉപ്പുകളിൽ ഏറ്റവും ശുദ്ധീകരിക്കപ്പെട്ട ഉപ്പായി ടാറ്റാ സോൾട്ട് സ്ഥാനം നേടിയിട്ടുണ്ട്. ഈ രംഗത്തെ നേതൃസ്ഥാനത്തുള്ളവരെന്ന നിലയിൽ രാജ്യത്തിൻറെ ക്ഷേമത്തിനായുള്ള പ്രതിബദ്ധതയിൽ ടാറ്റാ സോൾട്ടിന് അഭിമാനമുണ്ട്.

അയഡിൻ അപര്യാപ്തതയ്ക്ക് എതിരായുള്ള രാജ്യത്തിൻറെ യാത്രയിൽ ടാറ്റാ സോൾട്ട് നിർണായക പങ്കാണു വഹിച്ചതെന്ന് ടാറ്റാ കൺസ്യൂമർ പ്രൊഡക്ട്സ് പാക്കേജ്ഡ് ഫൂഡ്സ് പ്രസിഡൻറ് ദീപിക ഭാൻ പറഞ്ഞു. ഇന്ത്യയിലെ അയഡൈസേഷൻ നീക്കങ്ങളുടെ മുൻപന്തിയിൽ ബ്രാൻഡ് എന്നുമുണ്ട്. അയഡിൻ അനുബന്ധ പ്രശ്നങ്ങൾ, ഗോയിറ്റർ, ക്രെറ്റിനിസം, മറ്റ് ബന്ധപ്പെട്ട പ്രശ്നങ്ങൾ തുടങ്ങിയവ ഇല്ലാതാക്കുന്നതിൽ വിശ്രമമില്ലാത്ത നീക്കങ്ങളാണ് നടത്തുന്നത്. അടുത്ത കാലത്ത് ഇന്ത്യയിലെ ഉപ്പ് അയഡിൻവൽക്കരണത്തെ കുറിച്ചു ചർച്ചകൾ ഉണ്ടായിരുന്നു. മാനസിക വികസനത്തിന്, പ്രത്യേകിച്ച് കുട്ടികൾക്കിടയിൽ, അയഡിൻ ഉപ്പ് വഹിക്കുന്ന പങ്കിനെ കുറിച്ചു കൂടുതൽ ശക്തമായി പറയാൻ ടാറ്റാ സോൾട്ട് ഈ അവസരം ഉപയോഗപ്പെടുത്താൻ ആഗ്രഹിക്കുന്നു. അയഡിൻ അപര്യാപ്തത ഐക്യൂ പോയിൻറുകൾ കുറയാൻ ഇടയാക്കുമെന്ന് സ്ഥാപിക്കപ്പെട്ടിട്ടുണ്ട്. ഉപ്പിൽ സ്വാഭാവികമായി ഉള്ള അയഡിൻ അംശം ഭക്ഷ്യ സുരക്ഷാ നിലവാര അതോറിറ്റി നിഷ്കർഷിക്കുന്ന 15-30 പിപിഎമ്മിലും കുറവുമാണ്. കുട്ടികളുടെ മാനസിക വികസനത്തിന് നിർണായകമായ മൈക്രോ ന്യൂട്രിയൻറായ അയഡിൻ കൃത്യമായ അളവിലുണ്ടെന്ന് ടാറ്റാ സോൾട്ട് ഉറപ്പു നൽകുന്നുണ്ട്. രാജ്യത്ത് ആരോഗ്യ അജണ്ട ആവേശത്തോടെ മുന്നോട്ടു കൊണ്ടു പോകാൻ ബ്രാൻഡ് ശ്രമിക്കുന്നുണ്ട്. ശുദ്ധിയിലും ഗുണമേൻമയിലും ടാറ്റാ സോൾട്ട് ഉറച്ച്നിൽക്കുമെന്നും ബാധകമായ നിയന്ത്രണങ്ങളുടെ പരിധിക്കുള്ളിൽ തന്നെ പ്രവർത്തിക്കുമെന്നും എല്ലാ ഉപയോക്താക്കൾക്കും ഉറപ്പ് നൽകുന്നതായും ദീപിക ഭാൻ പറഞ്ഞു.

കാലത്തിൻറെ പരീക്ഷണങ്ങൾ അതിജീവിച്ചതും വിശ്വാസം, ശുദ്ധത, ഗുണനിലവാരം എന്നിവ തുടർച്ചയായി നൽകുന്നതുമായ ബ്രാൻഡ് തെരഞ്ഞെടുക്കാൻ ടാറ്റാ സോൾട്ട് ഉപഭോക്താക്കളോട് ആഹ്വാനം ചെയ്തു.


ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ THE LOCAL ECONOMY ടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.