Sections

ടാറ്റ ന്യൂ എത്തുന്നു; ഇന്ത്യയിലെ സ്മാര്‍ട്ട് സൂപ്പര്‍ ആപ്പ് എന്ന വിശേഷണത്തോടെ

Friday, Apr 08, 2022
Reported By admin
tata-neu app

പുതിയ വിഭാഗങ്ങള്‍ക്കൊപ്പം ടാറ്റ അടുത്തിടെ ഏറ്റെടുത്ത എല്ലാ സേവനങ്ങളും സംയോജിക്കുന്ന ആപ്പാകും ഇത്

 

മീശോ,ഫ്‌ളിപ്കാര്‍ട്ട്,ആമസോണ്‍ തുടങ്ങിയ ഷോപ്പിംഗ് ആപ്ലിക്കേഷനുകളുടെ ലോകത്തേക്ക് ഇന്ത്യയിലെ ഏറ്റവും മികച്ച സ്മാര്‍ട്ട് ആപ്പ് എന്ന വിശേഷണത്തോടെ എത്തുകയാണ് ടാറ്റ ന്യൂ ആപ്പ്.ഐപിഎല്ലിന്റെ പ്രധാന സ്‌പോണ്‍സറായ ടാറ്റ തങ്ങളുടെ പുതിയ ആപ്പിന് #allinthefamily എന്നാണ് ഹാഷ് ടാഗ് സെറ്റ് ചെയ്തിട്ടുള്ളത്.

ഈ ആപ്പ് നേരത്തെ തന്നെ ലോഞ്ച് ഉണ്ടാകുമെന്ന് റിപ്പോര്‍ട്ടുകളുണ്ടായിരുന്നു.പക്ഷെ ടാറ്റ നീട്ടിവെയ്ക്കുകയായിരുന്നു.ഇതിനിടയ്ക്ക് ടാറ്റയിലെ ജീവനക്കാര്‍ക്കിടയില്‍ ട്രയല്‍ റണ്‍ നടത്തുന്നുണ്ടായിരുന്നു.ഏഴ് ലക്ഷത്തോളം വരുന്ന ജീവനക്കാരില്‍ പരീക്ഷിച്ച ശേഷമാണ് ടാറ്റ ന്യൂ ആപ്പ് എത്തുന്നത്.പോരായ്മകളും മറ്റും തിരുത്തിയെത്തുന്നത് കൊണ്ട് തന്നെ പെര്‍ഫെക്ഷനില്‍ ആപ്പ് മുന്നിലായിരിക്കുമെന്ന് ടാറ്റ കരുതുന്നു.

പുതിയ വിഭാഗങ്ങള്‍ക്കൊപ്പം ടാറ്റ അടുത്തിടെ ഏറ്റെടുത്ത എല്ലാ സേവനങ്ങളും സംയോജിക്കുന്ന ആപ്പാകും ഇത്. ടാറ്റ ഡിജിറ്റലിനു കീഴില്‍ വരുന്ന ആപ്പ് 103 ബില്യണ്‍ ഡോളര്‍ ടാറ്റ ഗ്രൂപ്പിന് ഒരു പൊന്‍തൂവലായിരിക്കും.ബിഗ്ബാസ്‌കറ്റ്, ഇഫാര്‍മസി 1എംജി, ക്രോമ, വിമാനടിക്കറ്റ് ബുക്കിംഗ്, ടാറ്റക്ലിക്ക് തുടങ്ങിവ സൂപ്പര്‍ ആപ്പില്‍ ഉള്‍ക്കൊള്ളിച്ചിട്ടുണ്ട്. യുപിഐ ഉള്‍പ്പയുള്ള സാമ്പത്തിക സേവനങ്ങളും ടാറ്റ ന്യൂവില്‍ എത്തുമെന്ന് വിവരമുണ്ട്. മറ്റ് സവിശേഷതകളും ആപ്പിനെ വേറിട്ടതാക്കും.
 


ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ THE LOCAL ECONOMY ടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.