- Trending Now:
കൊച്ചി: മുൻനിര ലൈഫ് ഇൻഷുറൻസ് കമ്പനികളിലൊന്നായ ടാറ്റ എഐഎ ഉപഭോക്താക്കൾക്ക് എല്ലാ വർഷവും ഓണക്കാലത്ത് ഓണം പേഔട്ട് നൽകുന്ന ശുഭ് ഓണം ഇൻഷൂറൻസ് പോളിസി വിപണിയിൽ അവതരിപ്പിച്ചു. ഈ പോളിസി പ്രവാസികളായ മലയാളികൾക്ക് നാട്ടിലെ മാതാപിതാക്കൾക്ക് വേണ്ട ആരോഗ്യ, ക്ഷേമ പരിചരണം ഉറപ്പാക്കാനും സഹായിക്കുന്നു.
പോളിസി ആരംഭിക്കുന്ന വർഷം മുതൽ എല്ലാ ഓണത്തിനും ഗ്യാരൻറീഡ് ഇങ്കം പേഔട്ട് ഉറപ്പാക്കുന്നു എന്നതാണ് ഈ പോളിസിയുടെ മുഖ്യ സവിശേഷത. പോളിസി ഉടമയുടെ അപ്രതീക്ഷിത മരണം സംഭവിച്ചാൽ, ഭാവി പ്രീമിയങ്ങൾ ഒഴിവാക്കപ്പെടുമെന്ന് മാത്രമല്ല വാർഷിക ഓണം പേഔട്ടുകൾ ഷെഡ്യൂൾ അനുസരിച്ച് തുടരുകയും ചെയ്യും.
പ്രായമായ മാതാപിതാക്കൾക്ക് ആവശ്യമായേക്കാവുന്ന പ്രതിരോധ-ആരോഗ്യ പരിശോധനകൾ, ടെലികൺസൾട്ടേഷനുകൾ, ഒപി സന്ദർശനങ്ങൾ, ജീവിതശൈലി മാനേജ്മെൻറ്, രണ്ടാമത്തെ മെഡിക്കൽ അഭിപ്രായം എന്നിവ ഉൾപ്പെടുന്ന സമഗ്ര ആരോഗ്യ സേവന പാക്കേജ് ആയ ടാറ്റ എഐഎ ഹെൽത്ത് ബഡ്ഡി സേവനവും ശുഭ് ഓണം പോളിസി ഉടമകൾക്ക് ലഭിക്കും. പോളിസി ഉടമയുടെ മരണം സംഭവിച്ചാലും ഹെൽത്ത് ബഡ്ഡി ആനുകൂല്യങ്ങൾ 15 വർഷത്തേക്ക് തുടരും.
കൂടാതെ ശുഭ് ഫ്ലെക്സി ഇൻകം സ്ലൈഡർ ഉപയോഗിച്ച് വ്യക്തിഗത ആവശ്യങ്ങളും ആഗ്രഹങ്ങളും അനുസരിച്ച് റിട്ടേണുകൾ ഇഷ്ടാനുസൃതമാക്കാൻ സാധിക്കും. പോളിസി കാലാവധി അവസാനിക്കുമ്പോൾ അടച്ച എല്ലാ പ്രീമിയങ്ങളും തിരികെ ലഭിക്കുകയും ചെയ്യും.
ഓണം ദാനശീലത്തിൻറെയും സന്തോഷത്തിൻറെയും കുടുംബ ഒത്തുചേരലിൻറെയും ആഘോഷമാണെന്നും ശുഭ് ഓണം പോളിസിയിലൂടെ ഉപഭോക്താക്കൾക്ക് ഈ പാരമ്പര്യം ഉൾക്കൊള്ളാനും അവരുടെ പ്രിയപ്പെട്ടവർ സാമ്പത്തികമായി സുരക്ഷിതരാണെന്നും അവശ്യ ആരോഗ്യ, ക്ഷേമ സേവനങ്ങൾ അവർക്ക് ലഭ്യമാണെന്നുറപ്പാക്കാനും സാധിക്കുമെന്നും ടാറ്റ എഐഎ ലൈഫ് ഇൻഷുറൻസിൻറെ പ്രൊപ്രൈറ്ററി ബിസിനസ് ആൻഡ് അലൈഡ് ചാനൽസ് ചീഫ് ഡിസ്ട്രിബ്യൂഷൻ ഓഫീസർ അമിത് ദേവ് പറഞ്ഞു.
ഫെഡറൽ ബാങ്ക്, എച്ച്ഡിഎഫ്സി ബാങ്ക്, ടാറ്റ എഐഎ ഏജൻസി ചാനലുകൾ എന്നിവ ഉൾപ്പെടുന്ന ടാറ്റ എഐഎയുടെ വിപുലമായ ശൃംഖല വഴി ടാറ്റ എഐഎ ശുഭ് ഓണം ഇൻഷൂറൻസ് പോളിസി ലഭ്യമാണ്.
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ THE LOCAL ECONOMY ടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.