Sections

കേരളത്തിൽ 57 എംഡിആർടി യോഗ്യത നേടിയ ഏജൻറുമാരുമായി ടാറ്റ എഐഎ

Wednesday, Jul 30, 2025
Reported By Admin
Tata AIA Tops India in MDRT 2025 Rankings for 3rd Year

കൊച്ചി: ഇന്ത്യയിലെ മുൻനിര ലൈഫ് ഇൻഷുറൻസ് കമ്പനികളിലൊന്നായ ടാറ്റ എഐഎ ലൈഫ് ഇൻഷുറൻസ് കമ്പനി ലിമിറ്റഡ് കേരളത്തിൽ മില്യൺ ഡോളർ റൗണ്ട് ടേബിൾ (എംഡിആർടി) യോഗ്യത നേടിയ 57 ഉപദേശകരെ രജിസ്റ്റർ ചെയ്തു. 2025 ലെ ആഗോള എംഡിആർടി റാങ്കിംഗ് പ്രകാരം, കേരളത്തിൽ നിന്ന് 12 ഉപദേശകർ എംഡിആർടി പദവിക്ക് അർഹത നേടിയിട്ടുണ്ട്. ലൈഫ് ഇൻഷുറൻസ്, ധനകാര്യ സേവന മേഖലകളിലെ പ്രൊഫഷണലുകൾക്ക് ലോകമെമ്പാടും ഏറ്റവും ഉയർന്ന മാനദണ്ഡമായി കണക്കാക്കപ്പെടുന്നതാണ് എംഡിആർടി അംഗത്വം.

2025 ലെ ആഗോള എംഡിആർടി റാങ്കിംഗ് പ്രകാരം, തുടർച്ചയായ മൂന്നാം വർഷവും ഇന്ത്യയിൽ ഏറ്റവും കൂടുതൽ എംഡിആർടി യോഗ്യത നേടിയ ഉപദേശകരെ രജിസ്റ്റർ ചെയ്തുകൊണ്ട് ടാറ്റ എഐഎ ഒന്നാം സ്ഥാനം നിലനിർത്തി. കൂടാതെ ആഗോളതലത്തിൽ നാലാം റാങ്കും കമ്പനി കരസ്ഥമാക്കി. ഇപ്പോൾ രാജ്യത്ത് ടാറ്റ എഐഎയുടെ കീഴിൽ 2871 എംഡിആർടി യോഗ്യത നേടിയവരുണ്ട്. മുൻവർഷത്തെ അപേക്ഷിച്ച് 11 ശതമാനം വളർച്ചയാണ് ഇതിൽ ഉണ്ടായിട്ടുള്ളത്.

ടാറ്റ എഐഎയുടെ ആകെ എംഡിആർടി അംഗങ്ങളിൽ 1343 പേർ സ്ത്രീകളാണ്. വനിതാ അംഗത്വത്തിൻറെ കാര്യത്തിൽ ആഗോള തലത്തിൽ മികച്ചു നിൽക്കുന്ന 25 കമ്പനികളിൽ ഏഴാം സ്ഥാനത്താണ് ടാറ്റ എഐഎ. എംഡിആർടി യോഗ്യത നേടിയ സ്ത്രീകളുടെ എണ്ണത്തിൽ 8.5 ശതമാനം വളർച്ചയാണ് രേഖപ്പെടുത്തിയിട്ടുള്ളത്. ധനകാര്യ മേഖലയിൽ സ്ത്രീകളെ ശാക്തീകരിക്കാനുള്ള ടാറ്റ എഐഎയുടെ തുടർച്ചയായ ശ്രമങ്ങളെയാണ് ഇത് എടുത്തുകാട്ടുന്നത്.

എംഡിആർടി റാങ്കിംഗിൽ ആഗോളതലത്തിൽ നാലാം സ്ഥാനം നേടിയതും ഇന്ത്യയിൽ വ്യവസായത്തെ മുന്നിൽ നിന്ന് നയിക്കുന്നത് തുടരുന്നതും ടാറ്റ എഐഎയ്ക്കുള്ള ഏറ്റവും വലിയ ബഹുമതിയാണെന്നും ഈ നാഴികക്കല്ല് ഞങ്ങളുടെ പ്രീമിയർ ഏജൻസി മോഡലിൻറെ വിജയത്തിനും ഞങ്ങളുടെ ഉപദേശകരുടെ പ്രതിബദ്ധതയ്ക്കും തെളിവാണെന്നും ടാറ്റ എഐഎയുടെ ചീഫ് ഡിസ്ട്രിബ്യൂഷൻ ഓഫീസർ-പ്രൊപ്രൈറ്ററി ബിസിനസ്, അലൈഡ് ചാനലുകൾ, ഏജൻസി സെയിൽസ്, അമിത് ദവെ പറഞ്ഞു.


ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ THE LOCAL ECONOMY ടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.