- Trending Now:
കൊച്ചി: കൂടുതൽ പേരെ മുഴുവൻ സമയ ലൈഫ് ഇൻഷൂറൻസ് അഡൈ്വസർ പ്രൊഫഷണിലേക്ക് ആകർഷിക്കുക എന്ന ലക്ഷ്യവുമായി ടാറ്റാ എഐഎ സിഎൻബിസി-ടിവി 18-നുമായി സഹകരിക്കുന്നു. ഇതിൻറെ ഭാഗമായി ഇൻഷൂറൻസ് അഡൈ്വസർമാരായി വിജയിച്ചവരുടെ മികച്ച നേട്ടങ്ങളെ കുറിച്ച് സിഎൻബിസി-ടിവി 18, സിഎൻബിസി ആവാസ്, മണികണ്ട്രോൾ ഡോട്ട് കോം തുടങ്ങിയവയിലും ഡിജിറ്റൽ-സാമൂഹ്യ മാധ്യമ പ്ലാറ്റ്ഫോമുകളിലും വാർത്തകൾ പ്രസിദ്ധീകരിക്കും. ഉപഭോക്താക്കൾക്ക് ശരിയായ കാര്യങ്ങൾ പ്രദാനം ചെയ്യുന്ന ഉപദേശകരെ ആദരിക്കുകയാണ് ഇതിലൂടെ ഉദ്ദേശിക്കുന്നത്.
സ്വപ്നങ്ങളെ സംരക്ഷിക്കുകയും ഭാവി സുരക്ഷിതമാക്കുകയും ചെയ്യുക എന്ന തങ്ങളുടെ പ്രതിജ്ഞയുടെ കാതൽ ഉപഭോക്താക്കളാണെന്ന് ടാറ്റാ എഐഎ ലൈഫ് ഇൻഷൂറൻസ് മാനേജിങ് ഡയറക്ടറും സിഇഒയുമായ വെങ്കി അയ്യർ പരഞ്ഞു. സിഎൻബിസി-ടിവി 18-നുമായുള്ള പങ്കാളിത്തത്തിലൂടെ, ഇൻഷുറൻസ് ഒരു മുഴുവൻ സമയ തൊഴിലായി സ്വീകരിക്കുന്ന അടുത്ത തലമുറയിലെ ഉപദേശക സംരംഭകരെ പ്രചോദിപ്പിക്കുക എന്നതാണ് ഞങ്ങളുടെ ലക്ഷ്യമെന്നും അദ്ദേഹം പറഞ്ഞു.
സംരംഭകർ എന്ന നിലയിൽ പ്രവർത്തിച്ചു വിജയം നേടുന്ന അഡൈ്വസർമാരുടെ നേട്ടങ്ങൾ ആഘോഷിക്കുന്നതിനായി ടാറ്റാ എഐഎ ഓറ എന്ന പ്രത്യേക സംവിധാനത്തിനും കമ്പനി രൂപം നൽകിയിട്ടുണ്ട്.
ഇന്നത്തെ ശക്തമായ സാമ്പത്തിക പശ്ചാത്തലത്തിൽ ഉത്തരവാദിത്തത്തോടെയുള്ള ഉപദേശങ്ങളുടെ പ്രാധാന്യം ഉറപ്പിക്കുന്നതാണ് ഈ സഹകരണമെന്ന് ന്യൂസ് 18 സ്റ്റുഡിയോസ് സിഇഒ എസ് ശിവകുമാർ പറഞ്ഞു.
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ THE LOCAL ECONOMY ടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.