കപ്പ കാർബോഹൈഡ്രേറ്റുകളുടെ നല്ലൊരു കലവറയാണ്. സാധാരണ വേരുകളിൽ വളരുന്നതെങ്കിലും അതീവ രുചികരമാണ്. ചെറിയ കുട്ടികൾക്കു പോലും കഴിയ്ക്കാൻ സാധിക്കുന്ന കാർബോഹൈഡ്രേറ്റുകൾ അടങ്ങിയ ഒന്നാണ് മരിച്ചീനി അഥവാ കപ്പ.
കപ്പ കഴിയ്ക്കാൻ പാടില്ലെന്നും തടി കൂടുമെന്നും തുടങ്ങി വെളിച്ചെണ്ണയ്ക്കു വീണു കിട്ടിയിരിയ്ക്കുന്ന ചീത്തപ്പേരു പോലെ പലതും വീണു കിട്ടിയിട്ടുണ്ട്. എന്നാൽ ഇതിലൊന്നും കാര്യമായ വാസ്തവങ്ങളില്ല. എന്നാൽ വേറെ ചില കാര്യങ്ങളുണ്ടുതാനും. ആരോഗ്യകരമായി കപ്പ കഴിയ്ക്കാൻ, കപ്പ ആരോഗ്യ പ്രശ്നങ്ങൾ വരുത്താതിരിയ്ക്കാൻ ചെയ്യേണ്ട ചില മുൻകരുതലുകളുമുണ്ട്.
- ധാരാളം നാരുകൾ അടങ്ങിയ ഒന്നു കൂടിയാണ് കപ്പ. ഇതു കൊണ്ടു തന്നെ വയറിന്റെയും കുടലിന്റേയും ആരോഗ്യത്തിന് ഏറെ ഉത്തമവുമാണ്.
- കൊഴുപ്പിതിൽ തീരെ കുറവാണ്. എന്നാൽ സെലേനിയം, മഗ്നീഷ്യം, കാൽസ്യം തുടങ്ങിയ ധാരാളം പോഷകങ്ങളും ഇതിൽ അടങ്ങിയിട്ടുണ്ട്.
- പ്രോട്ടീൻ കുറവാണ്. വൈറ്റമിൻ ബി2, ബി3, ബി6 എന്നിവയും ഇതിലുണ്ട്.കപ്പ കഴിയ്ക്കുമ്പോൾ ശ്രദ്ധിയ്ക്കേണ്ട ചില കാര്യങ്ങളുണ്ട്.
- ഒന്നാമത് ഇത് ധാരാളം കാർബോഹൈഡ്രേറ്റുണ്ട്. ദിവസവും ശരീരത്തിനു വേണ്ട കാർബോഹൈഡ്രേറ്റിന്റെ അളവ് 130 മില്ലീഗ്രാമാണ്. അര കപ്പ് കപ്പയിൽ തന്നെ ഏതാണ്ട് 70 എംജിയോളം കാർബോഹൈഡ്രേറ്റുകൾ അടങ്ങിയിട്ടുണ്ട്.മിക്കവാറും പേർ കപ്പ ചോറിനൊപ്പമോ മറ്റോ ഉള്ള കറിയായി, സൈഡ് ഡിഷായാണ് ഇതിനെ കാണുക. പ്രധാന ഭക്ഷണമായി ഇതിനെ കാണില്ല. എന്നാൽ ഇത് പ്രധാന ഭക്ഷണമായി എടുക്കുക. അതായത് കപ്പ കഴിച്ചാൽ പിന്നെ ചോറു വേണ്ട, അല്ലെങ്കിൽ വേറെ ഒരു നേരത്തെ ഭക്ഷണത്തിനു പകരം ഇത് എന്ന രീതിയിലേയ്ക്കു മാറുക. ഇത് കപ്പ തടി കൂട്ടാതിരിയ്ക്കാൻ ചെയ്യേണ്ട പ്രധാനപ്പെട്ട കാര്യമാണ്.
- ചോറിനൊപ്പം കപ്പ കഴിച്ചാൽ ഇത് രക്തത്തിലെ ഗ്ലൂക്കോസ് തോതു പെട്ടെന്നുയർത്താൻ കാരണമാകും. പ്രമേഹമുള്ളവർക്കും ഇതു കഴിയ്ക്കാം. എന്നാൽ ചോറിനൊപ്പം വേണ്ടായെന്നു മാത്രം. അല്ലാതെ കഴിച്ചാൽ വളരെ മെല്ലെയാണ് ഇത് രക്തത്തിലെ ഗ്ലൂക്കോസ് തോത് ഉയർത്തൂ.
- ഇതിൽ സോഡിയത്തിന്റെ അംശം തീരെ കുറവായതു കൊണ്ട് ബിപിയുള്ളവർക്കും കഴിയ്ക്കാവുന്ന നല്ലൊരു ഭക്ഷണമാണിത്.
- ഇതുപോലെ കിഡ്നി പ്രശ്നങ്ങളുള്ളവർക്കും ഇതു കഴിയ്ക്കാവുന്ന നല്ലൊരു ഭക്ഷണ വസ്തുവാണ്. അതുപോലെ കാൽസ്യം സമ്പുഷ്ടമായ ഒന്നു തന്നെയാണ് കപ്പ. വില കൂടിയ പഴവർഗങ്ങൾക്കു പകരം ശരീരത്തിന് കാൽസ്യം ലഭ്യമാക്കാൻ സഹായിക്കുന്ന ഒന്ന്. ഇതു കൊണ്ടു തന്നെ എല്ലിന്റെയും പല്ലിന്റെയുമെല്ലാം ആരോഗ്യത്തിന് ഏറെ ഉത്തമവുമാണ്.
- കപ്പ പാകം ചെയ്ത് അൽപം നാരങ്ങാനീരു ചേർത്തു കഴിയ്ക്കുന്നതാണ് ഇതിലെ കാൽസ്യം ശരീരത്തിന് പെട്ടെന്നും പൂർണമായും ലഭ്യമാക്കാനുള്ള പ്രധാനപ്പെട്ട ഒരു വഴി. ഇത് വ്യത്യസ്തമായ ഒരു സ്വാദും നൽകും. അധികം വേണ്ട, അൽപം ചേർത്താൻ മതിയാകും.
- രാവിലെയോ ഉച്ചയ്ക്കോ ആണ് ഇതു കഴിയ്ക്കാൻ പറ്റിയ സമയം. ഉച്ചയ്ക്കു ശേഷം കപ്പ കഴിയ്ക്കരുത്. പ്രത്യേകിച്ചും രാത്രിയിൽ ഇത് തടി വർദ്ധിപ്പിയ്ക്കാൻ കാരണമാകും.
- മറ്റൊരു പ്രധാനപ്പെട്ട കാര്യം കപ്പയിൽ ഹൈഡ്രജൻ സയനൈഡ് എന്ന വിഷപദാർത്ഥം അടങ്ങിയിട്ടുണ്ട്. ഇത് കൂടുതലായി അടങ്ങിയിരിയ്ക്കുന്നത് കപ്പയുടെ ഇലയിലാണ്. ഇതു കൊണ്ടാണ് കപ്പയില കഴിച്ചാൽ കന്നുകാലികളടക്കം ചത്തു പോകാൻ സാധ്യതയുണ്ടെന്നു പറയുന്നത്. ഇത്ര തന്നെയില്ലെങ്കിലും ചെറിയ തോതിൽ ഇത് കപ്പയിലും അടങ്ങിയിട്ടുണ്ട്. വല്ലപ്പോഴും കഴിച്ചാൽ ഇത് അത്ര ദോഷം വരുത്തില്ലെങ്കിലും സ്ഥിരമായോ അടിക്കടിയോ കഴിച്ചാൽ ഈ വിഷാംശം ശരീരത്തിലെത്തി കിഡ്നി, വൃക്ക പോലുള്ള ആന്തരാവയവങ്ങൾക്കു വരെ കേടാകാം. ഇത് ഡയബെറ്റിസ് ഉണ്ടാക്കാനുള്ള സാധ്യതയുണ്ട്. പാൻക്രിയാസിന് ദോഷമാണ്.ഇതിനുള്ള പരിഹാരം കപ്പ വേവിയ്ക്കുമ്പോൾ അൽപനേരം തിളപ്പിച്ച ശേഷം ഈ വെള്ളം ഊറ്റിക്കളയുക എന്നതാണ്. കപ്പ തിളയ്ക്കുമ്പോൾ ഈ വിഷാംശം കപ്പയിൽ നിന്നും വെള്ളത്തിലേയ്ക്കു മാറുന്നു. ഈ വെള്ളം നീക്കുക.
- കുക്കറിൽ കപ്പ പുഴുങ്ങുകയാണെങ്കിലും ഒറ്റയടിയ്ക്കു വിസിൽ വച്ചു വേവിയ്ക്കാതെ അൽപനേരം വെള്ളത്തിൽ തിളപ്പിച്ച് ഈ വെള്ളം ഒന്നോ രണ്ടോ തവണ ഊറ്റിയ ശേഷം വേണം, മുഴുവനുമായി വേവിയ്ക്കാൻ.
- കപ്പ കഴിയ്ക്കുമ്പോൾ ഇത് മീനോ അതോ ഒപ്പം ഇറച്ചിയോ ചേർത്തു കഴിയ്ക്കുന്നതാണ് നല്ലതെന്നു പറയാം. ഇതു കേവലം സ്വാദുമായി ബന്ധപ്പെട്ടതല്ല. ആരോഗ്യകരമായ ഒരു കാര്യം കൂടിയാണ്.
- കപ്പയിൽ ഹൈഡ്രജൻ സയനൈഡ് ബാക്കിയുണ്ടെന്നിരിയ്ക്കട്ടെ, ഇതിന്റെ ദോഷം ഫലം പ്രോട്ടീൻ അടങ്ങിയ ഭക്ഷണം കഴിയ്ക്കുമ്പോൾ മാറുന്നു.
- മീനും ഇറച്ചിയും മാത്രമല്ല, പ്രോട്ടീൻ അടങ്ങിയ ഏതു ഭക്ഷണത്തിനൊപ്പവും ഇതു കഴിയ്ക്കാം.പയർ, ചെറുപയർ, നിലക്കടല എന്തിനൊപ്പം വേണമെങ്കിലും. പ്രോട്ടീനിലെ നൈട്രേറ്റുകൾ സയനൈഡിനെ നിർവീര്യമാക്കുന്നു. ഇത് അൽപമെങ്കിലും സയനൈഡ് ബാക്കിയുണ്ടെങ്കിൽ ഈ ദോഷം തീർക്കാൻ സഹായിക്കുന്നു.
- പ്രോട്ടീനുകൾപ്പൊക്കം കപ്പ ചേരുമ്പോൾ ശരീരം ഏറെ ആരോഗ്യകരമാകുന്നു. ഇതുപോലെ എല്ലാവരും ഇഷ്ടപ്പെടുന്ന ഒന്നാണ് കപ്പ വറുത്തത്. എന്നാൽ ഇത് ആരോഗ്യത്തിന് ഏറെ ദോഷകരമാണ്. ഇതിൽ ട്രൈസ്ലിസറൈഡുകൾ അടങ്ങിയിട്ടുണ്ട്. എണ്ണയ്ക്കൊപ്പം ചേർന്നുണ്ടാകുന്ന ഈ ട്രൈഗ്ലിസറൈഡുകൾ കൊളസ്ട്രോൾ പ്രശ്നങ്ങൾക്കുള്ള പ്രധാന കാരണമാണ്.
ഹെൽത്ത് ടിപ്സുകൾക്കും രുചികരവും ആരോഗ്യപ്രദായകവുമായ ഭക്ഷണങ്ങളെക്കുറിച്ചറിയുവാനും ഈ പോർട്ടൽ ഫോളോ ചെയ്യുക.

വൻപയർ: പ്രോട്ടീൻ സമൃദ്ധമായ സസ്യാഹാരം... Read More
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ THE LOCAL ECONOMY ടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.