- Trending Now:
തിരുവനന്തപുരം: സാമൂഹിക സേവന രംഗത്ത് ഒരു ദശാബ്ദം പൂർത്തിയാക്കിയ സ്വാസ്തിക ചാരിറ്റബിൾ ട്രസ്റ്റ് 10-ാം വാർഷികം ആഘോഷിക്കുന്നതിന്റെ ഭാഗമായി, സാമ്പത്തികമായി പിന്നോക്കം നിൽക്കുന്ന വിദ്യാർത്ഥികൾക്ക് ഡിജിറ്റൽ മാർക്കറ്റിംഗിൽ കരിയർ ഒരുക്കുന്നതിനായി യുവ' 25 എന്ന സ്കോളർഷിപ്പ് പദ്ധതി പ്രഖ്യാപിച്ചു.
ആധുനിക ഡിജിറ്റൽ സ്കില്ലുകൾ ഉൾക്കൊള്ളുന്ന ആറ് മാസത്തെ കോഴ്സാണ് ഈ പദ്ധതിയുടെ ഭാഗം. ആത്മസൂത്ര ഇൻസ്റ്റിറ്റ്യൂട്ട ഓഫ് കരിയർ ഡെവലപ്മെന്റ് & ട്രെയിനിംഗ് (AICDT) ആണ് പരിശീലന പങ്കാളിയായി പ്രവർത്തിക്കുന്നത്.
പ്ലസ് ടു അല്ലെങ്കിൽ ഡിഗ്രിയിൽ 50 ശതമാനത്തിലധികം മാർക്ക് നേടിയ BPL വിഭാഗത്തിൽപ്പെട്ട വിദ്യാർത്ഥികൾക്ക് ഈ സ്കോളർഷിപ്പിന് അപേക്ഷിക്കാം. ?68,000/- രൂപയുടെ കോഴ്സ് ഫീസ് മുഴുവൻ സൗജന്യമായി ലഭ്യമാകുന്ന ഈ പദ്ധതി, 50 ൽ അതിലധികം വിദ്യാർത്ഥികൾക്ക് ഡിജിറ്റൽ മേഖലയിൽ കരിയർ ആരംഭിക്കാൻ വഴിയൊരുക്കുന്നു.
യുവ' 25 പദ്ധതിയിൽ ഡിജിറ്റൽ മാർക്കറ്റിംഗ്, ഗ്രാഫിക് ഡിസൈൻ, വീഡിയോ എഡിറ്റിംഗ്, SEO, AI ടൂളുകൾ എന്നിവയിലൂടെയുള്ള പരിശീലനവും, കൂടാതെ പദ്ധതിയുടെ ഭാഗമായി, വിദ്യാർത്ഥികളെ തൊഴിൽ മേഖലയിൽ ആത്മവിശ്വാസത്തോടെ പ്രവേശിപ്പിക്കാൻ സഹായിക്കുന്ന വ്യക്തിത്വ വികസന പരിശീലന സെഷനുകൾ, ആശയവിനിമയ കഴിവ്, ഇമോഷണൽ ഇന്റലിജൻസ്, ജോലിസ്ഥല ശീലങ്ങൾ ആത്മസൂത്ര മൈൻഡ്കെയർ നൽകുന്നു. പരിശീലനത്തിന് ശേഷം രണ്ട് മാസത്തെ പ്രായോഗിക പരിശീലനം ലഭിക്കും. തൊഴിൽ അവസര പിന്തുണയും വ്യവസായ അംഗീകൃത സർട്ടിഫിക്കേഷനും പദ്ധതിയുടെ ഭാഗമാണ്.
വിദ്യാർത്ഥികൾക്ക് അപേക്ഷ സമർപ്പിക്കേണ്ടത് www.svaastika.org/yuva എന്ന വെബ്സൈറ്റ് വഴിയാണ്. കൂടുതൽ വിവരങ്ങൾക്ക് svaastika.online@gmail.com എന്ന ഇമെയിലിലോ +91 9745301979എന്ന നമ്പരിലോ ബന്ധപ്പെടാവുന്നതാണ്. സ്കോളർഷിപ്പ് അപേക്ഷയുടെ അവസാന തീയതി 2025 നവംബർ 25 ആണ്.
പരിപാടിയിൽ പിന്തുണദായകരായ സ്ഥാപനങ്ങളും വ്യക്തികളും ആദരിക്കപ്പെടും. ഓരോ സ്കോളർഷിപ്പിനും പിന്തുണ നൽകിയ വ്യക്തികൾ തന്നെ, അർഹത നേടിയ വിദ്യാർത്ഥികൾക്ക് സ്കോളർഷിപ്പ് സർട്ടിഫിക്കറ്റുകൾ കൈമാറും. ഈ ചടങ്ങ് ഡിസംബർ മാസത്തിൽ തിരുവനന്തപുരം നഗരത്തിൽ നടക്കും. ട്രസ്റ്റിന്റെ 10 വർഷത്തെ സേവനത്തെ ആഘോഷിക്കുന്നതോടൊപ്പം, ഒരു പുതിയ തലമുറയെ ഡിജിറ്റൽ ഭാവിയിലേക്ക് നയിക്കുന്നതിന്റെതുടക്കവുമാകും.
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ THE LOCAL ECONOMY ടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.