Sections

വീടുകളിൽ സൂക്ഷിച്ചിട്ടുള്ള ഉപയോഗമില്ലാത്ത പാഴ് വസ്തുക്കൾ ഇനി മുതൽ കളയണ്ട അവയെല്ലാം ആർ.ആർ.ആർ സ്വാപ്പ് ഷോപ്പുകളിൽ നൽകാം

Friday, Jun 02, 2023
Reported By Admin
Suchitwa Mission

പഴയതെല്ലാം കളയണ്ട; ആവശ്യക്കാർക്ക് നൽകാം


  • വയനാട് ജില്ലയിൽ ആർ.ആർ.ആർ കേന്ദ്രങ്ങൾ പ്രവർത്തനമാരംഭിച്ചു

വീടുകളിൽ സൂക്ഷിച്ചിട്ടുള്ള ഉപയോഗമില്ലാത്ത പാഴ് വസ്തുക്കൾ ഇനി മുതൽ കളയണ്ട അവയെല്ലാം ആർ.ആർ.ആർ സ്വാപ്പ് ഷോപ്പുകളിൽ നൽകാം. പുനരുപയോഗിക്കാൻ കഴിയുന്ന പഴയ വസ്തുക്കളെ കൈമാറ്റം ചെയ്ത് ആവശ്യക്കാരിലേക്കെത്തിക്കാൻ ആർ.ആർ.ആർ (റഡ്യൂസ്, റീയൂസ്, റീസൈക്കിൾ) കേന്ദ്രങ്ങൾ അഥവ 'കൈമാറ്റ ചന്തകൾ' ജില്ലയിലെ നഗരസഭകളിൽ പ്രവർത്തനം തുടങ്ങി. കൽപ്പറ്റയിൽ പഴയ ബസ് സ്റ്റാൻഡിന് സമീപവും സുൽത്താൻ ബത്തേരിയിൽ കോട്ടക്കുന്ന് വയോജന പാർക്കിന് സമീപവും മാനന്തവാടിയിൽ മുൻസിപ്പൽ ഓഫീസിന് സമീപവുമാണ് ആർ.ആർ.ആർ കേന്ദ്രങ്ങൾ പ്രവർത്തനമാരംഭിച്ചത്. മാലിന്യം കുറയ്ക്കുക, പുനരുപയോഗിക്കുക, പുനചംക്രമണം നടത്തുക എന്നിവയാണ് ആർ.ആർ.ആർ സ്വാപ്പ് ഷോപ്പുകളിലൂടെ ലക്ഷ്യം വെക്കുന്നത്.

കേന്ദ്ര ഭവന നഗരകാര്യ മന്ത്രാലയത്തിന്റെ ആഭിമുഖ്യത്തിൽ നടത്തുന്ന 'എന്റെ ജീവിതം എന്റെ ശുചിത്വ നഗരം' (മേരി ലൈഫ് മേരാ സ്വച്ഛ് ഷെഹർ) ക്യാമ്പയിനിന്റെ ഭാഗമായാണ് സ്വാപ്പ് ഷോപ്പുകൾ ആരംഭിച്ചത്. ശുചിത്വ മിഷന്റെ നേതൃത്വത്തിലാണ് ആർ.ആർ.ആർ സെന്ററുകളുടെ പ്രവർത്തനം നടക്കുന്നത്. സംസ്ഥാനത്ത് എല്ലാ നഗരസഭകളിലും ഇത്തരം സ്വാപ് ഷോപ്പുകൾ നടത്തുന്നുണ്ട്. മാലിന്യ സംസ്കരണത്തിന് റെഡ്യൂസ്, റീയൂസ്, റീസൈക്കിൾ എന്നതിന്റെ പ്രചാരമാണ് ആർ.ആർ.ആർ സെന്ററുകളിലൂടെ ശുചിത്വ മിഷൻ ലക്ഷ്യമാക്കുന്നത്. വസ്തുക്കളുടെയും വിഭവങ്ങളുടെയും അനാവശ്യമായ ഉപഭോഗം പരിസ്ഥിതിക്ക് വലിയ ഭീഷണി ഉണ്ടാക്കുന്നുണ്ട് എന്നത് സമൂഹത്തെ ബോധ്യപ്പെടുത്തി പുനരുപയോഗം ശീലിപ്പിക്കുന്നതിനും അത് വഴി ഉപഭോഗം കുറച്ചു മാലിന്യോത്പ്പാദനം പരിമിതപ്പെടുത്തുക എന്ന ലക്ഷ്യത്തിന്റെ ഭാഗമായി 'മാലിന്യ മുക്തം നവകേരളം' ക്യാമ്പയിനിൽ ഉൾപ്പെടുത്തിയാണ് ആർ.ആർ.ആർ കേന്ദ്രങ്ങൾ സ്ഥാപിച്ചത്.

ഏതു പ്രായക്കാർക്കും ഉപയോഗപ്രദമായ വസ്ത്രങ്ങൾ, ബാഗുകൾ, കുടകൾ, ചെരുപ്പുകൾ, ഇലക്ട്രോണിക്ക് ഉത്പ്പന്നങ്ങൾ തുടങ്ങി നിലവിൽ ഉപയോഗമില്ലാതെ സൂക്ഷിച്ചിട്ടുള്ള സാധനങ്ങൾ അവശ്യക്കാരിലേക്ക് എത്തിക്കുകയും ഇതിലൂടെ പുനരുപയോഗം ഉറപ്പാക്കുകയും ചെയ്യും. പലവീടുകളിലും ഇത്തരം വസ്തുക്കൾ ഉപയോഗമില്ലാതെ കാലങ്ങളോളം സൂക്ഷിക്കുകയും പിന്നീട് അവ മാലിന്യമായി മാറുന്നതുമാണ് പതിവ്. അത്തരത്തിൽ ഉണ്ടാകുന്ന മാലിന്യം കുറയ്ക്കാൻ ആർ.ആർ.ആർ സെന്ററുകളിലൂടെ കഴിയും. ഉപയോഗിക്കാത്തതോ ഉപയോഗിച്ചതോ ആയ വിവിധ വസ്തുക്കളുടെ ഏകജാലക ശേഖരണ കേന്ദ്രങ്ങളായി ആർ.ആർ.ആർ സെന്ററുകൾ പ്രവർത്തിക്കും. മാലിന്യ സംസ്കരണ രംഗത്ത് പുത്തൻ പ്രതീക്ഷയായ ആർ.ആർ.ആർ സെന്ററുകളുടെ പ്രവർത്തനം വാർഡ് തലങ്ങളിലേക്ക് എത്തിക്കാനും സ്ഥിരം സംവിധാനമാക്കാനും നഗരസഭകളുടെ ആലോചനയിലാണ്. ആർ.ആർ.ആർ സെന്ററുകളിൽ എത്തുന്ന സാധനങ്ങൾ വാങ്ങുന്നതും നൽകുന്നതും സൗജന്യമായാണ്. ജൂൺ 5 വരെ സെന്ററുകൾ പ്രവർത്തിക്കും.


ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ THE LOCAL ECONOMY ടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.