Sections

കേരള ബാംബൂ ഫെസ്റ്റ്; കരകൗശല വിദഗ്ദ്ധർ ഉത്പ്പന്നങ്ങൾക്ക് മികച്ച വിപണി കണ്ടെത്തുന്നതിനായി ഓൺലൈൻ അപേക്ഷ സമർപ്പിക്കാം

Tuesday, Dec 05, 2023
Reported By Admin
Bamboo Fest

മുളയും അനുബന്ധ ഉത്പ്പന്നങ്ങളുമായി ബന്ധപ്പെട്ട മേഖലയിലെ കരകൗശല വിദഗ്ദ്ധർക്ക് തങ്ങളുടെ ഉത്പ്പന്നങ്ങൾക്ക് മികച്ച വിപണി കണ്ടെത്തുന്നതിനായി സംസ്ഥാന വ്യവസായ വാണിജ്യ വകുപ്പിന് കീഴിലുള്ള കേരള സംസ്ഥാന ബാംബൂ മിഷൻ സംഘടിപ്പിക്കുന്ന 20-ാമത് കേരള ബാംബൂ ഫെസ്റ്റിൽ പങ്കെടുക്കുന്നതിനായി അപേക്ഷകൾ ഓണലൈനായി ഇപ്പോൾ സമർപ്പിക്കാം.

എറണാകുളം, കലൂർ ജവഹർലാൽ നെഹ്റു ഇന്റർനാഷണൽ സ്റ്റേഡിയം മൈതാനത്താണ് 2024 ജനുവരി 12 മുതൽ 17 വരെ ആറ് ദിവസങ്ങളിലായി ബാംബൂ ഫെസ്റ്റ് സംഘടിപ്പിക്കുന്നത്.

DCH കരകൗശല തിരിച്ചറിയൽ കാർഡുള്ള വിദഗ്ദ്ധർക്കും എസ്എച്ച്ജി കൾക്കും സ്വന്തം കരകൗശല ഉത്പ്പന്നങ്ങൾ പ്രദർശിപ്പിക്കാൻ സൗജന്യമായും ഫർണിച്ചർ, സ്വകാര്യ സംരംഭകർ, അസോസിയേഷൻ, സൊസൈറ്റി, എൻജിഒ തുടങ്ങിയ മേഖലകളിൽ പ്രവർത്തിക്കുന്നവർക്ക് നിശ്ചിത തുക അടച്ചും ഓൺലൈൻ ആയി അപേക്ഷിക്കാവുന്നതാണ്.

ഓൺലൈനായി അപേക്ഷകൾ സമർപ്പിക്കുന്നതിനും കൂടുതൽ വിവരങ്ങൾ അറിയുന്നതിനുമായി https://www.keralabamboomission.org സന്ദർശിക്കുക.



സർക്കാർ പദ്ധതികൾ, ധനസഹായം, ലോൺ തുടങ്ങിയവയെക്കുറിച്ചുള്ള വാർത്തകൾ നിരന്തരം ലഭിക്കുവാൻ ഈ പോർട്ടൽ ഫോളോ ചെയ്യുക


ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ THE LOCAL ECONOMY ടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.