Sections

സ്റ്റുഡന്റ്സ് മാർക്കറ്റ് പ്രവർത്തനം ആരംഭിച്ചു

Thursday, May 02, 2024
Reported By Admin
Consumerfed Student Market

സംസ്ഥാന കൺസ്യൂമർഫെഡ് പത്തനംതിട്ട റീജിയൺ സ്റ്റുഡന്റ്സ് മാർക്കറ്റ് പ്രവർത്തനം ആരംഭിച്ചു.

കോന്നി ത്രിവേണി സൂപ്പർമാർക്കറ്റിൽ ഏപ്രിൽ 30ന് രാവിലെ 11 ന് നടന്ന ചടങ്ങിൽ കോന്നി പഞ്ചായത്ത് പ്രസിഡന്റ് അനി സാബു തോമസ് ഉദ്ഘാടനം നിർവഹിച്ചു. കൺസ്യൂമർഫെഡ് എക്സിക്യൂട്ടീവ് ഡയറക്ടർ ജി.അജയകുമാർ അധ്യക്ഷനായിരുന്നു. കോന്നി ഗവ. ഹയർ സെക്കൻഡറി സ്കൂൾ പിൻസിപ്പാൾ ജി.സന്തോഷ് ആദ്യ വിൽപന നിർവഹിച്ചു. റീജിയണൽ മാനേജർ ജയശ്രീ റ്റി.ഡി സ്വാഗതവും മാർക്കറ്റിംഗ് മാനേജർ സജികുമാർ. ജി നന്ദിയും പറഞ്ഞു.

ജൂൺ 15 വരെ 20% മുതൽ 40% വരെ വിലക്കുറവിൽ നോട്ടുബുക്കുകൾ ഉൾപ്പടെയുള്ള എല്ലാ സ്കൂൾ സ്റ്റേഷനറി ഇനങ്ങളും സ്റ്റുഡന്റ്സ് മാർക്കറ്റുകളിൽ ലഭിക്കും.


ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ THE LOCAL ECONOMY ടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.