- Trending Now:
കൊച്ചി: സംസ്ഥാന വ്യാവസായിക വകുപ്പിന്റെ മികച്ച പ്രകടനം കാഴ്ച്ച വെക്കുന്ന വ്യവസായശാലകൾക്കുള്ള പുരസ്കാരം കള്ളിയത്ത് ഗ്രൂപ്പിന്. 'അപകടരഹിത സുരക്ഷിത തൊഴിലിടം' എന്ന ലക്ഷ്യം മുൻനിർത്തി സുരക്ഷിത തൊഴിൽ സാഹചര്യം ഒരുക്കുന്ന വ്യവസായശാലകൾക്കുള്ള മികച്ച ഫാക്ടറി, മികച്ച അതിഥി തൊഴിലാളി സുരക്ഷ എന്നീ വിഭാഗങ്ങളിലുള്ള പുരസ്കാരമാണ് ലഭിച്ചത്. കള്ളിയത്ത് ഗ്രൂപ്പിന്റെ പാലക്കാട് കഞ്ചിക്കോടുള്ള ഗാഷാ സ്റ്റീൽസ് പ്രൈവറ്റ് ലിമിറ്റഡാണ് പുരസ്കാരത്തിന് അർഹമായത്. ഈ വിഭാഗത്തിലുള്ള പുരസ്കാരം ലഭിച്ച കേരളത്തിലെ ഏക ടിഎംടി ബ്രാൻഡാണ് കള്ളിയത്ത് ഗ്രൂപ്പ്. കൊച്ചി മുനിസിപ്പൽ കോർപ്പറേഷൻ ടൗൺ ഹാളിൽ നടന്ന ചടങ്ങിൽ കള്ളിയത്ത് ഗ്രൂപ്പ് സിഇഒ ജോർജ്ജ് സാമുവൽ, എംഡി ആൻഡ്ചെയർമാൻ നൂർ മുഹമ്മദ് നൂർഷ, എക്സി. ഡയറക്ടർ ദിർഷ കെ മുഹമ്മദ് എന്നിവർ ചേർന്ന് അവാർഡ് ഏറ്റുവാങ്ങി.
അന്താരാഷ്ട്ര വനിതാ ദിനത്തിൽ പ്രത്യേക ക്യാമ്പയിനുമായി അമൃതാഞ്ജൻ കോംഫി... Read More
വ്യവസായശാലകളിലെ തൊഴിലാളികളുടെ ആരോഗ്യം, സുരക്ഷിതത്വം, ക്ഷേമം, സുരക്ഷിതമായ ഫാക്ടറി, സമീപവാസികളുടെ സുരക്ഷിതത്വം എന്നിവ ഉറപ്പുവരുത്തുകയാണ് ഫാക്ടറീസ് & ബോയിലേഴ്സ് വകുപ്പിന്റെ ചുമതല. ഈ ലക്ഷ്യം മുൻനിർത്തി ജനങ്ങളിൽ സുരക്ഷിതത്വബോധം വളർത്തുന്നതിന് വിവിധ ബോധവൽക്കരണ പരിപാടികൾ വകുപ്പ് നടപ്പിലാക്കി വരുന്നു.
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ THE LOCAL ECONOMY ടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.