- Trending Now:
ബിസിനസും സ്റ്റാര്‍ട്ടപ്പും തമ്മില്‍ വ്യത്യാസം ഉണ്ടെന്ന് നിങ്ങള്‍ക്ക് അറിയാമല്ലോ.പലരും ആരംഭിക്കുന്ന ഏത് ബിസിനസിനെയും സ്റ്റാര്‍ട്ടപ്പ് ഗണത്തിലാണ് പെടുത്തിയിരിക്കുന്നത്.എന്നാല്‍ അങ്ങനെയല്ല, പ്രത്യേകിച്ച് സ്റ്റാര്‍ട്ടപ്പ് ഇന്ത്യ പദ്ധതിയനുസരിച്ച് ചില കാര്യങ്ങള്‍ സ്റ്റാര്‍ട്ടപ്പിന് നിഷ്‌കര്‍ഷിക്കുന്നുണ്ട്.തുടര്‍ന്നു വായിക്കാം സ്റ്റാര്‍ട്ടപ്പ് ഇന്ത്യ ക്യാമ്പെയ്ന്‍ എന്താണ് ? ഈ പദ്ധതി അനുസരിച്ച് ഒരു സ്റ്റാര്‍ട്ടപ്പിന് വേണ്ട ഗുണങ്ങള്‍ എന്തൊക്കെയാണ് ? എങ്ങനെയാണ് ഈ പ്രോഗ്രാമില്‍ രജിസ്റ്റര്‍ ചെയ്യേണ്ടത് ?
സ്റ്റാര്‍ട്ടപ്പ് ഇന്ത്യ എന്നത് ഇന്ത്യന്‍ സര്‍ക്കാരിന്റെ ഒരു ഇനിഷിയേറ്റീവ് പ്രോഗ്രാം ആണ്.2015 ഓഗസ്റ്റ് 15ന് ഇന്ത്യന്‍ പ്രധാനമന്ത്രി നരേന്ദ്രമോദിയാണ് ഈ ക്യാമ്പെയ്ന്‍ പ്രഖ്യാപിച്ചത്.സ്റ്റാര്‍ട്ടപ്പ് ഇന്ത്യ പ്രോഗ്രാം സ്റ്റാര്‍ട്ടപ്പുകളുടെ പ്രവര്‍ത്തനം ലളിതമാക്കല്‍,അവയ്ക്ക് കരുത്തു നല്‍കല്‍,ധനസഹായവും പ്രോത്സാഹനവും തുടങ്ങി മൂന്ന് മേഖലകളില്‍ ശ്രദ്ധ കേന്ദ്രീകരിച്ചിരിക്കുന്നു.
സ്റ്റാര്‍ട്ടപ്പ് സംരംഭം: വായ്പയ്ക്ക് അപേക്ഷിക്കാം... Read More
സ്റ്റാര്‍ട്ടപ്പ് ഇന്ത്യ പറയുന്നത് അനുസരിച്ച് നിങ്ങളുടെ ബിസിനസ് പ്രൊപ്രൈറ്റര്‍ഷിപ്പില്‍ ആണ് പ്രവര്‍ത്തിക്കുന്നത് എങ്കില്‍ (ജിഎസ്ടി/ പഞ്ചായത്ത് ലൈസന്‍സ് മാത്രം മതിയാകും മറ്റ് രജിസ്‌ട്രേഷന്‍ നടപടികളൊന്നും പ്രൊപ്രൈറ്റര്‍ഷിപ്പില്‍ ഇല്ല) നിങ്ങളുടെ സംരംഭം ഒരിക്കലും സ്റ്റാര്‍ട്ടപ്പ് ഗണത്തില്‍പ്പെടില്ല.അതേസമയം ഒരു പ്രൈവറ്റ് ലിമിറ്റഡ് കമ്പനിയായോ അല്ലെങ്കില്‍ ലിമിറ്റഡ് ലയബിളിറ്റി പാര്‍ട്ട്ണര്‍ഷിപ്പ് ,പാര്‍ട്ട്ണര്‍ഷിപ്പ് ആയോ രജിസ്റ്റര്‍ ചെയ്തിട്ടുണ്ടെങ്കില്‍ നിങ്ങളുടെ സംരംഭം ഒരു സ്റ്റാര്‍ട്ടപ്പ് ആണെന്ന് പറയാം.ചുരുക്കി പറഞ്ഞാല്‍ രജിസ്റ്റാറര്‍ ഓഫ് കമ്പനീസില്‍ (ആര്‍ഒസി)രജിസ്റ്റര്‍ ചെയ്തിട്ടുള്ള ഒരു സംരംഭം ആണെങ്കില്‍ സ്റ്റാര്‍ട്ടപ്പുകളെന്ന് പറയാം.
ഇന്‍കോര്‍പറേറ്റ് ചെയ്ത് 10 വര്‍ഷത്തിനുള്ളിലുള്ള സംരംഭം ആയിരിക്കണം.അതായത് 2021 വെച്ചു നോക്കുമ്പോള്‍ 2011ന് ശേഷം രജിസ്റ്റര്‍ ചെയ്ത സ്ഥാപനം തന്നെ ആയിരിക്കണം.2001ലോ 2010ലോ രജിസ്റ്റര്‍ ചെയ്തിട്ടുള്ള സ്ഥാപനമാണെങ്കില്‍ സ്റ്റാര്‍ട്ടപ്പ് ഗണത്തില്‍ വരില്ല.
രജിസ്റ്റര്‍ ചെയ്ത ശേഷം ഏതെങ്കിലും ഒരു വര്‍ഷം 100 കോടി രൂപയില്‍ കൂടുതല്‍ ടേണ്‍ ഓവര്‍ നിങ്ങള്‍ നേടിയിട്ടുണ്ടെങ്കിലും സ്റ്റാര്‍ട്ടപ്പ് ഗണത്തില്‍പ്പെടുത്താന്‍ കഴിയില്ല.കാരണം തുടക്കക്കാരനില്‍ നിന്ന് നിങ്ങളുടെ സംരംഭം വളര്‍ച്ചയിലെത്തിയതിന്റെ ലക്ഷണമാണ് ഈ ടേണ്‍ ഓവര്‍ എന്ന് വിലയിരുത്തപ്പെടും.അതേസമയം ഓരോ കൊല്ലത്തെയും ടേണ്‍ ഓവര്‍ 100 കോടിക്ക് താഴെയാണെങ്കില്‍ സ്റ്റാര്‍ട്ടപ്പ് ആണെന്ന് പറയാം.
നിങ്ങളുടെ സ്ഥാപനം ഒരു നൂതന ആശയത്തെ പിന്തുണയ്ക്കുന്നതോ,ഉത്പന്നത്തിലോ-നിര്‍മ്മാണത്തിലോ വികാസം കൊണ്ടുവരാന്‍ ശ്രമിക്കുന്നു എങ്കിലോ, സ്‌കെയിലബിള്‍ ആയിട്ടുള്ള ബിസിനസ് മോഡല്‍ ആണോ എങ്കിലോ നിങ്ങളുടെ ബിസിനസ് സ്റ്റാര്‍ട്ടപ്പ് ഗണത്തില്‍പ്പെടും.നിരവധി പേര്‍ക്ക് ജോലി കൊടുക്കാന്‍ കഴിയുന്നത് ആണെങ്കിലും സ്റ്റാര്‍ട്ടപ്പ് ആണെന്ന് പറയാം.
ഈ പറയുന്ന എല്ലാ കാര്യങ്ങളിലും ഉള്‍പ്പെടുന്ന സംരംഭങ്ങളെയാണ് സ്റ്റാര്‍ട്ടപ്പ് ഇന്ത്യ പ്രോഗ്രാമിന്റെ അഭിപ്രായത്തില്‍ സ്റ്റാര്‍ട്ടപ്പുകള്‍ എന്ന് വിളിക്കാന്‍ സാധിക്കുന്നത്.ഇത്തരം സ്റ്റാര്‍ട്ടപ്പുകള്‍ക്ക് സ്റ്റാര്‍ട്ടപ്പ് ഇന്ത്യയില്‍ രജിസ്റ്റര്‍ ചെയ്യാവുന്നതാണ്.
സ്റ്റാര്‍ട്ടപ്പ് അത്ര ഈസിയല്ല; ആശയം കണ്ടെത്താന്‍ വഴികള്‍ ?
... Read More
സ്റ്റാര്‍ട്ടപ്പ് ഇന്ത്യയില്‍ എങ്ങനെ രജിസ്റ്റര്‍ ചെയ്യണം എന്ന് നമുക്ക് നോക്കാം.
ഇന്ത്യാ ഗവണ്‍മെന്റിന്റെ സ്റ്റാര്‍ട്ടപ്പായി അംഗീകരിക്കപ്പെടുന്നതിന്, നിങ്ങള്‍ സ്റ്റാര്‍ട്ടപ്പ് ഇന്ത്യ വെബ്‌സൈറ്റില്‍ രജിസ്റ്റര്‍ ചെയ്യേണ്ടതുണ്ട്. സ്റ്റാര്‍ട്ടപ്പ് ഇന്ത്യ പോര്‍ട്ടലില്‍ രജിസ്റ്റര്‍ ചെയ്യുന്നതിന് ചുവടെയുള്ള ഘട്ടങ്ങള്‍ പാലിക്കുക.
സ്റ്റാര്‍ട്ടപ്പ് ഇന്ത്യ പോര്‍ട്ടല്‍ സന്ദര്‍ശിക്കാം.

രജിസ്റ്ററില്‍ ക്ലിക്ക് ചെയ്യുക.

ഇന്ത്യാ ഗവണ്‍മെന്റ് ആരംഭിച്ച സ്റ്റാര്‍ട്ടപ്പ് ഇന്ത്യയ്ക്ക് കീഴില്‍, രാജ്യത്തെ സ്റ്റാര്‍ട്ടപ്പുകളെ പിന്തുണയ്ക്കുന്നതിനായി സ്റ്റാര്‍ട്ടപ്പ് ഇക്കോസിസ്റ്റം ഉയര്‍ത്തുന്നതിനായി ഇന്ത്യാ ഗവണ്‍മെന്റ് സ്റ്റാര്‍ട്ടപ്പ് ഇന്ത്യ സ്‌കീം നടപ്പിലാക്കിയിട്ടുണ്ട്.
സ്റ്റാര്‍ട്ടപ്പ് ഇന്ത്യ ഓര്‍ഗനൈസേഷന്റെ നേട്ടങ്ങള്‍ എന്താണെന്ന് പരിശോധിച്ചാലോ ?
ഇന്ത്യയിലെ സ്റ്റാര്‍ട്ടപ്പ് വളര്‍ച്ചയ്ക്ക്; മെയ്തിയും ആമസോണും കൈകോര്‍ക്കുന്നു
... Read More
സ്റ്റാര്‍ട്ടപ്പുകള്‍ക്ക് മൂന്ന് വര്‍ഷത്തെ നികുതി ആനുകൂല്യങ്ങള്‍ ലഭ്യമാകും.
ഒന്‍പത് തൊഴില്‍ നിയമങ്ങളും പരിസ്ഥിതി നിയമങ്ങളും പാലിക്കുന്നുവെന്ന് സ്വയം സാക്ഷ്യപ്പെടുത്തുന്നതിന് സ്റ്റാര്‍ട്ടപ്പുകളെ അനുവദിക്കും. തൊഴില്‍ നിയമങ്ങളുടെ കാര്യത്തില്‍, മൂന്ന് വര്‍ഷത്തേക്ക് പരിശോധന നടത്തുകയില്ല.
സ്റ്റാര്‍ട്ടപ്പ് ഇന്ത്യ കമ്പനികള്‍ക്ക് അവരുടെ മൊബൈല്‍ ആപ്ലിക്കേഷന്‍ വഴി രജിസ്റ്റര്‍ ചെയ്യാനും പ്രസക്തമായ രേഖകള്‍ അപ്ലോഡ് ചെയ്യാനും പ്രാപ്തമാക്കുന്നു. അംഗീകാരങ്ങള്‍, രജിസ്‌ട്രേഷനുകള്‍, ഫയലിംഗ് കംപ്ലയിന്‍സുകള്‍ എന്നിവയ്ക്കായി ഒരൊറ്റ വിന്‍ഡോ ക്ലിയറന്‍സും ഉണ്ടാകും.
പേറ്റന്റ് ഫയലിംഗ് സമീപനം ലളിതമാക്കും. സ്റ്റാര്‍ട്ടപ്പിന് പേറ്റന്റ് അപേക്ഷയില്‍ 80% ഫീസ് ഇളവ് ലഭിക്കും. സ്റ്റാര്‍ട്ടപ്പിന് നിയമപരമായ ഫീസ് മാത്രമേ വഹിക്കുകയുള്ളൂ, കൂടാതെ എല്ലാ ഫെസിലിറ്റേറ്റര്‍ ഫീസുകളും സര്‍ക്കാര്‍ വഹിക്കും.
സ്റ്റാര്‍ട്ടപ്പ് ഇന്ത്യ പ്രോഗ്രാം സംരംഭകരായ വിദ്യാര്‍ത്ഥികള്‍ക്കിടയില്‍ ഗവേഷണവും നൂതനത്വവും പ്രോത്സാഹിപ്പിക്കുകയും ഗവേഷണ-വികസന മേഖലയിലെ സ്റ്റാര്‍ട്ടപ്പുകള്‍ക്ക് സൗകര്യങ്ങള്‍ ഒരുക്കുകയും ചെയ്യും.
സ്റ്റാര്‍ട്ടപ്പുകള്‍ക്കും പരിചയസമ്പന്നരായ സംരംഭകര്‍ക്കും തുല്യ അവസരങ്ങള്‍ നല്‍കുന്നു.
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ THE LOCAL ECONOMY ടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.