Sections

സ്റ്റാഫ് സെലക്ഷന്‍ കമ്മീഷന്‍ 24369 തസ്തികകളിലേക്ക് അപേക്ഷ ക്ഷണിച്ചു

Wednesday, Nov 02, 2022
Reported By MANU KILIMANOOR

2022 നവംബര്‍ 30-ന് രാത്രി 11 മണിക്ക് മുമ്പായി അപേക്ഷിക്കാം

സ്റ്റാഫ് സെലക്ഷന്‍ കമ്മീഷന്‍ 24369 തസ്തികകളിലേക്ക് അപേക്ഷ ക്ഷണിച്ചു. ഇതില്‍ വനിതാ ഉദ്യോഗാര്‍ത്ഥികള്‍ക്കായി 2626 ഒഴിവുകള്‍ ഉള്‍പ്പെടുന്നു. കേന്ദ്ര സായുധ പോലീസ് സേനയിലെ (സിഎപിഎഫ്) കോണ്‍സ്റ്റബിള്‍ (ജിഡി),അസം റൈഫിള്‍സിലെ റൈഫിള്‍മാന്‍ (ജിഡി),എസ്എസ്എഫ്, നാര്‍ക്കോട്ടിക് കണ്‍ട്രോള്‍ ബ്യൂറോയില്‍ ശിപായി തസ്തികകള്‍ക്കായി കമ്പ്യൂട്ടര്‍ അധിഷ്ഠിത മത്സര പരീക്ഷ 2023 ജനുവരിയില്‍ നടത്തും. പരീക്ഷയുടെ കൃത്യമായ തീയതി പിന്നീട് അറിയിക്കും.

താല്‍പ്പര്യമുള്ള ഉദ്യോഗാര്‍ത്ഥികള്‍ 2022 നവംബര്‍ 30-ന് രാത്രി 11 മണിക്ക് മുമ്പായി http://ssc.nic.in എന്ന വെബ്‌സൈറ്റ് വഴി ഓണ്‍ലൈനായി അപേക്ഷിക്കാം. സ്ത്രീകള്‍, പട്ടികജാതി/പട്ടികവര്‍ഗ വിഭാഗങ്ങള്‍, മുന്‍ സൈനികര്‍, ഭിന്നശേഷിയുള്ള ഉദ്യോഗാര്‍ത്ഥികള്‍ എന്നിവര്‍ക്ക് ഫീസില്ല


ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ THE LOCAL ECONOMY ടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.