- Trending Now:
കൊച്ചി: യുഎൽടി പവർ സൗണ്ട് സീരീസിന്റെ രണ്ടാം തലമുറ ഉൽപ്പന്നങ്ങളുടെ നിര പുറത്തിറക്കി സോണി ഇന്ത്യ. വയർലെസ് പാർട്ടി സ്പീക്കറുകളായ യുഎൽടി ടവർ 9, യുഎൽടി ടവർ 9എസി, വയർലെസ് ബ്ലൂടൂത്ത് സ്പീക്കറുകളായ യുഎൽടി ഫീൽഡ് 5, യുഎൽടി ഫീൽഡ് 3, വയർലെസ് ഡ്യുവൽ മൈക്കായ യുഎൽടി മൈക്ക് 1 തുടങ്ങിയവയാണ് പുറത്തിറക്കിയത്. ശക്തമായ ബാസും ഒന്നോ രണ്ടോ വ്യത്യസ്ത ശബ്ദ മോഡുകൾ ഉപയോഗിച്ച് സംഗീതം മെച്ചപ്പെടുത്തി മികച്ച ശബ്ദ നിലവാരം നൽകുന്ന യുഎൽടി ബട്ടണുകൾ പുതിയ നിര സ്പീക്കറുകളിൽ സജ്ജീകരിച്ചിട്ടുണ്ട്.
ഉപഭോക്താക്കളുടെ കേൾവി അനുഭവം മെച്ചപ്പെടുത്തുന്ന നൂതന ഓഡിയോ ഉൽപ്പന്നങ്ങൾ തുടർച്ചയായി നൽകാൻ തങ്ങൾ പ്രതിജ്ഞാബദ്ധരാണെന്ന് സോണി ഇന്ത്യ മാനേജിംഗ് ഡയറക്ടർ സുനിൽ നയ്യർ പറഞ്ഞു. യുഎൽടി പവർ സൗണ്ട് സീരീസിനു കീഴിൽ പുതിയ ഉത്പ്പന്നങ്ങൾ അവതരിപ്പിച്ചത്തിൽ വലിയ സന്തോഷമുണ്ട്. ശക്തമായ ബാസും ആകർഷകമായ ശബ്ദവും നൽകുന്ന യുഎൽടി പവർ സൗണ്ട് സീരീസിന്റെ ഏറ്റവും പുതിയ ലോഞ്ച് തങ്ങളുടെ ഈ കാഴ്ചപ്പാടിനെയാണ് പ്രതിഫലിപ്പിക്കുന്നതെന്നും അദ്ദേഹം പറഞ്ഞു.
സോണിയുടെ വിപ്ലവകരമായ യുഎൽടി പവർ സൗണ്ട് ഉത്പ്പന്ന നിരയുടെ ഭാഗമാകാൻ കഴിഞ്ഞതിൽ ഏറെ സന്തോഷമുണ്ടെന്ന് സോണി ഇന്ത്യയുടെ ഓഡിയോ ബ്രാൻഡ് അംബാസഡറായ കരൺ ഔജ്ല പറഞ്ഞു.
പുതിയ യുഎൽടി പവർ സൗണ്ട് ഉത്പ്പന്നങ്ങൾ സോണി റീട്ടെയിൽ സ്റ്റോറുകളായ സോണി സെന്റർ, സോണി എക്സ്ക്ലൂസീവ്, www.ShopatSC.com പോർട്ടൽ, പ്രധാന ഇലക്ട്രോണിക് സ്റ്റോറുകൾ, ഇന്ത്യയിലെ മറ്റ് ഇ-കൊമേഴ്സ് പോർട്ടലുകൾ എന്നിവ വഴി വാങ്ങാം.
പ്രത്യേക ലോഞ്ച് ഓഫർ എന്ന നിലയിൽ യുഎൽടി ടവർ 9, യുഎൽടി ടവർ 9എസി എന്നിവ വാങ്ങുന്നവർക്ക് 19,990 രൂപ വില വരുന്ന ഒരു സോണി വയർലെസ് മൈക്ക് സൗജന്യമായി ലഭിക്കും. കറുപ്പ് നിറത്തിൽ മാത്രം വിപണിയിലെത്തുന്ന യുഎൽടി ടവർ 9ന് 84,990 രൂപയും യുഎൽടി ടവർ 9എസിക്ക് 69,990 രൂപയുമാണ് വില. ഓഫ് വൈറ്റ്, കറുപ്പ് നിറങ്ങളിൽ വരുന്ന യുഎൽടി ഫീൽഡ് 5ന് 24,990 രൂപയും ഫോറസ്റ്റ് ഗ്രേ, ഓഫ് വൈറ്റ്, കറുപ്പ് നിറങ്ങളിലെത്തുന്ന യുഎൽടി ഫീൽഡ് 3ന് 17,990 രൂപയുമാണ് വില. 14,990 രൂപയാണ് കറുപ്പ് നിറത്തിൽ മാത്രം ലഭ്യമായ യുഎൽടി മൈക്ക് വണ്ണിന്റെ വില.
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ THE LOCAL ECONOMY ടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.