Sections

സ്കിപ്പർ പൈപ്സും ലൂബ്രിസോളും തമ്മിൽ പങ്കാളിത്തം

Wednesday, Nov 19, 2025
Reported By Admin
Skipper Pipes Partners with Lubrizol to Launch Temprite CPVC Range

കൊൽക്കത്ത: ഇന്ത്യയിലെ അതിവേഗം വളരുന്ന പൈപ്പ് നിർമ്മാതാക്കളായ സ്കിപ്പർ പൈപ്സ്, സിപിവിസി സാങ്കേതികവിദ്യയുടെ ഉപജ്ഞാതാക്കളായ ആഗോള ഭീമൻ ലൂബ്രിസോളുമായി തന്ത്രപരമായ പങ്കാളിത്തം പ്രഖ്യാപിച്ചു.

ഈ സഹകരണത്തിലൂടെ ലൂബ്രിസോളിന്റെ ലോകപ്രശസ്തമായ 'ടെംപ്രൈറ്റ്'® സാങ്കേതികവിദ്യ ഉപയോഗിച്ചുള്ള പൈപ്പുകൾ ഇനി സ്കിപ്പർ വിപണിയിൽ എത്തിക്കും. പ്ലംബിംഗ് മേഖലയിൽ വിപ്ലവകരമായ മാറ്റം ലക്ഷ്യമിടുന്ന ഈ നീക്കം, ഇന്ത്യൻ ഉപഭോക്താക്കൾക്ക് അന്താരാഷ്ട്ര നിലവാരമുള്ളതും കൂടുതൽ സുരക്ഷിതവുമായ പൈപ്പിംഗ് സംവിധാനങ്ങൾ ലഭ്യമാക്കാൻ സഹായിക്കും.

ഉയർന്ന താപനിലയെയും മർദ്ദത്തെയും അതിജീവിക്കാൻ ശേഷിയുള്ള ഈ പൈപ്പുകൾ 100% ലെഡ് വിമുക്തവും തുരുമ്പെടുക്കാത്തതുമാണ്. കൂടാതെ, ബാക്ടീരിയൽ അണുബാധയെ തടഞ്ഞ് കുടിവെള്ളം ശുദ്ധമായി നിലനിർത്താനും ഇവ സഹായിക്കും. ഓരോ വീട്ടിലും ശുദ്ധജലം സുരക്ഷിതമായി എത്തിക്കുക എന്ന ലക്ഷ്യത്തോടെയാണ് ഈ സഹകരണം നടപ്പിലാക്കുന്നതെന്ന് സ്കിപ്പർ പൈപ്സ് ഡയറക്ടർ സിദ്ധാർത്ഥ് ബൻസാലും, ലൂബ്രിസോൾ ഐഎംഇഎ എംഡി അഭിഷേക് ശ്രീവാസ്തവയും വ്യക്തമാക്കി.

ഈ സാങ്കേതിക മുന്നേറ്റം ആഘോഷിക്കുന്നതിനായി, സ്കിപ്പർ പൈപ്സ് തങ്ങളുടെ ബ്രാൻഡ് അംബാസഡറായ എം.എസ്. ധോണിയെ ഉൾപ്പെടുത്തി പുതിയ ഡിജിറ്റൽ വീഡിയോ പരസ്യവും പുറത്തിറക്കി.


ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ THE LOCAL ECONOMY ടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.