Sections

കയർ ഉൽപ്പന്ന നിർമ്മാണത്തിൽ നൈപുണ്യ പരിശീലനം: മന്ത്രി ഒ.ആർ കേളു ഉദ്ഘാടനം ചെയ്യും

Saturday, Jul 12, 2025
Reported By Admin
SC/ST Coir Skill Training Program Begins July 17

പട്ടികജാതി വികസന വകുപ്പുമായി ചേർന്ന് നാഷണൽ കയർ റിസർച്ച് ആൻഡ് മാനേജ്മെന്റ് സംഘടിപ്പിക്കുന്ന കയർ അനുബന്ധ ഉൽപ്പന്നങ്ങളിലെ തൊഴിൽ നൈപുണ്യ പരിശീലന പരിപാടി പട്ടികജാതി പട്ടികവർഗ്ഗ പിന്നാക്ക ക്ഷേമ വകുപ്പ് മന്ത്രി ഒ.ആർ. കേളു ഉദ്ഘാടനം ചെയ്യും. ജൂലൈ 17 ന് രാവിലെ 11 ന് മസ്‌കറ്റ് ഹോട്ടലിലെ സിംഫണി ഹാളിൽ നടക്കുന്ന പരിപാടിയിൽ നിയമ വ്യവസായ കയർ വകുപ്പ് മന്ത്രി പി. രാജീവ് അധ്യഷത വഹിക്കും വി. കെ. പ്രശാന്ത് എം. എൽ. എ., വിവിധ വകുപ്പുകളിലെ സെക്രട്ടറിമാർ, വകുപ്പ് മേധാവികൾ, പട്ടികജാതി പ്രമോട്ടർമാർ, ആദ്യ ബാച്ചുകളിലെ തിരഞ്ഞെടുക്കപ്പെട്ട പരിശീലനാർഥികൾ എന്നിവർ പങ്കെടുക്കും.

സംസ്ഥാന പട്ടികജാതി വകുപ്പ്, കയർ വകുപ്പിന്റെ അനുബന്ധ സ്ഥാപനമായ നാഷണൽ കയർ റിസർച്ച് ആൻഡ് മാനേജ്മെന്റ് ഇൻസ്റ്റിറ്റ്യൂട്ടുമായി സഹകരിച്ച് 50 വയസ്സ് പ്രായപരിധിയിൽ കവിയാത്ത പട്ടികജാതി വനിതകൾക്കാണ് വിവിധ കയർ ഉൽപന്ന നിർമ്മാണത്തിൽ സ്‌റ്റൈപന്റോടെ പരിശീലനം നൽകുന്നത്. കയർ ഫ്രെയിം മാറ്റ് നിർമാണം, ചകിരിച്ചോർ കമ്പോസ്റ്റാക്കൽ, കയർ ഭൂവസ്ത്ര നിർമാണം എന്നിവയിലാണ് പരിശീലനം.


ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ THE LOCAL ECONOMY ടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.