- Trending Now:
കൊച്ചി: ഇന്ത്യയിലെ പ്രമുഖ കൺസ്യൂമർ ഇലക്ട്രോണിക്സ് ബ്രാൻഡായ സാംസങ്, യുണൈറ്റഡ് നേഷൻസ് ഗ്ലോബൽ കോംപാക്റ്റ് നെറ്റ്വർക്ക് ഇന്ത്യ (യുഎൻ ജിസിഎൻഐ) യുമായി സഹകരിച്ച് തമിഴ്നാട്ടിൽ ഡിജിറ്റൽ, സ്റ്റെം (സയൻസ്, ടെക്നോളജി, എൻജിനീയറിങ്, മാത്തമാറ്റിക്സ്) വിദ്യാഭ്യാസം ശക്തിപ്പെടുത്തുന്നതിനായി 'ഡിജി അറിവ്ടെക് വഴി വിദ്യാർഥികളെ ശാക്തീകരിക്കൽ' എന്ന വിദ്യാഭ്യാസ പരിപാടി ആരംഭിച്ചു.
ഈ പദ്ധതിയുടെ ഭാഗമായി കാഞ്ചീപുരം, രണിപേട്ട് ജില്ലകളിലെ 10 സർക്കാർ സ്കൂളുകളുടെ അടിസ്ഥാന സൗകര്യങ്ങൾ മെച്ചപ്പെടുത്തുകയും, സ്റ്റെംഡിജിറ്റൽ പഠന സംവിധാനങ്ങൾ സജ്ജമാക്കുകയും, അധ്യാപക പരിശീലനം നൽകുകയും, ഏകദേശം 3,000 വിദ്യാർഥികൾക്ക് സമഗ്ര വികസനം ഉറപ്പാക്കുകയും ചെയ്യുമെന്ന് സാംസങ് അറിയിച്ചു. ടയർ2, ടയർ3 മേഖലകളിലെ പഠനാന്തരീക്ഷം മാറ്റിമറിക്കാൻ 'മൾട്ടിലെയേർഡ്' കമ്മ്യൂണിറ്റി കേന്ദ്രീകൃത രീതിയാണ് കമ്പനി ആവിഷ്കരിച്ചിരിക്കുന്നത്.
യുഎൻ ജിസിഎൻഐ നടത്തിയ പഠന ഫലങ്ങളും, ശ്രീപെരുമ്പത്തൂരിലെ സാംസങ് ജീവനക്കാരുടെയും പ്രദേശവാസികളുടെയും നിർദ്ദേശങ്ങളും പരിഗണിച്ചാണ് പരിപാടി രൂപകൽപ്പന ചെയ്തത്.
ബാല (ബിൽഡിങ് ആസ് ലേണിങ് എയ്ഡ്) ഡിസൈൻ അടിസ്ഥാനത്തിലുള്ള ക്ലാസ്റൂം മെച്ചപ്പെടുത്തൽ, ഡിജിറ്റൽ പഠന ഉപകരണങ്ങൾ, സ്റ്റെം വിഷയങ്ങളിലെ പ്രവർത്തനാധിഷ്ഠിത പഠനം, അധ്യാപക പരിശീലനം, സ്പോർട്സ് കിറ്റുകൾ, തമിഴ്ഇംഗ്ലീഷ് മത്സരപരീക്ഷാ പുസ്തകങ്ങളുള്ള ലൈബ്രറികൾ, ഹയർ സെക്കൻഡറി വിദ്യാർത്ഥികൾക്ക് കരിയർ ഗൈഡൻസ്, ഹെൽത്ത് അവയർനസ് ക്യാമ്പുകൾ, സ്കൂൾകമ്മ്യൂണിറ്റി ആഘോഷങ്ങൾ തുടങ്ങി നിരവധി ഇടപെടലുകളാണ് പദ്ധതിയിൽ ഉൾപ്പെടുത്തിയിരിക്കുന്നത്.
ചെന്നൈ കോട്ടൂർപുരത്തെ അണ്ണാ സെഞ്ചുറി ലൈബ്രറിയിൽ നടന്ന ഉദ്ഘാടനത്തിന് സ്കൂൾ വിദ്യാഭ്യാസ വകുപ്പ് മന്ത്രി തിരു. ഡോ. ആൻബിൽ മഹേഷ് പൊയ്യാമൊഴി, കാഞ്ചീപുരം, റാണിപേട്ട് ജില്ലാ കളക്ടർമാർ എന്നിവർ സന്നിഹിതരായിരുന്നു.
''യുവാക്കളെ സാങ്കേതിക ലോകത്തിനായി തയ്യാറാക്കുന്നതിൽ സാംസങ്ങിന്റെ പ്രതിജ്ഞാബദ്ധത ശക്തമാണ്. 'ഡിജി അറിവ്' വഴി വിദ്യാർത്ഥികൾക്ക് ഡിജിറ്റൽ പഠനത്തിൽ കൂടുതൽ അവസരങ്ങളും ആത്മവിശ്വാസവും നൽകുകയാണ് ലക്ഷ്യം. അധ്യാപകരെയും സമൂഹങ്ങളെയും ശക്തിപ്പെടുത്തി, പശ്ചാത്തലമേതായാലും ഓരോ കുട്ടിക്കും ഗുണമേൻമയുള്ള ഡിജിറ്റൽ വിദ്യാഭ്യാസം ഉറപ്പാക്കുകയാണ് ഈ പദ്ധതിയുടെ ലക്ഷ്യം'' സാംസങ് ചെന്നൈ പ്ലാന്റ് മാനേജിംഗ് ഡയറക്ടർ എസ്.എച്ച് യൂൻ പറഞ്ഞു.
''ബിസിനസ്സും സമൂഹവും ഒരു ലക്ഷ്യത്തിനായി ഒന്നിക്കുമ്പോൾ കൈവരിക്കാനാകുന്ന നേട്ടങ്ങളെയാണ് ഡിജി അറിവു പ്രതിഫലിപ്പിക്കുന്നത്. യുഎൻ ഗ്ലോബൽ കോംപാക്റ്റ് നെറ്റ്വർക്ക് ഇന്ത്യയിൽ, തമിഴ്നാട്ടിലെ സർക്കാർ സ്കൂളുകളിലെ കുട്ടികൾക്ക് സ്റ്റെം പഠനവും ഡിജിറ്റൽ ആക്സസും മെച്ചപ്പെടുത്തുന്നതിനായി സാംസങ്ങുമായി പങ്കാളിത്തത്തിലേർപ്പെടുന്നതിൽ ഞങ്ങൾ അഭിമാനിക്കുന്നു. ഇന്ത്യയുടെ ഡിജിറ്റൽ ഭാവിയിൽ ഒരു കുട്ടിയും പിന്നോട്ട് പോകില്ലെന്ന് ഉറപ്പാക്കുന്ന യുഎന്നിന്റെ സുസ്ഥിര വികസന ലക്ഷ്യങ്ങളുടെ (എസ്ഡിജികൾ) സത്തയാണ് ഈ സംരംഭം യഥാർത്ഥത്തിൽ ഉൾക്കൊള്ളുന്നത്,'' യുഎൻ ജിസിഎൻഐ എക്സിക്യൂട്ടീവ് ഡയറക്ടർ രത്നേഷ് ഝാ പറഞ്ഞു.
ഇതോടൊപ്പം, സാംസങ് ഇന്നവേഷൻ കാമ്പസ് (എസ്ഐസി) മുഖേന തമിഴ്നാട്ടിൽ യുവതലമുറയുടെ ടെക് നൈപുണ്യം ശക്തിപ്പെടുത്തികൊണ്ടിരിക്കുകയാണ്. ഈ വർഷം, കൃത്രിമബുദ്ധി, ഐഒടി, ബിഗ് ഡാറ്റ, കോഡിങ് & പ്രോഗ്രാമിങ് എന്നിവയിൽ 5,000 വിദ്യാർത്ഥികളെ പരിശീലിപ്പിക്കുയാണ് ലക്ഷ്യം. ഇത് പ്രമുഖ പരിശീലന സ്ഥാപനങ്ങളുമായി ചേർന്നാണ് നടപ്പിലാക്കുന്നത്.
താമിഴ്നാട് യുവാക്കൾ ഭാവിയിലെ ടെക് സാമ്പത്തിക രംഗത്തിലേക്ക് ആത്മവിശ്വാസത്തോടെ പ്രവേശിക്കാൻ സഹായിക്കുന്നതിലാണ് സാംസങ് ശ്രദ്ധ കേന്ദ്രീകരിക്കുന്നതെന്നും കമ്പനി അറിയിച്ചു.
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ THE LOCAL ECONOMY ടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.