- Trending Now:
കൊച്ചി: ഇന്ത്യയിലെ മുൻനിര കൺസ്യൂമർ ഇലക്ട്രോണിക്സ് ബ്രാൻഡായ സാംസങ്, സാംസങ് കെയർ+ സേവനം ഹോം അപ്ലയൻസുകൾക്കും വ്യാപിപ്പിച്ചു. റഫ്രിജറേറ്റർ, വാഷിംഗ് മെഷീൻ, എയർ കണ്ടീഷണർ, മൈക്രോവേവ് ഒവൻ, സ്മാർട്ട് ടി.വി. എന്നിവയ്ക്കായി 1 മുതൽ 4 വർഷം വരെയുള്ള എക്സ്റ്റൻഡഡ് വാറന്റി പ്ലാനുകൾ ലഭിക്കും. പ്രതിദിനം 2 രൂപ മുതൽ ആരംഭിക്കുന്ന ഈ പ്ലാനുകൾ ഉപഭോക്താക്കൾക്ക് കൂടുതൽ സൗകര്യവും സംരക്ഷണവും നൽകും.
പുതുക്കിയ സാംസങ് കെയർ+ സേവനത്തിൽ ഹാർഡ്വെയർ പ്രശ്നങ്ങൾക്കൊപ്പം സോഫ്റ്റ്വെയർ അപ്ഡേറ്റുകളും സ്ക്രീൻ മാൽഫങ്ഷൻ കവറേജും ഉൾപ്പെടുത്തിയിട്ടുണ്ട്. ഫിസിക്കൽ ഡാമേജില്ലാത്ത സ്ക്രീൻ തകരാറുകൾക്കും സംരക്ഷണം നൽകുന്ന ഇത്, വ്യവസായത്തിലെ ഏറ്റവും സമഗ്രമായ പ്രൊട്ടക്ഷൻ പ്രോഗ്രാമായി മാറുന്നു.
'ഉപഭോക്തൃ അനുഭവം മെച്ചപ്പെടുത്തുകയാണ് തങ്ങളുടെ ലക്ഷ്യമെന്നും സോഫ്റ്റ്വെയർ അപ്ഡേറ്റ്, സ്ക്രീൻ കവറേജ് പോലുള്ള പ്രത്യേക ആനുകൂല്യങ്ങളോടൊപ്പം സാംസങ് കെയർ+ എക്സ്റ്റൻഡഡ് വാറന്റി പ്ലാനുകൾ എല്ലാ ചാനലുകളിലുമെത്തിക്കുമെന്നും സാംസങ് ഇന്ത്യ ഡിജിറ്റൽ അപ്ലയൻസസ് വൈസ് പ്രസിഡന്റ് ഗുഫ്റാൻ ആലം പറഞ്ഞു.
13,000ലധികം സർട്ടിഫൈഡ് എഞ്ചിനീയർമാർ, 2,500+ സർവീസ് സെന്ററുകൾ, 100% യഥാർത്ഥ പാർടുകൾ എന്നിവയിലൂടെ വേഗതയുള്ള, വിശ്വസനീയമായ സേവനം ഉറപ്പാക്കുന്നു. ഒമ്പത് ഭാഷകളിൽ പിന്തുണ ലഭ്യമാക്കുന്ന സാംസങ് ആപ്പിലൂടെ ഉപഭോക്താക്കൾക്ക് സർവീസ് ട്രാക്കിംഗും ഓർമപ്പെടുത്തലുകളും ലഭിക്കും.
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ THE LOCAL ECONOMY ടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.