- Trending Now:
കൈത്തറി വ്യവസായത്തിന്റെ പ്രോത്സാഹനത്തിനും ജനങ്ങളില്‍ കൈത്തറി വസ്ത്രത്തിന്റെ ഉപയോഗം വര്‍ദ്ധിപ്പിക്കുന്നതിനുമായി സംസ്ഥാന കൈത്തറിവസ്ത്ര ഡയറക്ടറേറ്റ് ജില്ലാ വ്യവസായ കൈത്തറി വികസന സമിതി എന്നിവയുടെ സംയുക്താഭിമുഖ്യത്തില്‍ കോഴിക്കോട് കോര്‍പ്പറേഷന്‍ സ്റ്റേഡിയം കോമ്പൗണ്ടില്‍ എസ്. കെ ടെംപിളിനു സമീപം ആഗസ്റ്റ് 12 മുതല്‍ 20 വരെ വരെ കൈത്തറി, കയര്‍, കരകൗശല ഉല്‍പ്പന്നങ്ങളുടെ പ്രദര്‍ശനവും വില്പനയും കോവിഡ് മാനദണ്ഡപ്രകാരം നടത്തും.
ഓണാമൂട്ടാനൊരുങ്ങി ഓണാട്ടുകര... Read More
രാവിലെ 9 മണി മുതല്‍ രാത്രി 8 മണി വരെ നടക്കുന്ന മേളയില്‍ ജില്ലയിലെയും സമീപ ജില്ലകളിലെയും കൈത്തറി നെയ്ത്തുകാര്‍ ഉല്‍പാദിപ്പിച്ച കൈത്തറി ഉല്‍പ്പന്നങ്ങളുടെയും കയര്‍ കരകൗശല ഉല്‍പ്പന്നങ്ങളുടെയും പ്രദര്‍ശനവും വില്പനയും ഉണ്ടായിരിക്കുമെന്ന് ജനറല്‍ മാനേജര്‍ അറിയിച്ചു.
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ THE LOCAL ECONOMY ടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.